Thursday, November 22, 2018 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 09.37 AM

മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്നു, ജീവന്‍ പോലും അപകടത്തിലാക്കി യുവാക്കള്‍ക്കിടയില്‍ കോണ്ടം ചീറ്റല്‍ ചലഞ്ച് വ്യാപകമാകുന്നു

uploads/news/2018/04/205985/5.jpg

പലതരത്തില്‍ വ്യത്യസ്ഥമായ ചലഞ്ചുകള്‍ യുവാക്കള്‍ക്കിടയില്‍ വൈറലകാറുണ്ട്. സോപ്പുപൊടി കറുവപ്പട്ടപൊടി കഴിക്കല്‍, പുരികം വളയ്ക്കല്‍ ചലഞ്ച് തുടങ്ങിയവയ്ക്കു ശേഷം വളരെ അപകടം നിറഞ്ഞ ഒരു ചലഞ്ച് ആണ് യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ട്രെന്‍ഡിങായിരിക്കുന്നത്. ഇതുവരെ കണ്ട ചലഞ്ചുകളില്‍ വച്ച് ഏറ്റവും അപകടകാരി എന്നാണ് ഈ ചലഞ്ചിനേ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ലാറ്റക്‌സ് കോണ്ടം മൂക്കിനുള്ളിലൂടെ അകതേത്തയ്ക്കു വലിച്ചു കയറ്റി വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതാണു കോണ്ടം ചീറ്റല്‍ ചലഞ്ച്.

കോണ്ടം മൂക്കിലേയ്ക്കു കയറ്റാന്‍ സാധിക്കാതിരിക്കുകയോ, വായിലൂടെ പുറത്തേയ്ക്കു എടുക്കാന്‍ കഴിയാതെ വരിയോ ചെയ്താല്‍ ചാലഞ്ചില്‍ പരാജയപ്പെട്ടതായി കണക്കാക്കും. കോണ്ടം വലിച്ചു കയറ്റുന്നതു മുതല്‍ വായിലൂടെ പുറത്തേയ്ക്ക് എടുക്കുന്നതു വരെയുള്ള വീഡിയോകള്‍ ചിത്രീകരിച്ചു പോസ്റ്റ് ചെയ്യണം. വിജയകരമായി ചലഞ്ച് പൂര്‍ത്തിയാക്കിയവര്‍ക്കു മറ്റുള്ളവരെ ഇതുപോലെ വെല്ലുവിളിക്കാം. എന്നാല്‍ ഏവിടെയങ്കിലും അല്‍പ്പം പിഴവു സംഭവിച്ചാല്‍ മരണവരേ സംഭവിച്ചേക്കാം. കൗമരക്കാരായ പെണ്‍കുട്ടികള്‍ അടക്കം നിരവധി പേര്‍ ഈ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.

ചലഞ്ചിന്റെ നിരവധി വീഡിയോകള്‍ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലൂം വൈറലായി കഴിഞ്ഞു. 1993 ല്‍ കെന്റ് യൂണിവേഴ്‌സിലറ്റിയില്‍ നിന്നു പ്രസിദ്ധികരിച്ചിരുന്ന ക്യാമ്പസ് പത്രത്തില്‍ ഇത്തരം ചലഞ്ചിനെക്കുറിച്ചു പറയുന്നുണ്ട്. അതിനു ശേഷം 2013 ലാണു കോണ്ടം ചീറ്റല്‍ ചലഞ്ച് വീണ്ടും വ്യാപകമാകുന്നത്. ഒരു പെണ്‍കുട്ടി കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന വീഡിയോ യൂട്യൂബില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു പിന്നീട് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു യൂട്യുബ് നീക്കം ചെയ്തു. കോണ്ടം മൂക്കിലൂടെ കയറ്റി വായിലൂടെ പുറത്തെടുക്കുന്ന സമയം ശ്വാസം മുട്ടല്‍ ഉണ്ടായേക്കാം എന്നും ഇതു ജീവന്‍ തന്നെ നഷ്മാക്കിയേക്കാം എന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Ads by Google
Wednesday 04 Apr 2018 09.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW