Sunday, September 09, 2018 Last Updated 21 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Apr 2018 03.22 PM

കരളിന്റെ ആരോഗ്യത്തിന് ഭക്ഷണത്തില്‍ കരുതല്‍

''ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ കൂടിയേ തീരൂ. കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനു കരള്‍ രോഗങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും ഭക്ഷണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്''
uploads/news/2018/04/205775/fodcareforlever030418.jpg

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. കൂടാതെ നമ്മുടെ ശരീരത്തില്‍ ഒന്നിലധികം ധര്‍മ്മങ്ങളും കരള്‍ നിര്‍വഹിക്കുന്നുണ്ട്.

അതുകൊണ്ട് കരളിന്റെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. നാം കഴിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കരളിലൂടെയാണ് കടന്നു പോകുന്നത്.

നമ്മുടെ ശരീരത്തില്‍ നിന്നും ഹാനികരങ്ങളായ രാസവസ്തുക്കള്‍ പുറന്തള്ളാന്‍ കരള്‍ സഹായിക്കുന്നതിനൊപ്പം ആഹാരത്തിലെ കൊഴുപ്പ് വിഘടിപ്പിക്കാന്‍ വേണ്ട പിത്ത രസം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ ഗ്ലൂക്കോസ് ശേഖരിച്ച് വയ്ക്കുന്നതും ആവശ്യമുള്ളപ്പോള്‍ വിതരണം നടത്തുന്നതും കരളിന്റെ ധര്‍മ്മമാണ്.

അതുകൊണ്ട് ആരോഗ്യത്തോടെ ജീവിക്കാന്‍ ആരോഗ്യമുള്ള കരള്‍ കൂടിയേ തീരൂ. കരളിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനു കരള്‍ രോഗങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും ഭക്ഷണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പോഷകസമൃദ്ധമായ ആഹാരം


കരള്‍ രോഗിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ പോഷകസമൃദ്ധമായ ആഹാരക്രമം സ്വീകരിക്കേണ്ടതാണ്. ഊര്‍ജം കൂടുതല്‍ അടങ്ങിയ ആഹാരം ഉപയോഗിക്കുക.

ഒരു ദിവസം നാല് അഞ്ച് തവണയായി ആഹാരം കഴിക്കുന്നതാണ് ഉത്തമം. കരള്‍ രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ ശരീരത്തിന് ഭാരം കുറയുകയും പേശികള്‍ക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യും.

സിറോസിസ് രോഗിയുടെ ശരീരഭാരമനുസരിച്ച് ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജത്തിന്റെ തോത് 25 - 35 കിലോ കലോറി വരെയായിരിക്കും.

സിറോസിസ് രോഗാവസ്ഥയില്‍ സിറം അല്‍ബുമിന്റെ അളവ് വളരെ കുറവായിരിക്കും. അതിനാല്‍ മാംസ്യം കൂടുതലുള്ള ഭക്ഷണം ഉള്‍പ്പെടുത്തുക വഴി കരളിലെ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് ഇത് സഹായിക്കും.

uploads/news/2018/04/205775/fodcareforlever030418a.jpg

മാംസ്യം


പച്ചക്കറികളിലെ മാംസ്യത്തിലുള്ള 'വാലിന്‍' ന്റെ തോത് മറ്റ് മാംസ്യാഹാരങ്ങളേക്കാള്‍ കൂടുതലാണ്. വാലിന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി 'എന്‍സെഫലോപ്പതി' എന്ന രോഗാവസ്ഥയെ തടയുന്നു.

സിറോസിസ് രോഗാവസ്ഥയില്‍ കരളിന്റെ കോശങ്ങള്‍ നശിക്കുന്നതു മൂലം ഒരു ദിവസത്തെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട മാംസ്യത്തിന്റെ അളവ് 1-1.5 ഗ്രാം / കിലോ ഗ്രാം ശരീരഭാരമാണ്.

എന്‍സെഫലോപ്പതി രോഗത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ മാംസ്യത്തിന്റെ അളവ് .5-1.5 ഗ്രാം/കിലോഗ്രാം ശരീരഭാരമാണ്. അവസാന രണ്ട് ഘട്ടങ്ങളില്‍ മാംസ്യത്തിന്റെ തോത് .5 ഗ്രാം / കിലോ ഗ്രാം ശരീരഭാരമാണ്.

അന്നജം


ആഹാരത്തിലൂടെ മാംസ്യത്തിന്റെ അനുപാതത്തില്‍ കൂടുതല്‍ അളവില്‍ അന്നജം ഉള്‍പ്പെടുത്തേണ്ടതാണ്. ഊര്‍ജത്തിന്റെ പ്രധാന സ്രോതസാണ് അന്നജം.

ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കരളിലുള്ള മാംസ്യത്തിന്റെ വിഘടനത്തെ തടയുന്നു. അന്നജത്തില്‍ നിന്നും ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് കരളിന്റെ നശീകരണത്തെ കുറയ്ക്കുന്നു. അതുവഴി കരളിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നു.

വിറ്റാമിനുകളും മിനറലുകളും


കരള്‍ വിറ്റാമിനുകളുടെയും മിനറലുകളുടെയും ശേഖരണമാണ്. സിറം വിറ്റാമിന്‍ എ യുടെ കുറവ് മൂലം കൊഴുപ്പിന്റെയും കരളിലുള്ള വിറ്റാമിന്‍ എ യുടെയും ആഗിരണം കുറയുന്നു. അതുകൊണ്ട് വിറ്റാമിന്‍ കൂടുതല്‍ അടങ്ങിയ മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

കരള്‍ രോഗത്തിന്റെ മറ്റൊരു സങ്കീര്‍ണാവസ്ഥയാണ് വിറ്റാമിന്‍ ഡി യുടെ കുറവ്. അതുമൂലം കാത്സ്യത്തിന്റെ ആഗിരണം കുറയുകയും ഓസ്റ്റിയോ മലേഷ്യ, ഓസ്റ്റിയോ പോറോസിസ് തുടങ്ങിയ രോഗാവസ്ഥകള്‍ ഉണ്ടാകുന്നു. കരള്‍ രോഗം മൂലമുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ വിറ്റാമിന്‍ ബി അടങ്ങിയ ആഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കരള്‍ രോഗികള്‍ക്ക് ശരീരത്തില്‍ സിങ്കിന്റെ അളവ് താരതമ്യേന കുറവായിരിക്കും. പയര്‍ വര്‍ഗങ്ങളില്‍ സിങ്കിന്റെ അളവ് കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഉപ്പ് കുറച്ചുള്ള ഭക്ഷണം കഴിക്കുക. ഉപ്പിന്റെ അമിത ഉപയോഗം കരള്‍വീക്കം, വയറിലുള്ള വെള്ളക്കെട്ടുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

കരളില്‍ കൊഴുപ്പിന്റെ വിഘടനം നടക്കാതിരിക്കുന്നതിനാല്‍ കൊഴുപ്പ് ചേര്‍ന്ന ആഹാരങ്ങള്‍ കുറയ്‌ക്കേണ്ടതാണ്. കരള്‍ രോഗികള്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.

uploads/news/2018/04/205775/fodcareforlever030418b.jpg

അനുവദനീയമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ധാന്യങ്ങള്‍


1. പയറു വര്‍ഗങ്ങള്‍ (ചെറുപയര്‍, വന്‍പയര്‍, സോയാബീന്‍, ഗ്രീന്‍പീസ്)
2. മുട്ടയുടെ വെള്ള, മത്സ്യം, പാല്‍
3. പാല്‍ ഉത്പന്നങ്ങള്‍
4. പാകം ചെയ്ത പച്ചക്കറികള്‍
5. പഴവര്‍ഗങ്ങള്‍, പഴച്ചാറുകള്‍, കരിക്കിന്‍ വെള്ളം

ഒഴിവാക്കേണ്ട ഭക്ഷണ പദാര്‍ഥങ്ങള്‍


1. വറുത്ത ആഹാരങ്ങള്‍
2. നെയ്യ്, വെണ്ണ, വനസ്പതി, ഡാല്‍ഡ
3. കിഴങ്ങ് വര്‍ഗങ്ങള്‍
4. ചോക്കലേറ്റ്
5. മുട്ടയുടെ മഞ്ഞ
6. കക്ക, ഞണ്ട്, ചെമ്മീന്‍
7. മാര്‍ഗന്‍ മീറ്റ് ( കരള്‍, വൃക്ക, ഹൃദയം)
8. ചുവന്ന മാംസ്യം, ബീഫ്, മട്ടണ്‍, പോര്‍ക്ക്
9. ആല്‍ക്കഹോള്‍
10. കശുവണ്ടി, കപ്പലണ്ടി
11. ക്രീം അടങ്ങിയ സൂപ്പുകള്‍
12. പാട നീക്കാത്ത പാല്‍, ചീസ്
13. ബേക്കറി പലഹാരങ്ങള്‍

ടിന്‍ഞ്ചു റോസ് ജോര്‍ജ്
ഡയറ്റിഷന്‍
ട്രാവന്‍കൂര്‍ മെഡിസിറ്റി

Ads by Google
Ads by Google
Loading...
TRENDING NOW