Wednesday, April 04, 2018 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 07.17 PM

സിനിമാക്കാരിയാക്കിയ ഭര്‍ത്താവിനെ കരിയറിനായി ഉപേക്ഷിച്ചു; ഡയാനയെ സ്നേഹിച്ച്‌ ഹാരിയെ വീഴ്‌ത്തി; മേഗനെ പോലെ പഠിച്ചൊരു കള്ളി ലോകത്തില്ലെന്ന് ജീവചരിത്രകാരന്‍

uploads/news/2018/04/205525/megan-harry.jpg

ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഹാരിയുടെ പ്രതിശ്രുത വധുവായ മേഗന്‍ മാര്‍കിളിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധേയമാകുന്നത്. റോയല്‍ ഓഥറായ ആന്‍ഡ്ര്യൂ മോര്‍ട്ടന്‍ മേഗനെ കുറിച്ച് എഴുതിയിരിക്കുന്ന ജീവചരിത്രമായ ''മേഗന്‍ എ ഹോളിവുഡ് പ്രിന്‍സസ്'' എന്ന ഗ്രന്ഥത്തില്‍ മേഗനെ കുറിച്ച് പറയുന്ന വസ്തുതകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിജയിക്കാന്‍ സഹായിച്ചവരെ വരെ കരുണയില്ലാതെ തള്ളിപ്പറയുന്ന പ്രകൃതമാണ് മേഗനുള്ളതെന്ന് അദ്ദേഹം ചിത്രീകരിക്കുന്നു.

ഹാരിയുടെ അമ്മ ഡയാന രാജകുമാരിയെ വളരെയധികം ആരാധിച്ചിരുന്ന മേഗന്‍ ഡയാന-2 ആയി കൊട്ടാരത്തില്‍ വാഴുന്നത് എന്നും സ്വപ്നം കണ്ടിരുന്നു. 1997 സെപ്റ്റംബര്‍ ആറിന് ഡയാന രാജകുമാരിയുടെ ശവസംസ്‌കാരം കുട്ടുകാരികള്‍ക്കൊപ്പം ടിവിയില്‍ കണ്ടത് മുതലാണ് മേഗന്‍ ഡയാനയുടെ യഥാര്‍ത്ഥ ആരാധികയായി മാറിയതെന്ന് മോര്‍ട്ടന്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു. അന്ന് മുതല്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധികയായും മേഗന്‍ മാറുകയായിരുന്നു. ഈ മാസം പുറത്തിറങ്ങുന്ന പുസ്തകത്തില്‍ 36 കാരിയായ മേഗന്റെ ജീവിതത്തിലെ അധികമാരും കാണാത്ത വശങ്ങളാണ് മോര്‍ട്ടന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ അറിയപ്പെടുന്ന ലൈറ്റിങ് ഡയറക്ടറായ തോമസിനും അമ്മ ഡോറിയക്കും ഒപ്പമുള്ള മേഗന്റെ ചെറുപ്പകാലത്ത് നിന്നാണ് ഈ പുസ്തകം ആരംഭിക്കുന്നത്.

1981 ഓഗസ്റ്റിലായിരുന്നു മേഗന്‍ പിറന്നത്. വെളുത്ത വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്നു സബര്‍ബുകളിലൊന്നിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. തോമസ് ജോലി ചെയ്യാന്‍ പോകുമ്പോള്‍ കറുത്ത നിറമുള്ള അമ്മ ഡോറിയയായിരുന്നു മേഗനെ പരിചരിച്ചിരുന്നത്. അമ്മ മേഗന്റെ നാനിയോ വേലക്കാരിയോ ആണെന്ന് ഇവിടുത്തുകാര്‍ തെറ്റിദ്ധരിച്ചപ്പോള്‍ മേഗന്‍ അത് തിരുത്താന്‍ പോയില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. തന്നെ സിനിമാക്കാരിയാക്കിയ ഭര്‍ത്താവിനെ കരിയറിനായി ഉപേക്ഷിച്ച ചരിത്രവും ഇത് പ്രകാരം ഈ ഹോളിവുഡ് താരത്തിനുണ്ട്. ഡയാനയെ സ്‌നേഹിച്ച് ഹാരിയെ വീഴ്ത്താനും മടികാണിക്കാതിരുന്ന മേഗനെ പോലെ പഠിച്ചൊരു കള്ളി ലോകത്തില്ലെന്നാണ് ജീവചരിത്രകാരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

തന്റെ മുന്‍ ഭര്‍ത്താവും ഫിലിം പ്രൊഡ്യൂസറുമായ ട്രെവര്‍ ഈഗിള്‍സണുമായുള്ള വിവാഹബന്ധം 2013ല്‍ മേഗന്‍ അവസാനിപ്പിച്ചത് വളരെ മനുഷ്യരഹിതമായിട്ടായിരുന്നുവെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. ലോസ് ഏയ്ജല്‍സില്‍ തങ്ങള്‍ ഒരുമിച്ച് താമസിച്ച് കൊണ്ടിരുന്ന ബംഗ്ലാവില്‍ നിന്നും ടൊറന്റോവിലേക്ക് വന്ന മേഗന്‍ തിരിച്ച് പോയിരുന്നില്ല. ഈഗിള്‍സനുമായുള്ള ബന്ധം തന്റെ കരിയറിന് വേണ്ടി ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഈ അഭിനേത്രി തന്റെ എന്‍ഗേജ്‌മെന്റ്- വെഡിങ് റിംഗുകള്‍ തപാല്‍ മുഖാന്തിരം ഭര്‍ത്താവിന് അയച്ച് കൊടുത്തായിരുന്നു ബന്ധം വേര്‍പിരിഞ്ഞതെന്നും ആന്‍ഡ്ര്യൂ മോര്‍ട്ടന്‍ എഴുതിയിരിക്കുന്നു. വരാനിരിക്കുന്ന മെയ് മാസത്തില്‍ ഹാരിയുടെ വധുവായി രാജകുടുംബത്തിലേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുന്ന മേഗന്റെ പ്രതിച്ഛായക്ക് ഈ പുസ്തകം മങ്ങലേല്‍പ്പിക്കുമോയെന്ന ആശങ്കയും ഇപ്പോള്‍ ശക്തമാകുന്നുണ്ട്.

Ads by Google
Monday 02 Apr 2018 07.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW