Saturday, June 30, 2018 Last Updated 15 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 03.24 PM

കുഞ്ഞിന് ഭക്ഷണം ഇഷ്ടമാകാന്‍...

uploads/news/2018/04/205511/Weeklykids020418a.jpg

ദേവൂട്ടി ഭക്ഷണം കഴിക്കാത്തതിനാല്‍ സുനിതയ്ക്ക് ആകെ ടെന്‍ഷനാണ്. കുഞ്ഞിനെന്തെങ്കിലും അസുഖമാണോ എന്നറിയാന്‍ അവള്‍ പീഡിയാട്രീഷനെ പോയിക്കണ്ടു.

''മോള്‍ക്കു രണ്ടുവയസ് കഴിഞ്ഞു ഡോക്ടര്‍... മുലപ്പാല്‍ അല്ലാതെ മറ്റെന്തു കൊടുത്താലും കഴിക്കില്ല. മണിക്കൂറുകളോളം പുറകെ നടന്നാല്‍ അല്‍പ്പം വല്ലതും കഴിച്ചാലായി...'' അവള്‍ വിഷമത്തോടെ പറഞ്ഞു.

ചിരിച്ചുകൊണ്ടാണ് ഡോക്ടര്‍ അതിനു മറുപടി പറഞ്ഞത്.

''കുഞ്ഞിന്റെ കാര്യമോര്‍ത്ത് നിങ്ങള്‍ ടെന്‍ഷനടിക്കേണ്ട. രണ്ടു മുതല്‍ എട്ടു വയസുവരെയുള്ള കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടി സാധാരണമാണ്. കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതുകൊണ്ട് ആവശ്യമുള്ള പോഷകങ്ങള്‍ അതിലൂടെ കിട്ടിക്കോളും.''

തുടര്‍ന്ന് കുട്ടികള്‍ക്കു ഭക്ഷണം കൊടുക്കാനുള്ള ചില സൂത്രവിദ്യകളും ഡോക്ടര്‍ പറഞ്ഞുകൊടുത്തു:

''കുട്ടിക്ക് താല്‍പ്പര്യമുണ്ടാകുന്ന തരത്തില്‍ വേണം ഭക്ഷണം തയാറാക്കി നല്‍കാന്‍. പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത് സാലഡും ജ്യൂസുമൊക്കെ ഉണ്ടാക്കിയാല്‍ മിക്ക കുട്ടികളും ഇഷ്ടപ്പെടും. കഥ പറഞ്ഞുകൊണ്ടോ സമപ്രായക്കാരായ കുട്ടികളോടൊപ്പം ഇരുത്തിയോ ഭക്ഷണം കൊടുക്കുന്നതും നല്ലൊരു മാര്‍ഗമാണ്.

ഒരുനേരം ഭക്ഷണം കഴിച്ചില്ലെങ്കിലും കുഞ്ഞിന് പ്രശ്‌നമൊന്നും ഉണ്ടാവില്ല. ആവശ്യത്തിന് വളര്‍ച്ചയും തൂക്കവും ഉത്സാഹവുമുണ്ടെങ്കില്‍ വിശപ്പില്ലായ്മ അത്ര ഗൗരവമായി എടുക്കേണ്ടതില്ല. എന്നാല്‍ വിളര്‍ച്ച, രക്തക്കുറവ്, വിരശല്യം എന്നിവയുടെ ലക്ഷണമുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറുടെ അടുത്തെത്തിക്കണം.''

Ads by Google
Ads by Google
Loading...
TRENDING NOW