Wednesday, April 24, 2019 Last Updated 16 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 02.23 PM

ആരോഗ്യപ്രദമായ വാഴപ്പൂവുകൊണ്ടുള്ള വിഭവങ്ങള്‍

''അണുബാധ തടയാനും അമിത ആര്‍ത്തവ രക്തം കുറയ്ക്കാനും വാഴപ്പൂവ് സഹായിക്കും. അതോടൊപ്പം പ്രമേഹവും വിളര്‍ച്ചയും നിയന്ത്രിക്കാം''
uploads/news/2018/04/205507/helthfod020418a3.jpg

ഏറ്റവും കൂടുതല്‍ വൈറ്റമിന്‍ എ യും നാരുകളും വാഴപ്പൂവിലുണ്ട്. അണുബാധ തടയാനും അമിത ആര്‍ത്തവ രക്തം കുറയ്ക്കാനും വാഴപ്പൂവ് സഹായിക്കും. അതോടൊപ്പം പ്രമേഹവും വിളര്‍ച്ചയും നിയന്ത്രിക്കാം.

1. വാഴപ്പൂ ചമ്മന്തിപ്പൊടി


1. വാഴപ്പൂ നുറുക്കി കറകളഞ്ഞ് അല്‍പം എണ്ണ ഒഴിച്ച് വഴറ്റിയത് - 300 ഗ്രാം
2. ഉഴുന്നു പരിപ്പ് - 30 ഗ്രാം
3. വറ്റല്‍ മുളക് - 100 ഗ്രാം
4. വെളിച്ചെണ്ണ - 10 ഗ്രാം
5. നാളികേരം ചുരണ്ടിയത് - 150 ഗ്രാം
6. കായപ്പൊടി - ഒരു സ്പൂണ്‍
7. പുളി - 6 കുരുവിന്റേത്
8. ഉപ്പും കറിവേപ്പിലയും - ആവശ്യത്തിന്
9. മല്ലി - 30 ഗ്രാം

തയാറാക്കുന്നവിധം:


ചീനിച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ഉഴുന്നുപരിപ്പ്, വറ്റല്‍മുളക്, നാളികേരം, മല്ലി, കറിവേപ്പില എന്നിവ ചുവക്കെ വറക്കുക. ഇതിലേക്ക് ഒന്നാമത്തെ ചേരുവയും പുളിയും കായപ്പൊടിയും ഉപ്പും ചേര്‍ത്ത് തരുതരുപ്പായി പൊടിക്കുക.
uploads/news/2018/04/205507/helthfod020418a.jpg

2. വാഴപ്പൂവ് ചമ്മന്തി


1. വാഴപ്പൂവ് ചെറുതായി നുറുക്കി അല്‍പം തൈര് ചേര്‍ത്ത് കറകളഞ്ഞ് പിഴിഞ്ഞെടുത്തത് - ഒരു കപ്പ്
2. ഉഴുന്നു പരിപ്പ് - 2 സ്പൂണ്‍
3. വറ്റല്‍ മുളക് - 8 എണ്ണം
4. കായം - ഒരു കഷണം
5. പുളി പിഴിഞ്ഞത് - ഒരു സ്പൂണ്‍
6. വെളിച്ചെണ്ണ - അരകപ്പ്
7. നാളികേരം ചുരണ്ടിയത് - അരകപ്പ്
8. ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം:


ചീനച്ചട്ടിയില്‍ കുറച്ച് എണ്ണ ഒഴിച്ച് രണ്ടു മുതല്‍ നാലുവരെയുള്ള ചേരുവകള്‍ ചുവക്കെ വറുത്ത് മാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ ബാക്കി എണ്ണ ഒഴിച്ച് ഒന്നാമത്തെ ചേരുവ നന്നായി വഴറ്റിയെടുക്കുക. ആറിയശേഷം രണ്ടു ചേരുവകളും പുളിയും ഉപ്പും നാളികേരവും ചേര്‍ത്തരയ്ക്കുക.
uploads/news/2018/04/205507/helthfod020418a1.jpg

3. ചെറുപയര്‍ വാഴപ്പൂ തോരന്‍


1. ചെറുപയര്‍ - 150 ഗ്രാം
2. വാഴപ്പൂ - 200 ഗ്രാം
3. നാളികേരം - 100 ഗ്രാം
4. ജീരകം - അര ടേബിള്‍ സ്പൂണ്‍
5. പച്ചമുളക് - 2 എണ്ണം
6. കടുക് - അര ടേബിള്‍ സ്പൂണ്‍
7. മഞ്ഞപ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
8. ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം:


ചെറുപയര്‍ ഉപ്പു ചേര്‍ത്ത് വേവിക്കുക. വാഴപ്പൂ നുറുക്കി കറകളഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിച്ച് വെന്ത ചെറുപയറും വാഴപ്പൂവും പഞ്ചസാരയും ചേര്‍ത്ത്് ഇളക്കുക. പച്ചമുളകും ജീരകവും നാളികേരവും മിക്‌സിയില്‍ ചെറുതായി അരച്ചെടുത്ത് ഈ ചേരുവയിലേക്ക് ചേര്‍ത്തിളക്കി ഉപയോഗിക്കുക.
uploads/news/2018/04/205507/helthfod020418a2.jpg

4. വാഴപ്പൂ പൊരിച്ച കറി


1. വാഴപ്പൂവ് നുറുക്കിയത് - 250 ഗ്രാം
2. കടലപ്പരിപ്പ് - 75 ഗ്രാം
3. നാളികേരം ചുരണ്ടിയത് - ഒരു കപ്പ്
4. കടുക് - ഒരു ടേബിള്‍ സ്പൂണ്‍
5. വറ്റല്‍ മുളക് - 11 എണ്ണം
6. ഉഴുന്നുപരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
7. വെളിച്ചെണ്ണ - 4 ടേബിള്‍ സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി - അര ടേബിള്‍ സ്പൂണ്‍
9. ജീരകം - അര ടേബിള്‍ സ്പൂണ്‍
10. ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം:


കടലപ്പരിപ്പ് ഉപ്പിട്ട് കുഴഞ്ഞുപോകാതെ വേവിക്കുക. ഇതിലേക്ക് നുറുക്കിയ വാഴപ്പൂവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. ജീരകവും വറ്റല്‍മുളകും നാളികേരവും ചേര്‍ത്ത് അരയ്ക്കുക. വെന്ത ചേരുവയിലേക്ക് അരച്ച മസാല ചേര്‍ത്തിളക്കി തിളപ്പിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉഴുന്നും പരിപ്പും താളിച്ച് ചേര്‍ത്തിളക്കി ഉപയോഗിക്കുക.

പദ്മ സുബ്രഹ്മണ്യം
അരുണ്‍ നിവാസ്, കാലടി

Ads by Google
Monday 02 Apr 2018 02.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW