Thursday, March 14, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 02 Apr 2018 11.47 AM

ഏപ്രില്‍ മാസം നിങ്ങള്‍ക്ക് എങ്ങനെ ?

സമ്പൂര്‍ണ്ണമാസഫലം

uploads/news/2018/04/205487/joythi020418prd.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) -


ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഫലപ്രാപ്തി ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിതമായിത്തീരും. വിദശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹനിര്‍മ്മാണത്തിനാഗ്രഹിക്കുന്നവര്‍ക്ക് ഉടനെതന്നെ അതിനു തുടക്കം കുറിക്കുന്നതിനു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പഠന പുരോഗതി നേടുന്നതിനു കഴിയും. തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം നേടും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരിക്കുവാന്‍ കഴിയും. പുതിയ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങളുടെ സൂചനകള്‍ കാണുന്നതാണ്. സൂര്യരാശിഫലങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണ്ടതു ചെയ്യുന്നത് വളരെ ഉത്തമമായി കാണുന്നു.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 ) -


അപ്രതീക്ഷിതമായ കാര്യതടസ്സ ങ്ങള്‍ പലതും അനുഭവപ്പെടും. കര്‍മ്മരഗംത്ത് അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പല പ്രതിസന്ധികളും ഉടലെടുക്കും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്. സ്വപ്രയത്‌നത്താല്‍ പല വിഷമാവസ്ഥകളെയും തരണം ചെയ്യുന്നതിനു സാധിക്കും. വിദേശയാത്രയ്ക്കു പരിശ്രമിച്ചാല്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായി പരിശ്രമിച്ചാല്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ പുരോഗതി കൈവരിക്കുവാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമല്ലാത്ത സ്ഥാനചലനങ്ങള്‍ ഉണ്ടാകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ട്. ഏതു കാര്യത്തിലും വളരെ ശ്രദ്ധാ ജാഗ്രതകള്‍ വച്ചുപുലര്‍ത്തേണ്ട സമയമാണ് ഇത്. ശരിയായി പ്രാര്‍ത്ഥനാ അനുഷ്ഠാനങ്ങളിലൂടെ കാലദോഷത്തെ മറികടക്കുന്നതിനു കഴിയും.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) -


വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. തൊഴിലധിഷ്ഠിത മാര്‍ണ്മത്തില്‍ ഉപരിപഠനം നേടുന്നതിന് അവസരമുണ്ടാകും. കര്‍മ്മരംഗത്ത് കൂടുതല്‍ പുരോഗതി കൈവരിക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ വളരെ വേഗം ഉയര്‍ച്ചയും പുരോഗതിയും നേടുന്നതിനു സാധിക്കും. ശാരീരികമായ ചില അസ്വസ്ഥതകള്‍ക്ക് സാധ്യതകള്‍ കാണുന്നു. ചികിത്സകള്‍ ചെയ്തുകൊണ്ടിരിക്കുന്നവര്‍ ആ കാര്യങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടത് ആവശ്യമായി കാണുന്നു. ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ ഉടനെ തന്നെ അതിനു തുടക്കമിടുന്നതാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകുന്നതായി കാണുന്നു. സൂര്യരാശി ചിന്തിച്ച് വേണ്ടതു ചെയ്യുന്നത് ഉത്തമം.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) -


യാത്രകള്‍ കൊണ്ട് ചില പ്രയോജനങ്ങളൊക്കെ ഉണ്ടാകും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ പുതുമയുള്ള അവസരങ്ങള്‍ ലഭിക്കും. കര്‍മ്മമേഖലയില്‍ ചില പുതിയ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ഏതു കാര്യത്തിലും അനുകൂലമായ ഭാഗ്യതരംഗങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധാപൂര്‍വ്വം കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. സ്ഥാനക്കയറ്റവും കൂടുതല്‍ ഗുണകരമായ സ്ഥാനചലനവും ഉണ്ടാകുന്നതിനുള്ള സാധ്യതയാണുള്ളത്. ഏതു കാര്യത്തിലും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രമിച്ചില്ലെങ്കില്‍ പരാജയ സാധ്യത കാണുന്നു. നിങ്ങളുടെ ഇപ്പോഴത്തെ ഗ്രഹസ്ഥിതി ഔപചാരികമായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) -


തൊഴില്‍രംഗത്ത് പുരോഗതി നേടും. പുതിയ ചില കര്‍മ്മമേഖലയെപ്പറ്റി ചിന്തിക്കും. നൂതനമായ സംരംഭങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും. ശരിയായി ചിന്തിച്ച് വേണ്ടതുപോലെ ശ്രമിച്ചാല്‍ ഈ പരിശ്രമം വിജയപ്രദമായിത്തീരുന്നതാണ്. സംഭാഷണത്തില്‍ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കേണ്ടത് ആവശ്യമായി കാണുന്നു. കുടുംബത്തിനുള്ളിലും ചില അസ്വാരസ്യങ്ങള്‍ ഉടലെടുക്കാനുള്ള സാഹചര്യം കാണുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമല്ലാത്ത സ്ഥലംമാറ്റങ്ങള്‍ക്കു സാധ്യത. മേലധികാരികളില്‍ നിന്നും ശാസന, ശിക്ഷാനടപടികള്‍ ഇവയൊക്കെ ഉണ്ടായേക്കാമെന്നതിനാല്‍ കൂടുതല്‍ സൂക്ഷിക്കുക. ഏതിലും ശരിക്കു പഠനം നടത്തി മുമ്പോട്ടു പോകുക. സൂര്യരാശി ചിന്തിച്ച് വേണ്ടതു ചെയ്യുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) -


കച്ചവടക്കാര്‍ക്ക് പുരോഗതിയുണ്ടാകും. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. കൂടുതല്‍ ആദായകരമായ മേഖല കണ്ടെത്തും. ധനമിടപാടുകള്‍ സൂക്ഷിച്ചു നടത്തുക. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗതി നേടുന്നതിനു സാധിക്കും. ഏതു കാര്യത്തിലു ശരിയായി ചിന്തിച്ചു ചെയ്യുക. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് അപൂര്‍വ്വനേട്ടങ്ങള്‍ ഉണ്ടാകും. കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. ഏറെ പരിശ്രമിച്ച് ലക്ഷ്യങ്ങള്‍ അധികവും സാധിക്കുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഒരുമിച്ചുണ്ടാകുന്നതാണ്. ഉചിതമായ പ്രാര്‍ത്ഥനാപ്രതിവിധികള്‍ ചെയ്താല്‍ നന്ന്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) -


അപ്രതീക്ഷിത കാര്യതടസ്സങ്ങള്‍ അനുഭവപ്പെടും. കര്‍മരംഗത്ത് ധനനഷ്ടവും പരാജയപ്പെടും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിന് അനുകൂല സന്ദര്‍ഭമല്ല. കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരും ഏറെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും. ശാരീരിക അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. രോഗചികിത്സകള്‍ നട ത്തുന്നവര്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനു സാധ്യത കാണുന്നു. വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക. വിദേശത്തു കഴിയുന്നവര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാല്‍ വളരെ ജാഗ്രത പാലിക്കുക. രേഖകളിലെല്ലാം കൃത്യതയുണ്ടായിരിക്കുവാന്‍ ശ്രമിക്കുക. രാശിസ്ഥിതി മനസ്സിലാക്കി വേണ്ട പ്രതിവിധി ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, കേട്ട) -


വളരെ പ്രതികൂലമായ കാലഘട്ടമാണ്. അത്യന്തം ശ്രദ്ധയോടെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടതാകുന്നു. തൊഴില്‍രംഗത്ത് പലവിധ പരാജയങ്ങള്‍ ഉണ്ടായേക്കും. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ധനനഷ്ടങ്ങള്‍, ക്രമഭംഗങ്ങള്‍ ഇവയൊക്കെ സംഭവിക്കാം. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക. ഉദ്യോഗങ്ങളിലിരിക്കുന്നവര്‍ തങ്ങളുടെ ജോലിയില്‍ വളരെ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ചില കടുത്ത അസ്വസ്ഥതകള്‍ക്കു സാധ്യത കാണുന്നു. മേലുദ്യോഗസ്ഥരുടെ ശാസന, ശിക്ഷകള്‍ ഇവയൊക്കെ ഉണ്ടാകാം. വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക. അന്യദേശത്തു പ്രവൃത്തിയെടുക്കുന്നവര്‍ അശ്രദ്ധയുണ്ടാകാതെ സൂക്ഷിക്കുക. സൂര്യരാശി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുന്നത് ഉത്തമം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) -


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമാകും. തൊഴില്‍മേഖലയില്‍ വളരെ പുരോഗതി നേടും. പുതിയ കര്‍മ്മമേഖലയെപ്പറ്റി ചിന്തിക്കും. പിന്നീട് നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇത് ധനപരമായി വലിയ നേട്ടങ്ങള്‍ക്കു കാരണമാകുന്നതാണ്. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റവും മറ്റ് അപൂര്‍വ്വ നേട്ടങ്ങളും ഉണ്ടാകും. ഗൃഹനിര്‍മ്മാണം ഉദ്ദേശിക്കുന്നവര്‍ക്ക് അതു തുടങ്ങിവയ്ക്കുന്നതിനു കഴിയും. കൂടുതല്‍ വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനും സാധിക്കുന്നതാണ്. കച്ചവടക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അപ്രതീക്ഷിത നേട്ടങ്ങള്‍ പലതുമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ നന്നായി പ്രയത്‌നിച്ചു മുന്നേറുന്നതാണ്. സന്ദര്‍ഭമനുസരിച്ച് സൂര്യരാശി ആരാധനകള്‍ ചെയ്യുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) -


കച്ചവട രംഗത്ത് ചില നഷ്ടങ്ങള്‍ ഉണ്ടാകും. അശ്രദ്ധ, അറിവില്ലായ്മ ഇവയൊക്കെ പരിഹരിക്കുവാന്‍ ശ്രമിക്കുക. പുതിയ പ്രവര്‍ത്തനമേഖലയില്‍ പ്രവേശിക്കുന്നത് വളരെ ശ്രദ്ധിച്ചുവേണം. ഭൂമി ക്രയവിക്രയത്തിലൂടെ നഷ്ടമുണ്ടാകുന്നതിനുള്ള സാധ്യത കാണുന്നു. വാഹന കച്ചവടരംഗത്തു പ്രവര്‍ത്തിക്കുന്നവരും വളരെ സൂക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍ ശരിയായി പരിശ്രമിച്ചില്ലെങ്കില്‍ പരാജയ സാധ്യത കാണുന്നു. കലാ സാംസ്‌കാരിക രംഗത്തുള്ളവരും, സിനിമ, സീരിയല്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെ അപ്രതീക്ഷിതമായുണ്ടാകുന്ന നേട്ടങ്ങള്‍ കണ്ട് അത്ഭുതപ്പെടുന്ന സ്ഥിതി വരാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു യോഗം കാണുന്നു. ആരൂഢസ്ഥിതി ശരിയായി പരിശോധിപ്പിച്ച് വേണ്ടതു ചെയ്യുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) -


പൊതു ഗുണദോഷസമ്മിശ്രാവസ്ഥ ഉണ്ടാകുന്നതിനു സാധ്യത. തൊഴില്‍രംഗത്ത് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ വന്നു ചേരും. പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. കച്ചവടക്കാര്‍ക്കും പൊതുവെ ഗുണകരമായ സമയമാകുന്നു. കൂടുതല്‍ മേഖലകളിലേയ്ക്ക് കച്ചവടം വിപുലീകരിക്കുന്നതിനു സാധിക്കും. ഉദ്യോഗസ്ഥര്‍ക്ക് പൊതുവെ ദോഷാനുഭവങ്ങള്‍ പലതും കാണുന്നുണ്ട്. പ്രതികൂലമായ സ്ഥലം മാറ്റമുണ്ടാകാം. ആലോചനയില്ലാത്ത പ്രവൃത്തിയിലൂടെ ചില പ്രതിസന്ധികള്‍ ഉണ്ടായേക്കാം. മേലധികാരികളുടെ ശിക്ഷാനടപടികള്‍, ശാസന ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണന്നു. നിങ്ങളുടെ രാശിസ്ഥിതി ശരിയായി ചിന്തിച്ച് വേണ്ടതു ചെയ്യേണ്ടതാണ്.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) -


ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധ്യമായിത്തീരും. തൊഴില്‍രംഗത്ത് വളരെ പുരോഗതി നേടും. നൂതന ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പില്‍ വരും. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി നേടിയെടുക്കുന്നതിനു കഴിയും. തൊഴിലധിഷ്ഠിതരംഗത്ത് ഉപരിപഠനത്തിനുള്ള വഴിയൊരുങ്ങും. ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹിക്കുന്ന സ്ഥാനക്കയറ്റം, സ്ഥലംമാറ്റം ഇവയൊക്കെ സാധിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധി പുലര്‍ത്തുക. ചെവി, തൊണ്ട തുടങ്ങിയ ഭാഗങ്ങളെ രോഗം വളരെ വേഗം ബാധിക്കുന്നതിനു സാധ്യത. രാശി ഫലങ്ങള്‍ ശരിയായി ചിന്തിച്ച് വേണ്ട അനുഷ്ഠാനങ്ങള്‍ ചെയ്യുക.

- അനില്‍ പെരുന്ന - 9847531232

Ads by Google
Monday 02 Apr 2018 11.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW