Sunday, July 08, 2018 Last Updated 20 Min 16 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Monday 02 Apr 2018 07.53 AM

കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചുപണി: ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തലയും ഇനി ദേശീയ നേതാക്കള്‍ ?

uploads/news/2018/04/205444/oomman-chandi.jpg

കോട്ടയം: കോണ്‍ഗ്രസ് ദേശീയനേതൃത്വത്തില്‍ സമഗ്ര അഴിച്ചുപണി. കേരളത്തില്‍നിന്നുള്ള പ്രമുഖനേതാക്കള്‍ ദേശീയ നേതൃത്വത്തിലേക്ക്. ഇതു സംബന്ധിച്ച സൂചന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിക്കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകസമിതിയില്‍ എ.കെ. ആന്റണി തുടരും. ഇദ്ദേഹത്തെക്കൂടാതെ കേരളത്തില്‍നിന്ന് ഒന്നോ രണ്ടോ നേതാക്കള്‍കൂടി പ്രവര്‍ത്തകസമിതിയിലെത്തും.

ഇതിനായി പരിഗണിക്കപ്പെടുന്നവരില്‍ ഒരാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനാ തെരഞ്ഞെടുപ്പിലെ മുഖ്യവരാധികാരിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. പാര്‍ട്ടിയുടെ മുഖ്യവരാണാധികാരിയെ പിന്നീട് പ്രവര്‍ത്തകസമിതിയിലേക്കു പരിഗണിക്കുകയാണ് കീഴ്വഴക്കം. അതേസമയം, മുല്ലപ്പള്ളിയെ കെ.പിസി.സി. അധ്യക്ഷസ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. ജാതി-മത സമവാക്യങ്ങള്‍ അനുസരിച്ച് കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളിയെ പരിഗണിച്ചാല്‍ അദ്ദേഹം പ്രവര്‍ത്തകസമിതിയിലെത്തില്ല.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് പ്രവര്‍ത്തകസമിതിയിലേക്കു പരിഗണിക്കപ്പെടുന്ന മറ്റു രണ്ടു പേര്‍. കെ.സി. വേണുഗോപാല്‍ നിലവില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ്.

പി.സി. ചാക്കോയും ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തും. എ.ഐ.സി.സി. സെക്രട്ടറിയായ പി.സി. വിഷ്ണുനാഥിനു പുറമേ രണ്ടു പേരെക്കൂടി സെക്രട്ടറിമാരായി നിയോഗിക്കും. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞടുപ്പുകളില്‍ കേരളത്തില്‍നിന്നുള്ള നേതാക്കളെ ചുമതലയേല്‍പ്പിച്ച സംസ്ഥാനങ്ങളില്‍മാത്രമാണ് കോണ്‍ഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. വടക്കു, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ പിടിച്ചുനിന്നത് മേഘാലയയില്‍മാത്രം. അവിടെ ഭരണം കിട്ടിയില്ലെങ്കിലും ഏറ്റവും വലിയ കക്ഷിയാകാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കും ആന്റോ ആന്റണിക്കുമായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാന ചുമതല. മുമ്പു നടന്ന ഗോവ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് ഗോവയില്‍ പ്രചാരണത്തിനു നേതൃത്വം നല്‍കിയത്. ഉടന്‍ തെരഞ്ഞെടുപ്പു നടക്കുന്ന കര്‍ണാടകയില്‍ ചുമതല വഹിക്കുന്നതു കെ.സി. വേണുഗോപാലും പി.സി. വിഷ്ണുനാഥുമാണ്. അവിടെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഇതെല്ലാം കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഗുണകരമായിട്ടുണ്ട്.

തലമുറമാറ്റത്തിന്റെ ഭാഗമായി, രണ്ടു പതിറ്റാണ്ടിലേറെയായി സംഘടനാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ജനാര്‍ദന്‍ ദ്വിവേദിയെ മാറ്റി മുതിര്‍ന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയോഗിച്ചിരുന്നു.

പരിചയസമ്പത്തിനൊപ്പം യുവാക്കളും നേതൃനിരയിലേക്ക് എന്ന സമീപനമാണ് രാഹുല്‍ ഗാന്ധിയുടേത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW