Sunday, April 21, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 01.23 PM

അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തിര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി

ARNOLD SCHWARZENEGGER

ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തിര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കാണ് ഇപ്പോള്‍ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍കൂടിയായ താരം വിധേയനായത്.

ലോസ് ആഞ്ജല്‍സിലെ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1997ല്‍ വാല്‍വ് മാറ്റിവയക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അര്‍ണോള്‍ഡിന് ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹത്തിന്റെ വക്താവ് ഡാനിയല്‍ കെറ്റ്ച്ചല്‍ പറഞ്ഞു.

ലോകത്തിലെ തന്നെ മികച്ച ആക്ഷന്‍ ഹീറോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

Ads by Google
Sunday 01 Apr 2018 01.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW