Wednesday, November 07, 2018 Last Updated 39 Min 28 Sec ago English Edition
Todays E paper
Ads by Google
പി.എന്‍. ഇന്ദുകുമാര്‍
Sunday 01 Apr 2018 08.17 AM

ആരുമില്ലാതെ റെയില്‍വേ ട്രാക്കില്‍ രണ്ടരവയസ്സുകാരന്‍; മരണത്തിന്റെ ചൂളംവിളിയില്‍നിന്നു രക്ഷിച്ചതു ഒറ്റ ഫോണ്‍ കോള്‍ ഫോണ്‍വിളി; ഒറ്റ രാത്രികൊണ്ട് പോലീസ് കൊച്ചിക്കാരുടെ സ്റ്റാര്‍ ആയ കഥ ഇങ്ങനെ

uploads/news/2018/04/205254/police-kalamshery.jpg

കളമശേരി: ആറുവര്‍ഷമായി കാത്തിരുന്നു കിട്ടിയ കണ്‍മണിയെ വീട്ടുമുറ്റത്തുനിന്നു െകെവിട്ടെങ്കിലും മരണത്തിന്റെ ചൂളംവിളിയില്‍നിന്നു രക്ഷിച്ചതു പോലീസുകാരന്റെ ഫോണ്‍വിളി.

കൊല്ലത്ത് ഡ്രൈവറായ അജിത്തിന്റെയും റെയില്‍വേ ജീവനക്കാരിയായ മഞ്ജുവിന്റെയും രണ്ടര വയസുകാരന്‍ ദേവനാരായണനാണ് അനീഷ് മോന്‍ എന്ന പോലീസുകാരന്റെ ഫോണ്‍വിളി രക്ഷയായത്. കാണാതായ കുട്ടിയെ അനേഷിച്ചു വീട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ റെയില്‍വേ ട്രാക്കിലൂടെ നടന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഈ സമയം നിലമ്പൂര്‍ -എറണാകുളം ട്രെയിനില്‍ വന്ന െവെക്കം സ്വദേശിയായ അനീഷ്‌മോന്‍, ട്രാക്കിലൂടെ നടന്നുപോകുന്ന കുട്ടിയെ കണ്ടു. ഉടന്‍ സീറ്റില്‍നിന്നു ഡോറിനടുത്ത് എത്തിയെങ്കിലും കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് മറ്റു മൂന്നു യാത്രക്കാരോട് കുട്ടിയെ കണ്ടതായി പറഞ്ഞെങ്കിലും അവരുടെ ശ്രദ്ധിയില്‍പ്പെട്ടില്ല. എന്നിട്ടും മനസമാധാനം ലഭിക്കാതെ മറ്റ് യാത്രക്കാരോടും വിവരങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. ഇതിനിടയില്‍ ഒരു യാത്രക്കാരന്‍ കുട്ടിയെ ട്രാക്കില്‍ കണ്ടതായി തോന്നിയെന്ന് അനീഷിനോടു പറഞ്ഞു. ഉടന്‍തന്നെ മലപ്പുറം കരുവാക്കാട്ടില്‍ ആന്റി െടെററിസ്റ്റ് സ്വകാഡില്‍ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം.

കളമശേരി പോലീസ് സ്‌റ്റേഷനിലെ ഫോണ്‍ നമ്പരില്‍ വിവരം അറിയിച്ചു. പോലീസ് ട്രാക്കിലൂടെ നടന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിനുശേഷവും അനീഷ് പലവട്ടം സ്‌റ്റേഷനിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. നിരന്തരശ്രമത്തിനൊടുവില്‍ പുലര്‍ച്ചെയാണു കളമശേരി സ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. കുട്ടിയെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് അനീഷിനു ശ്വാസം നേരെയായത്.

Ads by Google
പി.എന്‍. ഇന്ദുകുമാര്‍
Sunday 01 Apr 2018 08.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW