Monday, September 17, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 08.10 AM

ലഹരിമരുന്നുകളുമായി യുവതി ഉള്‍പ്പെടെ സംഖം പിടിയില്‍; ഉപയോഗിക്കുവാന്‍ ഡാന്‍സ് ബാറിനെ വെല്ലുന്ന സങ്കേതം; ആവശ്യക്കാര്‍ക്കായി വിവിധ പാക്കേജുകള്‍, എത്തുന്നത് സിനിമാ സീരിയല്‍ രംഗത്തുള്ളവര്‍ക്ക്

drugs

മരട്: കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള രാസ ലഹരിമരുന്നുകളുമായി യുവതിയുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കാസര്‍ഗോഡ് നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് ബിലാല്‍ (32), എറണാകുളം പള്ളുരുത്തി സ്വദേശിനി ഗ്രീഷ്മ (24), തലശേരി സ്വദേശി ചിഞ്ചു മാത്യു (24) എന്നിവരാണു കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായത്.

ബിലാലും ഗ്രീഷ്മയും താമസിക്കുന്ന ചിലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍നിന്നു കൊക്കെയിന്‍, രണ്ട് ഗ്രാം വീതമുള്ള നിരവധി പാക്കറ്റ് എം.ഡി.എം.എ., എല്‍.എസ്.ഡി. സ്റ്റാമ്പുകള്‍, എക്റ്റസി പില്‍സ് ഗുളികള്‍, തുടങ്ങിയ ന്യൂജെന്‍ രാസ മരുന്നുകളും നിരവധി പാക്കറ്റ് ഹാഷിഷ്, കഞ്ചാവ്, തുടങ്ങിയവയും കണ്ടെടുത്തു. ലഹരിമരുന്ന് മാഫിയയ്ക്കെതിരേ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷന്‍ ഡസ്റ്ററിന്റെ ഭാഗമായാണു പ്രതികള്‍ പിടിയിലായത്.

ദമ്പതികളെന്ന വ്യാജേന കഴിഞ്ഞിരുന്ന ഇവര്‍ക്കു രാജ്യാന്തര ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമാണുള്ളതെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോള്‍ ഗോവയില്‍നിന്നു ലഹരി വസ്തുകള്‍ വിമാന മാര്‍ഗം ഇവര്‍ നഗരത്തിലേക്ക് എത്തിച്ചിരുന്നു.

ഹാഷിഷും കഞ്ചാവും ഇവര്‍ക്കെത്തിച്ചിരുന്നത് ചിഞ്ചു മാത്യു ആയിരുന്നു. പിടിയിലാകുമ്പോള്‍ അരക്കിലോയിലധികം കഞ്ചാവ് ഇയാളുടെ കൈയിലുണ്ടായിരുന്നു. സിനിമാ- സീരിയല്‍ രംഗത്തെ ആവശ്യക്കാര്‍ക്കായിരുന്നു ബിലാലും ഗ്രീഷ്മയും പ്രധാനമായും ലഹരി വസ്തുകള്‍ വിതരണം ചെയ്തിരുന്നത്. നഗരത്തിലെ ചില പ്രമുഖ റെസ്റ്റോറന്റുകളുടേയും റെഡിമെയ്ഡ് ഷോപ്പുകളുടേയും ഉടമകളും ഇവരുടെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു.

ലഹരി വസ്തുക്കളുടെ വില്‍പന കൂടാതെ ഇവ ഉപയോഗിക്കാന്‍ ന്യൂജെന്‍ ഡാന്‍സ് ബാറിനെപ്പോലും വെല്ലുന്ന സൗകര്യങ്ങളാണ് ഇവര്‍ ഒരുക്കിയിരുന്നത്. കാതടപ്പിക്കുന്ന ഡി.ജെ. സംഗീതവും, ഡിസ്‌കോ ലൈറ്റുകളും, ന്യൂജെന്‍ പെയ്ന്റിങ്ങുകളും ഈ മുറിയില്‍ ഒരുക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കായി വിവിധ തരം ലഹരി മരുന്നുകള്‍ അടങ്ങിയ രണ്ട് ദിവസത്തെ പാക്കേജായിരുന്നു നടത്തിയിരുന്നത്.

25,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഇവരുമായ ബന്ധപ്പെട്ട സിനിമാ സീരിയല്‍ രംഗത്തും മറ്റുമുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി ഡപ്യൂട്ടി പോലീസ് കമ്മിഷണര്‍ കറുപ്പസ്വാമി അറിയിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി: ബിജി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഷാഡോ എസ്.ഐ: ഫൈസല്‍, മരട് അഡീഷണല്‍ എസ്.ഐ: ശേഖരപിള്ള, തൃക്കാക്കര എസ്.ഐ: ഷാജു, സി.പി.ഒ. മാരായ അഫ്സല്‍, വിനോദ്, ജയരാജ്, സന്ദീപ്, സനോജ്, പ്രശാന്ത്, ഷൈമോന്‍, സുനില്‍, രഞ്ജിത്ത്, ശ്യാം എന്നിവരുള്‍പ്പെട്ട സംഘമാണു പ്രതികളെ കുടുക്കിയത്.

Ads by Google
Sunday 01 Apr 2018 08.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW