Saturday, July 21, 2018 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 01 Apr 2018 01.48 AM

സീഫുഡ്‌ സ്‌റ്റൂ

uploads/news/2018/04/205073/sun4.jpg

പാചകം- നിഷാ ജോസ്‌ കെ. മാണി

ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ കഷണങ്ങള്‍- 200 ഗ്രാം
ഞണ്ട്‌- 5 മുതല്‍ 8 എണ്ണം (ദശയുള്ളത്‌)
കൂന്തല്‍- 5 മുതല്‍ 6 എണ്ണം
ചെമ്മീന്‍ -10 മുതല്‍ 12 എണ്ണം വൃത്തിയാക്കിയത്‌
വെളുത്തുള്ളി(4)ഇഞ്ചി (അരയിഞ്ച്‌ കനത്തില്‍)-അരച്ചത്‌
കുരുമുളക്‌ ചതച്ചത്‌ - 8 മുതല്‍ 10 എണ്ണം
ഉപ്പ്‌- പാകത്തിന്‌
കോണ്‍ഫ്‌ലോര്‍- ഒരു ടേബിള്‍സ്‌പൂണ്‍
സവാള- 2
പച്ചമുളക്‌- 5 എണ്ണം
പെരുംജീരകം- അര ടീസ്‌പൂണ്‍
എണ്ണ- വഴറ്റാന്‍ ആവശ്യത്തിന്‌
തേങ്ങാപ്പാല്‍- (അര കപ്പ്‌ ഒന്നാം പാലും ഒരു കപ്പ്‌ രണ്ടാം പാലും)
തക്കാളി- 1

തയ്യാറാക്കുന്ന വിധം

വൃത്തിയാക്കിയ മീന്‍ കഷണങ്ങളിലും ചെമ്മീന്‍, തോട്‌ പൊളിച്ചെടുത്ത ഞണ്ട്‌ കൂന്തല്‍ എന്നിവയിലും ഇഞ്ചി- വെളുത്തുള്ളി-കുരുമുളക്‌-ഉപ്പ്‌ മിശ്രിതം നന്നായി പുരട്ടി കോണ്‍ഫ്‌ളോറില്‍ മെല്ലെ തടവിയെടുക്കുക. അല്‌പം എണ്ണയില്‍ ഇത്‌ വഴറ്റി മാറ്റിവെക്കാം.
ബാക്കി എണ്ണയില്‍ പെരുംജീരകം പൊട്ടിച്ചശേഷം, അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഒരുടീസ്‌പൂണ്‍ വെളുത്തുള്ളി-ഇഞ്ചി മിശ്രിതവും , 2-3 ടീസ്‌പൂണ്‍ കുരുമുളകും പച്ചമുളകുംചേര്‍ത്ത്‌ വഴറ്റുക. ഇതിലേക്ക്‌ വഴറ്റി മാറ്റിവച്ചിരിക്കുന്ന മീന്‍ - ഞണ്ട്‌ -കൂന്തല്‍-ചെമ്മീന്‍ കൂട്ട്‌ ഇടുക.ഇളക്കിയശേഷം രണ്ടാംപാല്‍ ചേര്‍ത്ത്‌ വേവിക്കാം. ഒടുവിലായി ഒന്നാം പാലും ആവശ്യത്തിന്‌ ഉപ്പും ചേര്‍ക്കാം.അരിഞ്ഞ തക്കാളികൊണ്ട്‌ അലങ്കരിക്കാം.

Ads by Google
Sunday 01 Apr 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW