Monday, April 22, 2019 Last Updated 2 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 31 Mar 2018 04.14 PM

പ്രകൃതി ഒരുക്കിയ സൗന്ദര്യ വര്‍ധക മാര്‍ഗങ്ങളെക്കുറിച്ച്...

uploads/news/2018/03/205048/Beauty310318a.jpg

സൗന്ദര്യ സംരക്ഷണത്തിന്റെ പിന്നാലെയാണ് എല്ലാവരും. പരസ്യ വാചകങ്ങളില്‍ മയങ്ങി വലിയ വിലകൊടുത്ത് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും.

എന്നാല്‍ നിറം വര്‍ധിക്കാനും പാടുകള്‍ മാറാനും രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ ചര്‍മത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുന്നത്. അതേ സമയം നമുക്കു ചുറ്റും കാണുന്ന പ്രകൃതി ഒരുക്കിയ സൗന്ദര്യ വര്‍ധക മാര്‍ഗങ്ങളെക്കുറിച്ച് നാം അജ്ഞരാണ്. അത്തരം ചില മാര്‍ഗങ്ങളിതാ..

1.ഒരു ചെറിയ പാത്രത്തില്‍ ഏത്തപ്പഴം ഉടയ്ക്കുക. ഇതിലേയ്ക്ക് അരക്കപ്പ് കട്ടത്തൈരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നന്നായി അടിക്കുക. പേസ്റ്റ് രൂപത്തിലാകുമ്പോള്‍ മുഖത്തിലും കഴുത്തിലുമിട്ട് 15-20 മിനിട്ടിനു ശേഷം ചെറു ചൂടുവെള്ളത്തിലും തുടര്‍ന്ന് തണുത്ത വെള്ളത്തിലും കഴുകുക. കരുവാളിപ്പ് മാറും.

2. കടലമാവും മഞ്ഞളും റോസ് വാട്ടറും ചേര്‍ത്ത് പേസ്റ്റ് ആക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം തേച്ച് പിടിപ്പിച്ച് 10 മിനിട്ട് ഇരിക്കുക. അതിനുശേഷം വെള്ളം തൊട്ട് പതിയെ മസാജ്
ചെയ്യാം. രണ്ടു മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ മുഖം കഴുകാം. മുഖം തിളങ്ങും.

3. തലയില്‍ താരന്റെ ശല്യമുള്ളവര്‍ ചെറു ചൂടുള്ള രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ നാരങ്ങാനീരൊഴിച്ച് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. 40-60 മിനിട്ടിനു ശേഷം മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇതാവര്‍ത്തിക്കണം.

4. ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാന്‍ ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ നീരും തൈരും തുല്യ അളവിലെടുത്ത് പുരട്ടുക. 15 മിനിട്ടിനു ശേഷം കഴുകാം. കുക്കുംബറിനു പകരം തക്കാളി നീരും ഉപയോഗിക്കാം.

5. മുടിയുടെ ആരോഗ്യത്തിന് തലയിലും മുടിയിലും എണ്ണ പുരട്ടിയ ശേഷം ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍ കൊണ്ട് പൊതിഞ്ഞ് കെട്ടിവയ്ക്കാം. മുടിയ്ക്ക് ചൂടു നല്‍കുന്നതിനൊപ്പം എണ്ണ തലയോട്ടിയിലും മുടിയുടെ വേരുകളില്‍ ചെന്നെത്താനും സഹായിക്കും. 15-20 മിനിട്ടിനു ശേഷം ഷാംപൂ ചെയ്ത് കണ്ടീഷണര്‍ ഇടാം. ആഴ്ചയിലൊരിക്കലെങ്കിലും ഇത് ചെയ്യുന്നത് മുടിയുടെ തിളക്കവും ഭംഗിയും വര്‍ദ്ധിപ്പിക്കും.

6. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കണ്ണുകള്‍ക്കു ചുറ്റും ബദാം ഓയില്‍ പുരട്ടുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള കറുപ്പ് അകറ്റും.

7. മുഖത്തുണ്ടാകുന്ന പുള്ളികള്‍ മാറിക്കിട്ടാന്‍ വെണ്ണ നീക്കിയ മോരില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്തു യോജിപ്പിക്കുക. ഒരു കഷ്ണം പഞ്ഞിയുപയോഗിച്ചു തേച്ചുപിടിപ്പിക്കുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. ഇത് ഇടയ്ക്കിടെ ചെയ്യേണ്ടതാണ്.

8. ഒരു തണ്ട് കറിവേപ്പിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂടി അരച്ച് ഒരു മുട്ടയുടെ വെള്ളയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം കടലമാവുകൊണ്ട് നന്നായി മുഖം കഴുകുക.

9. രണ്ടു സ്പൂണ്‍ ചെറുപയര്‍ നന്നായി അരച്ച് അര സ്പൂണ്‍ നാരങ്ങാ നീരും ഒരു നുള്ള് ഇന്തുപ്പും ഒരു സ്പൂണ്‍ മഞ്ഞളും ചേര്‍ത്തു പാലില്‍ കുഴച്ചു മുഖത്ത് പുരട്ടുക. ഉണങ്ങുമ്പോള്‍ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മുഖക്കുരുവും പാടുകളും ഇല്ലാതാകും.

10. മുഖക്കുരു അകറ്റാന്‍ രണ്ടു ചെറു നാരകത്തിന്റെ തളിരിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും കൂട്ടിയരച്ച് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ഇളം ചൂട് വെള്ളത്തില്‍ കഴുകുക.

11. പച്ച പപ്പായയും മഞ്ഞളും സമം എടുത്ത് അരച്ച് മുഖത്ത് പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും.

12. ഒരുപിടി തുളസിയിലയും ഒരു ചെറിയ കഷ്ണം മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടിയാല്‍ മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാകും. ദിവസവും രാവിലെ ചെറിയ കഷ്ണം മഞ്ഞള്‍ അരച്ച് പാല്‍പ്പാടയില്‍ ചാലിച്ച് മുഖത്തു പുരട്ടുക. അര മണിക്കൂറിനു ശേഷം ചെറു ചൂടു വെള്ളത്തില്‍ കഴുകിയാല്‍ മുഖ കാന്തി കൂടും.

13. അല്‍പ്പം ബദാം എണ്ണ ചെറുതായി ചൂടാക്കി വായ്, താടി, എന്നീ ഭാഗങ്ങളില്‍ നിന്നും മുകളിലേക്ക് ചെവി വരെ സാവധാനം മസാജ് ചെയ്യുക. ഇങ്ങനെ പതിവായി ചെയ്താല്‍ ഒട്ടിയ കവിള്‍ തുടുത്ത് സുന്ദരമാകും.

14. ദിവസം അഞ്ചു തവണ ശുദ്ധജലത്തില്‍ മുഖം കഴുകുന്നത് മുഖത്ത് അടിഞ്ഞു കൂടിയ മാലിന്യങ്ങളെ നീക്കം ചെയ്ത് മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

15. മുഖക്കുരു അകലാന്‍ ചന്ദനം, വെള്ളരിക്കാ നീരില്‍ ചേര്‍ത്തിളക്കിയ മിശ്രിതം പതിവായി മുഖത്തു പുരട്ടണം.

16. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓട്ട്മീല്‍ പൊടി, അര ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാ നീര്, മൂന്നു ടീ സ്പൂണ്‍ പാല്‍ എന്നിവ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

17.ഒരു കഷ്ണം പപ്പായ അരച്ച് കുഴമ്പാക്കിയതില്‍ അല്‍പ്പം പാല്‍പ്പാട ചേര്‍ത്ത് പുരട്ടിയാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറിക്കിട്ടുന്നതാണ്.

18. പുതിനയിലയും, ചെറു നാരകത്തിന്റെ തളിരിലയും അരച്ച് നാരങ്ങാ നീരുമായി യോജിപ്പിച്ച് പുരട്ടിയാല്‍ മഞ്ഞു കാലത്തുണ്ടാകുന്ന കൈമുട്ടുകളിലെ കറുപ്പ് നിറം തടയാം.

19. മെലാസ്മക്ക് വെറ്റില നീര് തേക്കുന്നത് നല്ലതാണ്. ഇതിന്റെ നീര് മുഖത്തു തേച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

20. വെള്ളരിക്കയുടെ നീരിന് ബ്ലീച്ചിംഗ് ഗുണം നല്‍കാനാവും. ഇത് അല്‍പം തേനില്‍ ചേര്‍ത്തു തേയ്ക്കുന്നതോ വെള്ളരിക്കാനീര് മുഖത്തു പുരട്ടുന്നതും ഗുണം ചെയ്യും.

Ads by Google
Saturday 31 Mar 2018 04.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW