Tuesday, March 05, 2019 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 31 Mar 2018 09.41 AM

ഒടിയന്റെ ആ ഗുരു മമ്മൂട്ടിയല്ല; പകരം ഒരു ബോളിവുഡ് താരം

Mammootty, Mohanlal, Odiyan

മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് ശ്രീകുമാര മേനോന്‍ ഒരുക്കുന്ന ഒടിയന്‍. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വീണ്ടും മമ്മൂട്ടി മോഹന്‍ലാല്‍ കൂട്ടുകെട്ട് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്റെ ഗുരുവായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക എന്നതാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത.

എന്നാല്‍ വാര്‍ത്ത തെറ്റാണെന്നും മമ്മൂട്ടി ഒടിയനില്‍ അഭിനയിക്കുന്നില്ലെന്നും ശ്രീകുമാര മോനോന്‍ വ്യക്തമാക്കി. പകരം ഒരു ബോളിവുഡ് താരമാകും ഗുരുവിന്റെ കഥാപാത്രം ചെയ്യുന്നതെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ആരാണ് ഈ ബോളിവുഡ് താരമെന്ന് ആരും പറഞ്ഞിട്ടില്ല.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, നരേയ്ന്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Ads by Google
Saturday 31 Mar 2018 09.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW