Thursday, September 13, 2018 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
വി.പി. നിസാര്‍
Friday 30 Mar 2018 08.27 AM

ഒറ്റ ഗുളികയില്‍ ഒരുദിവസം ലഹരി! ലഹരികടത്തു സൂത്രധാരനായി വലവിരിച്ചു പോലീസ്

uploads/news/2018/03/204927/drugs.jpg

മലപ്പുറം: കേരളത്തില്‍നിന്നു ഗള്‍ഫ് നാടുകളിലേക്കു വന്‍തോതില്‍ മയക്കുമരുന്നു ഗുളികകള്‍ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരനെത്തേടി പോലീസ്. ഒരെണ്ണം കഴിച്ചാല്‍ 24 മണിക്കൂര്‍വരെ ലഹരി വാഗ്ദാനം ചെയ്യുന്ന ഗുളികകളുടെ കടത്തിനു നേതൃത്വം നല്‍കുന്ന കുഞ്ഞിക്കരീം എന്നയാളിനായാണ് പോലീസ് വലവിരിച്ചിരിക്കുന്നത്. 43,000 മയക്കുമരുന്നു ഗുളികകളുമായി കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയ രണ്ടു പേരില്‍നിന്നാണ് നേരത്തെ മയക്കുമരുന്നുകേസില്‍ ഗള്‍ഫില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ള കുഞ്ഞിക്കരീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായത്.

മലപ്പുറം, പൊന്മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുള്‍ ജലീല്‍ (44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക്ക് (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ െബെപ്പാസിലുള്ള ഓഡിറ്റോറിയത്തിനു മുന്നില്‍നിന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നാട്ടിലും ഇത്തരം മയക്കുമരുന്നു ഗുളികകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇരട്ടിലാഭം ഉറപ്പായ ഗള്‍ഫ് രാജ്യങ്ങളാണ് പ്രധാന മാര്‍ക്കറ്റെന്നു പിടിയിലായവര്‍ മൊഴി നല്‍കി. ഇന്ത്യയില്‍ 100-200 രൂപ വിലയുള്ള ഒരു ഗുളികയ്ക്ക് വിദേശങ്ങളില്‍ 300-400 രൂപയാണു വില. രാജ്യത്തെ പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന നിശാപാര്‍ട്ടികളിലും ഡി.ജെ.പാര്‍ട്ടികളിലും വന്‍തുക ഈടാക്കി ഗുളികകള്‍ വില്‍ക്കുന്നുണ്ടെന്നും പ്രതികള്‍ പറഞ്ഞു. ഇവരെ ഇന്നലെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം ലഹരി ഗുളികകള്‍ എത്തുന്നത്. 225 മില്ലിഗ്രാം ഡോസിലുള്ളതാണ് ഓരോ ഗുളികയും. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇവ മയക്കുമരുന്നു വിപണി ലക്ഷ്യമാക്കി കൂടിയ ഡോസില്‍ നിര്‍മിക്കുകയാണ്. തലച്ചോറിനെ ബാധിക്കുമെന്നതിനാല്‍ ഗള്‍ഫ് നാടുകളില്‍ ഇവ നിരോധിച്ചിട്ടുണ്ട്. ഡോസ് കുറച്ച് വേദനസംഹാരിയായി ഉപയോഗിക്കാമെന്ന അനുമതിയുടെ മറവിലാണ് കൂടിയ ഡോസില്‍ നിര്‍മിക്കുന്നത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണു സംഘം കാരിയര്‍മാരായി കണ്ടെത്തുന്നത്. ഇവര്‍ക്കു വിസയും ടിക്കറ്റും ഉള്‍പ്പെടെയുള്ളവ നല്‍കുന്നതും മയക്കുമരുന്നു കടത്തു സംഘങ്ങളാണ്. വിമാനത്താവളത്തിലെ പരിശോധനയില്‍ കണ്ടെത്താനാകാത്തവിധം ബാഗില്‍ ഒളിപ്പിച്ചാണ് ഇവ വിദേശവിപണിയില്‍ എത്തിക്കുന്നത്. പിടിയിലായ പലരും ഗള്‍ഫില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നുമുണ്ട്.

മലപ്പുറം ജില്ലയില്‍ വണ്ടൂര്‍, നിലമ്പൂര്‍, പൂങ്ങോട്ട്, കാളികാവ് എന്നിവിടങ്ങളിലെ കാരിയര്‍മാര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ മുഖ്യപ്രതിയുടെ വീടിനടുത്തുള്ള രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ച മയക്കു മരുന്നു ഗുളികകളും അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു.

Ads by Google
വി.പി. നിസാര്‍
Friday 30 Mar 2018 08.27 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW