Wednesday, November 07, 2018 Last Updated 39 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 30 Mar 2018 08.01 AM

മീശപ്പുലിമല ട്രെക്കിങ് സുരക്ഷാ റിപ്പോര്‍ട്ട്; സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Meeshapulimala

സ്വന്തം ലേഖകന്‍

രാജകുമാരി (ഇടുക്കി): ട്രെക്കിങ് മേഖലകളിലെ സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് വിനോദ സഞ്ചാര മേഖലയായ മീശപ്പുലിമലയിലെ ട്രെക്കിങ് സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. സഞ്ചാരികളുടെ സുരക്ഷയടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പിക്ക് െകെമാറും.

വിവാദങ്ങളെത്തുടര്‍ന്ന് കേരളാ-തമിഴ്‌നാട് അതിര്‍ത്തി മലനിരയായ മീശപ്പുലിമലയിലേക്കുള്ള ട്രെക്കിങിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ദേവികുളം സബ്കലക്ടര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍ ഇവിടെ ട്രെക്കിങ് നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയതിന് ശേഷം ട്രെക്കിങ് നടത്തുന്നതിന് തടസമില്ലെന്ന് വനം മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇവിടെ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തി എന്ന റിപ്പോര്‍ട്ടുകള്‍ ആരും സമര്‍പ്പിച്ചിരുന്നില്ല. സഞ്ചാരികള്‍ കുറഞ്ഞെങ്കിലും ഇവിടെ ട്രെക്കിങ് ഇപ്പോഴും നടക്കുന്നുണ്ട്. സബ് കലക്ടറുടെ ഉത്തരവില്‍ പുറമ്പോക്ക് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഭൂമികളിലും ട്രെക്കിങ് നിരോധിച്ചിരിക്കുന്നു എന്നതാണ് പരാമര്‍ശം.

ഇതില്‍ വനംവകുപ്പിന്റെ ഭൂമിയെക്കുറിച്ച് പറഞ്ഞിട്ടില്ലാത്തതിനാല്‍ തന്നെ കെ.എഫ്.ഡി.സിയുടെ കീഴിലുള്ള പ്രദേശത്ത് ഇപ്പോഴും ട്രെക്കിങ് തുടരുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് സുരക്ഷ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ടീം മീശപ്പുലിമലയില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു .

കിലോമീറ്ററുകള്‍ നടന്ന് മലമുകളിലെത്തുന്ന സഞ്ചാരികള്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചികിത്സ നല്‍കുന്നതിന് വേണ്ട ഒരുവിധ സംവിധാനവും ഇവിടെയില്ല.

കൂടാതെ തമിഴ്‌നാടിന്റെ ഭാഗമായ കൊളുക്കുമലവഴി താഴ്ഭാഗത്തുനിന്നും അനധികൃതമായി സഞ്ചാരികള്‍ എത്തുന്നത് തടയുന്നതിനും വേണ്ട സംവിധാനവുമില്ല. ചെറിയൊരു ഷെഡ്ഡില്‍ രണ്ട് വാച്ചര്‍മാരെ നിയമിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. മുമ്പ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ സഞ്ചാരികളെ തടഞ്ഞതിന് ഇവരെ മര്‍ദിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

നടത്തിപ്പ് ചുമതല കെ.എഫ്.ഡി.സിക്കായതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ഇവര്‍ക്ക് സാധിക്കില്ല. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ മീശപ്പുലിമലയിലെ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കുകയുള്ളു.

എന്നാല്‍ നടപ്പാതയടക്കമുള്ളവ സുരക്ഷിതമാണെന്നും സഞ്ചാരികള്‍ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം കാര്യങ്ങള്‍ വിശദമായി ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് സംഘം അടുത്ത ദിവസം തന്നെ സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പിക്ക് െകെമാറും. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് സംസ്ഥാനത്തെ വിവിധ ഏജന്‍സിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാരിനും െകെമാറും.

Ads by Google
Friday 30 Mar 2018 08.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW