Monday, September 24, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 06.17 PM

ജോലി ഉപേക്ഷിച്ച് തുടങ്ങിയ ചായ വില്‍പന ബ്രൂക്ക് എഡിയെ കോടീശ്വരിയാക്കി: അമേരിക്കകാരിയുജെ ജീവിതം മാറ്റിമറിച്ചത് ആ ഇന്ത്യന്‍ സന്ദര്‍ശനം


Chai Business, American Woman,  Millionaire

നല്ല ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിച്ച് ആരെങ്കിലും ചായ വില്‍പ്പന തുടങ്ങുമോ? കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. പറഞ്ഞു വരുന്നത് സത്യമായ ഒരു തമാശയാണ്.

ജോലി ഉപേക്ഷിച്ച് തുടങ്ങിയ ചായ വില്‍പ്പന അമേരിക്കന്‍ വനിതയെ കോടീശ്വരിയാക്കി. ഈ ചായ വില്‍പ്പന തുടങ്ങാന്‍ കാരണമായത് ഇന്ത്യയും. കൊളറാഡോ സ്വദേശിനിയായ ബ്രൂക്ക് എഡിയാണ് 2007 ല്‍ തുടങ്ങിയ ഭക്തി ചായ് എന്നു പേരിട്ട കമ്പനിയിലൂടെ കോടീശ്വരിയായത്.

2002 ലെ ഇന്ത്യന്‍ സന്ദര്‍ശനമാണ് ഈ യുവതിയുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. ആത്മീയ താല്‍പര്യങ്ങളുമായാണ് എഡി ഇന്ത്യയില്‍ പറന്നിറങ്ങിയത്. ഇന്ത്യയിലെത്തിയ ബ്രുക്ക് എഡി ഇവിടുത്തെ ചായയുടെ രുചി അറിഞ്ഞതോടെ ചായയില്‍ കണ്ണുടക്കുകയായിരുന്നു. തുടര്‍ന്ന് ചായ വില്‍പ്പനയ്ക്കായി ഭക്തി ചായ് എന്ന പേരിട്ടുകൊണ്ട് എഡി ആരംഭിച്ചു. ഭക്തി ചായ് അമേരിക്കക്കാര്‍ താമസിയാതെ ഏറ്റെടുക്കുകയും ചെയ്തു.

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാണ് ബ്രൂക്ക് എഡി ഇന്ന് ഏഴ് മില്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനിയുടെ ഉടമയാണ്. പുതുമയുള്ളത് ചെയ്യണമെന്ന് തന്റെ ആഗ്രഹമായിരുന്നുവെന്ന് ഹിപ്പി മാതാപിതാക്കളുടെ മകളായ ബ്രൂക്ക് എഡി പറഞ്ഞുവെയ്ക്കുന്നു.

Ads by Google
Wednesday 28 Mar 2018 06.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW