Saturday, February 23, 2019 Last Updated 13 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 06.12 PM

62-ാം വയസ്സില്‍ മല്യ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു?

vijay mallya, married, pinky lalwani

ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യ മുന്നാം വിവാഹത്തിനൊരുങ്ങുന്നു. 62-ാം വയസ്സിലാണ് മല്യ മുന്നാം വിവാഹത്തിനൊരുങ്ങുന്നതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2011-ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായി ജോലി വാഗ്ദാനം ചെയ്തുകൊണ്ടാണ് പിങ്കിയും മല്യയും തമ്മില്‍ അടുക്കുന്നത്. പിന്നീടി നിരവധി പൊതുപരിപാടികളില്‍ മല്യയ്‌ക്കൊപ്പം തന്നെ പിങ്കിയും ഉണ്ടായിരുന്നു.

ഇതോടൈയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. വിജയ് മല്യയുടെ അമ്മയ്‌ക്കൊപ്പവും പിങ്കിയെ കാണാന്‍ തുടങ്ങിയതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമാവുകയും ചെയ്തു. അടുത്തിടെയാണ് ഇരുവരും ഒന്നിച്ചുള്ള മൂന്നാം വാര്‍ഷികം ആഘോഷിച്ചത്.

നേരത്തെ എയര്‍ ഇന്ത്യയിലെ തന്നെ എയര്‍ ഹോസ്റ്റസായ സമീറ ത്യാബ്ജിയെയും ബാല്യാകാല സുഹൃത്ത് രേഖയെയുമാണ് മല്യ വിവാഹം കഴിച്ചിരുന്നത്. രേഖയുമായുള്ള ബന്ധത്തില്‍ നിന്ന് ഇതുവരെയും ഔദ്യോഗികമായി വിവാഹമോചനവും നേടിയിട്ടില്ല. രണ്ടുവിവാഹങ്ങളില്‍ നിന്നായി സിദ്ധാര്‍ഥ്, ലിയാന, ടാന്യ എന്നീ മൂന്നു മക്കളുമുണ്ട് മല്യക്ക്.

Ads by Google
Ads by Google
Loading...
TRENDING NOW