Wednesday, December 12, 2018 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 03.10 PM

Easter Treat

uploads/news/2018/03/204438/madmmarchII280318.jpg

ഈസ്റ്ററിന് പാരമ്പര്യ വിഭവങ്ങള്‍ക്കൊപ്പം അല്‍പ്പം പുതുമ നിറഞ്ഞ വിഭവങ്ങള്‍ കൂടി പരീക്ഷിക്കാം...

1. കപ്പ ബിരിയാണി


ആവശ്യമുള്ള സാധനങ്ങള്‍
കപ്പ - ഒരു കിലോ (കൊത്തിയരിഞ്ഞത്)
ബീഫ് - 1/2 കിലോ (ചെറിയ കഷണങ്ങളാക്കിയത്)
മസാല പൊടിച്ചത് - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഇഞ്ചി - ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
ചുവന്നുള്ളി - 4 എണ്ണം
വെളുത്തുള്ളി - 2 അല്ലി
തേങ്ങ ചിരകിയത് - ഒരെണ്ണം
ഉപ്പ് - പാകത്തിന്
കറിവേപ്പില - 2 തണ്ട്

തയാറാക്കുന്നവിധം


ഇറച്ചിയില്‍ ആവശ്യത്തിന് ഉപ്പ്, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ വച്ചശേഷം നന്നായി വേവിക്കുക. കപ്പ വേവിച്ചെടുക്കുക. തേങ്ങ ചിരകിയത്, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് ചതച്ച് അതും കപ്പയില്‍ ചേര്‍ത്തിളക്കുക. ഇതിലേക്ക് വേവിച്ച ഇറച്ചിയും ചേര്‍ക്കുക. അല്‍പം വെള്ളം ചേര്‍ത്ത് നന്നായി ഇളക്കുക. തിളച്ചുവരുമ്പോള്‍ കുരുമുളക് പൊടിയും ഇറച്ചിമസാലയും ചേര്‍ക്കാം. കറിവേപ്പിലയും ചേര്‍ത്ത് വാങ്ങാം.

2. റോസ്റ്റഡ് ഫിഷ്


ആവശ്യമുള്ള സാധനങ്ങള്‍
നെയ്മീന്‍ (അല്ലെങ്കില്‍ ദശക്കട്ടിയുള്ള ഏതെങ്കിലും മീന്‍) - 1 കിലോ
സവാള - 4 എണ്ണം (കൊത്തിയരിഞ്ഞത്)
ഇഞ്ചി - 1 കഷണം (കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി - 2 തുടം
ചുവന്നുള്ളി അരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് - 5 എണ്ണം (വട്ടത്തില്‍ അരിഞ്ഞത്)
തക്കാളി - 2 എണ്ണം
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 /2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
പെരുംജീരകം - 1 ടീസ്പൂണ്‍
ഗരംമസാല - 1 ടീസ്പൂണ്‍
ഉലുവാപ്പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ - പാകത്തിന്

തയാറാക്കുന്നവിധം


മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീര്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, പെരുംജീരകം, ഉലുവാപ്പൊടി, ഉപ്പ് എന്നിവ പകുതി വീതം പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഫ്രയിംഗ് പാനില്‍ എണ്ണയൊഴിച്ച് മീന്‍ കഷണങ്ങള്‍ അതിലിട്ട് വറുത്തുമാറ്റുക. ആ പാനിലേക്കുതന്നെ ആവശ്യത്തിന് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില, സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. വഴന്നുവരുമ്പോള്‍ തക്കാളി ചേര്‍ത്ത് തക്കാളി വാടുമ്പോള്‍ അതിലേക്ക് ബാക്കി മസാലകളും ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ നന്നായി വഴറ്റുക. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന മീന്‍ കഷണങ്ങളിട്ട് പാകത്തിന് വെള്ളം ഒഴിച്ച് 10 മിനിറ്റ് മൂടിവച്ച് വേവിച്ച് വറ്റിച്ചെടുക്കുക.
uploads/news/2018/03/204438/madmmarchII280318b.jpg

3. ചിക്കന്‍ കേക്ക് വിത്ത് ടുമാറ്റോ സോസ്


ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ വേവിച്ച് ചെറിയ കഷണങ്ങളാക്കിയത് - 3 കപ്പ്
ഒലിവ് ഓയില്‍ - 2 ടേബിള്‍ സ്പൂണ്‍
വറ്റല്‍മുളക് പൊടിച്ചത് - 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1/4 കപ്പ്
വെളുത്തുള്ളി അരിഞ്ഞത് - 1/4 കപ്പ്
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
മുട്ട അടിച്ചത് - 2 എണ്ണം
മയൊണൈസ് - 1/3 കപ്പ്
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
പാഴ്സ്‌ലി ലീഫ് അരിഞ്ഞത് - 1 ടേബിള്‍ സ്പൂണ്‍
കടുകുപൊടി - 1 ടേബിള്‍ സ്പൂണ്‍
ബ്രഡ്ഡ് പൊടിച്ചത് - 2 കപ്പ് (രണ്ടായി പകുത്തുവയ്ക്കുക)
ഓള്‍ഡ് ബേ സീസണിംഗ് - 1 1/2 ടീസ്പൂണ്‍
ടുമാറ്റോസോസ് - ആവശ്യത്തിന്

തയാറാക്കുന്നവിധം


ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് സവാളയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റി ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തിളക്കാം. സവാള മൂത്ത് കഴിയുമ്പോള്‍ ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റി അടുപ്പില്‍നിന്നിറക്കി വയ്ക്കാം. ചിക്കന്‍ വേവിച്ച് വെള്ളം വാര്‍ന്നുപോയ ശേഷം ഒരു ബൗളിലേക്കിട്ട് അതിലേക്ക് നാരങ്ങാനീര്, കടുകുപൊടി, മയൊണൈസ്, വെളുത്തുള്ളി വഴറ്റിയത്, പാഴ്സ്‌ലി ലീഫ്, ഓള്‍ഡ് ബേ സീസണിങ്, ബ്രഡ്ഡ് പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. (ക്യാരറ്റോ ബീറ്റ്റൂട്ടോ പോലുള്ള പച്ചക്കറികള്‍ കൊത്തിയരിഞ്ഞ് വേവിച്ചതും ചേര്‍ക്കാം). ഇത് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തിയെടുത്ത് മുട്ട അടിച്ചതില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്ത് ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

4. റെഡ് ഡ്രിങ്ക് വിത്ത് ക്രീം


ആവശ്യമുള്ള സാധനങ്ങള്‍
ഒലിവ് ഓയില്‍ - 1 ടേബിള്‍ സ്പൂണ്‍
സവാള ചെറുതായരിഞ്ഞത് - 1 എണ്ണം
ബീറ്റ്റൂട്ട് വേവിച്ചത് - 1/4 കിലോ
ഗ്രീന്‍ ആപ്പിള്‍ - 1 എണ്ണം
ചിക്കന്‍ ബ്രോത്ത് - 2 കപ്പ്
സോര്‍ ക്രീം - അലങ്കരിക്കാന്‍

തയാറാക്കുന്നവിധം


ഒരു സോസ് പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മാറ്റി വയ്ക്കുക.
മിക്സിയുടെ ജാറില്‍ ബീറ്റ്‌റൂട്ട്, ആപ്പിള്‍ അരിഞ്ഞത്, ചിക്കന്‍ ബ്രോത്ത്, സവാള വഴറ്റിയത്, അര ടീസ്പൂണ്‍ ഉപ്പ് ഇവ ചേര്‍ത്തരയ്ക്കുക. മൂന്ന് മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം സോര്‍ ക്രീം ഒഴിച്ച് വിളമ്പാം.
uploads/news/2018/03/204438/madmmarchII280318a.jpg

5. ബീഫ് ഡ്രൈ ഫ്രൈ


ആവശ്യമുള്ള സാധനങ്ങള്‍
ബീഫ് - 1/2 കിലോ
ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - 10 അല്ലി
ചെറിയ ഉള്ളി ചതച്ചത് - 10 അല്ലി
മുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 1/2 ടേബിള്‍ സ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
വിനാഗിരി - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - 1/2 ടീസ്പൂണ്‍
തേങ്ങാക്കൊത്ത് - 1/4 കപ്പ്
കറിവേപ്പില - 4 തണ്ട്

വറുക്കാന്‍ ആവശ്യമുളള സാധനങ്ങള്‍
സവാള - 2 എണ്ണം
തേങ്ങാക്കൊത്ത് - ആവശ്യത്തിന്
കറിവേപ്പില 2 തണ്ട്
പെരുംജീരകം - 1 1/2 ടീസ്പൂണ്‍
കുരുമുളക് - 1 1/2 ടീസ്പൂണ്‍
ഏലയ്ക്ക - 3 എണ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്നവിധം


കഴുകി വൃത്തിയാക്കിവച്ച ബീഫിലേക്ക് എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതു പോലെ തിരുമ്മി അരമണിക്കൂര്‍ വയ്ക്കുക. ശേഷം അടുപ്പില്‍ വെച്ച് പാകത്തിന് വെള്ളമൊഴിച്ച് വറ്റിച്ച് വേവിെച്ചടുക്കാം. ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, ഉള്ളി എന്നിവ വഴറ്റി മാറ്റി വയ്ക്കാം. ചട്ടിയില്‍ അല്‍പം എണ്ണ ഒഴിച്ച് ബീഫ് എണ്ണയില്‍ കുറേശ്ശെ ഇട്ട് വറുത്തെടുക്കാം. വറുത്തെടുത്ത് കഴിഞ്ഞാല്‍ ഇതിലേക്ക് നേരത്തെ വഴറ്റി വച്ചത് ചേര്‍ത്ത് വിളമ്പാം.

6. വൈറ്റ് ചിക്കന്‍


ആവശ്യമുള്ള സാധനങ്ങള്‍
കോഴി ഇറച്ചി - 1 കിലോ
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂണ്‍
പച്ചമുളക് നീളത്തില്‍ കീറിയത് - 4 എണ്ണം
സവാള അരിഞ്ഞത് - 3 എണ്ണം
പെരുംജീരകപ്പൊടി - 1 ടീസ്പൂണ്‍
ഗരം മസാലപ്പൊടി - 2 ടീസ്പൂണ്‍
കട്ടി തേങ്ങാപ്പാല്‍ - 1 കപ്പ്
ഉപ്പ് കറിവേപ്പില, കടുക് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
കറുവാപ്പട്ട - 1 കഷണം
ഏലയ്ക്ക - 3 കഷണം

തയാറാക്കുന്നവിധം


ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് ഒരു കഷണം കറുവാപ്പട്ടയും ഏലയ്ക്കയും ചേര്‍ത്തിളക്കി സവാളയും പച്ചമുളകും ഇട്ട് മൂത്തുതുടങ്ങുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. ഇതിലേക്ക് മസാലപ്പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കുക. ഈ കൂട്ടിലേക്ക് ഇറച്ചിയിട്ട് നല്ലതുപോലെ വഴറ്റി കുറച്ച് വെള്ളവും ഉപ്പും കൂടി ചേര്‍ത്തു ഇറച്ചി വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തിളവന്നാല്‍ ഇറക്കിവയ്ക്കുക. കടുകും കറിവേപ്പിലയും ഇട്ട് താളിച്ച് കറിയിലേക്ക് ഒഴിച്ച് വിളമ്പാം.
uploads/news/2018/03/204438/madmmarchII280318c.jpg

7. ഡലീഷ്യസ് പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
പഴമാങ്ങാ അരച്ചത് - 1 കപ്പ്
റൊബസ്റ്റ പഴം അരച്ചത് - 1 കപ്പ്
ഫുഡ്ഡ് കളര്‍ - 2 തുള്ളി
ക്രീം - 2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
പാല്‍ - 2 ടേബിള്‍സ്പൂണ്‍
ജെലാറ്റിന്‍ - 1 ടീസ്പൂണ്‍
ഉപ്പ് - കാല്‍ ടീസ്പൂണ്‍
ചെറി - അലങ്കരിക്കാന്‍

തയാറാക്കുന്നവിധം


ക്രീം, പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് അടിച്ച് പതപ്പിക്കുക. ജെലാറ്റിന്‍ 2 സ്പൂണ്‍ വെള്ളത്തില്‍ ചേര്‍ത്ത് തിളച്ച വെള്ളത്തിനു മുകളില്‍ കാണിച്ച് അലിയിച്ചെടുക്കുക. ഇത് ഫ്രൂട്ട് പള്‍പ്പും ആയി യോജിപ്പിച്ച് പതപ്പിച്ച ക്രീമിലേയ്ക്ക് ചേര്‍ക്കുക. ബട്ടര്‍ പുരട്ടിയ ഒരു പാത്രത്തില്‍ ഈ കൂട്ട് ഒഴിച്ച് ഫ്രിഡ്ജില്‍ വെച്ച് കട്ടിയാക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റി ചെറി കൊണ്ട് അലങ്കരിക്കാം.

8. ഈസ്റ്റര്‍ പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
വൈറ്റ്‌ഫോറസ്റ്റ് കേക്ക് - 1/2 കിലോ
കണ്ടന്‍സ്ഡ് മില്‍ക്ക് - 1 ടിന്‍
കറുവാപ്പട്ട പൊടിച്ചത് - 1 നുള്ള്
മുട്ട - 4 എണ്ണം
വാനില എസ്സന്‍സ് - 2 തുള്ളി
ജാം - 2 ടീസ്പൂണ്‍
വെള്ളം - 5 ടീസ്പൂണ്‍
കോണ്‍ഫ്‌ളവര്‍ 1/2ടീസ്പൂണ്‍ (അല്‍പ്പം വെള്ളത്തില്‍ കട്ടയില്ലാതെ കലക്കിയെടുക്കുക)

തയാറാക്കുന്നവിധം


കേക്ക് ചെറിയ കഷണങ്ങള്‍ ആയി പൊടിക്കുക. ഒരു പാത്രത്തില്‍ അല്പം ബട്ടര്‍ പുരട്ടി കേക്ക് പൊടിച്ചത് ഇട്ട് കണ്ടന്‍സ്ഡ്് മില്‍ക്ക്, കറുവാപ്പട്ട പൊടിച്ചത്, മുട്ട, വാനില എസന്‍സ്, ജാം, വെള്ളം, കോണ്‍ഫ്ളവര്‍ വെള്ളത്തില്‍ കലക്കിയത് ഇവ ഒന്നിച്ചടിക്കുക. ഇത് കേക്ക് പൊടിക്ക് മുകളില്‍ ഒഴിക്കുക. 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ഓവനില്‍ ബേക്ക് ചെയ്യുക.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW