Sunday, May 26, 2019 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Mar 2018 02.45 PM

പ്ലെയിന്‍സാരിക്ക് ചേരുന്ന ഡിസൈന്‍ ബ്ലൗസുകള്‍...

uploads/news/2018/03/204435/weeklyfashion280318a.jpg

അമൃതയുടെ വിവാഹമാണെന്നു കേട്ടപ്പോഴേ അയല്‍ക്കാരി അമ്പിളി ടെക്‌സ്‌റ്റൈല്‍സില്‍ പോയി വിലകൂടിയ ഒരു പട്ടുസാരി എടുത്തു. അതും ഉടുത്തുകൊണ്ട് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോഴല്ലേ രസം...

അമൃതയുടെ മിക്ക കൂട്ടുകാരികളും ധരിച്ചിരിക്കുന്നത് കസവോ ഡിസൈനോ ഒന്നുമില്ലാത്ത പ്ലെയിന്‍ സാരി!

അമ്പിളിക്കത് തീരെ പിടിച്ചില്ല. അവള്‍ തന്റെ കൂട്ടുകാരികളോട് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു:
''ദേ നോക്കിക്കേ, ഈ പിള്ളേര് ഉടുത്തിരിക്കുന്നതു കണ്ടോ... ഇതുപോലുള്ള സമയത്ത് കസവോ എംബ്രോയ്ഡറിയോ ഒക്കെയുള്ള നല്ല സാരിവേണ്ടേ ധരിക്കാന്‍? ഇതു വെറും ഒഴുക്കന്‍...
ഛേ...''

അമ്പിളിയുടെ പരിഹാസം കേട്ട് ചിലര്‍ അവള്‍ക്കൊപ്പം കൂടി. അപ്പോള്‍ എല്ലാം കേട്ടുകൊണ്ടുനിന്ന പെണ്‍കുട്ടികളിലൊരാള്‍ അവിടേക്കു വന്നു.

''ചേച്ചീ, വിവാഹത്തിനു പട്ടുസാരി ഉടുത്തുകൊണ്ടുവരുന്നതൊക്കെ പഴയ ട്രെന്‍ഡാ... കാലം മാറിയത് ചേച്ചി അറിഞ്ഞില്ലേ? ഇപ്പോള്‍ ഏതു ഫങ്ഷനും പ്ലെയിന്‍ സാരികളാ താരം. ഇത്തരം സാരികളെ സ്റ്റാറാക്കുന്നത്, ദാ ഇതിനൊപ്പം ഞങ്ങള്‍ ധരിച്ചിരിക്കുന്ന കോണ്‍ട്രാസ്റ്റ് കളര്‍ ബ്ലൗസുകളാ... ലൈറ്റ് കളറിലും ഡാര്‍ക്ക് കളറിലുമുള്ള പ്ലെയിന്‍ സാരികള്‍ക്ക് ഫ്‌ളോറല്‍ പ്രിന്റുള്ള ബ്ലൗസുകളും നല്ലൊരു കോമ്പിനേഷന്‍ തന്നെ.

ഈ സാരിയില്‍ കസവോ ഗില്‍റ്റോ ഒന്നുമില്ല. പക്ഷേ ഡിസൈനുകളുടെ കുറവുനികത്താന്‍ ഈ ബ്ലൗസുകള്‍ക്കു കഴിയും. പട്ടുസാരി ഉടുത്ത ചേച്ചിയും ഞാനും കൂടി ടൗണിലൂടെ ഒന്നു നടന്നുനോക്കിയാല്‍ കൂടുതല്‍ കാഴ്ചക്കാരുള്ളത് എന്റെ പ്ലെയിന്‍ സാരിക്കായിരിക്കും. അടിക്കടി മാറുന്ന ഫാഷന്‍ ട്രെന്‍ഡിനൊപ്പമാ ചേച്ചീ ഞങ്ങളുടെ സഞ്ചാരം.'' അവള്‍ പറഞ്ഞു.

കാര്യം മനസിലായതോടെ അമ്പിളി നിശബ്ദയായി.

Ads by Google
Ads by Google
Loading...
TRENDING NOW