Friday, March 08, 2019 Last Updated 3 Min 43 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 28 Mar 2018 12.36 AM

ജലം ഉപയോഗിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു

uploads/news/2018/03/204253/2.jpg

ഒരു ജലദിനംകൂടി നാം പിന്നിട്ടിരിക്കുന്നു. മാര്‍ച്ച്‌ 22 രാജ്യാന്തര ജലദിനമായി ആചരിച്ചുവരുകയാണ്‌. ഇത്തവണയും ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച സിമ്പോസിയങ്ങളും ചര്‍ച്ചകളും നടത്തി നമ്മള്‍ ജലദിനാചരണം ഗംഭീരമാക്കി. പക്ഷേ ഇത്തവണ ഒരു പ്രത്യേകത കേരളത്തിലുണ്ടായിരുന്നു. വികസനം പരിസ്‌ഥിതിയെ തകര്‍ത്തുകൊണ്ടാകരുതെന്നു വാദമുയര്‍ത്തി ഔദ്യോഗിക സമ്മേളനങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കപ്പെട്ടു. അതേ സമയം തന്നെ കേരളത്തിന്റെ ഒരറ്റത്ത്‌ പരിസ്‌ഥിതി സംരക്ഷണമാവശ്യപ്പെട്ടുകൊണ്ട്‌ സമരം രൂക്ഷാവസ്‌ഥയില്‍ നില്‍ക്കുകയായിരുന്നു.

വികസനത്തിന്‌ കുറച്ച്‌ നഷ്‌ടം സഹിക്കണമെന്ന അധികാരശാസനത്തെ ചെറുക്കുന്നതായി ഈ പ്രതിഷേധം.
ജലത്തിനു ഭൂമിയിലുള്ള പ്രാധാന്യം വളരെ വലുതാണ്‌. ജലം കൂടാതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു ജീവജാലവുമില്ല. ഇതു മനസിലാക്കിയാണ്‌ ഐക്യരാഷ്ര്‌ടസഭ ജലത്തിനായി ഒരു ദിനം നിശ്‌ചയിച്ചത്‌. സൗരയൂഥത്തിലെ പച്ചപ്പായി ഭൂമിയെ നിലനിര്‍ത്താന്‍, തണുപ്പിക്കാന്‍ വര്‍ഷം തോറും മാര്‍ച്ച്‌ 22 ലോകജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്‌.

ജല ദുരുപയോഗത്തെക്കുറിച്ച്‌ നാം സ്വയം പരിശോധിക്കണം. ദിനവും ഉപയോഗിച്ചു കളയുന്ന വെള്ളത്തിന്റെ അളവെത്രയെന്ന്‌ ശ്രദ്ധിച്ചിട്ടുണ്ടോ. രാവിലെ എണീറ്റാലുടന്‍ മുഖവും വായും കഴുകുന്നവരാണ്‌ നമ്മള്‍. ടാപ്പ്‌ തുറന്ന്‌ കൈക്കുമ്പിളില്‍ വെള്ളം മുഖത്തേക്കൊഴിച്ച്‌ കണ്ണാടിനോക്കി കണ്ണുവൃത്തിയാക്കുന്നതിനിടയില്‍ നിങ്ങള്‍ തുറന്നിട്ടടാപ്പില്‍നിന്നു വെള്ളം പൊയ്‌ക്കൊണ്ടിരിക്കുകയാണ്‌. മുഖവും വായും കഴുകാന്‍ രണ്ടുഗ്ലാസ്‌ വെള്ളം ധാരാളമായിരിക്കേ നിങ്ങള്‍ ടാപ്പുതുറന്നു പാഴാക്കിയത്‌ പത്തുഗ്ലാസ്‌ ജലം. ഉപയോഗിച്ചതാകട്ടെ രണ്ടുഗ്ലാസും. ഉറക്കമെഴുന്നേറ്റ നിങ്ങള്‍ ആദ്യം ചെയ്‌തത്‌ ഭൂമി നമുക്ക്‌ സൗജന്യമായി തന്ന ജലം പാഴാക്കിക്കളയുക എന്ന പ്രവൃത്തിയാണ്‌.

വീട്ടില്‍ നാലംഗങ്ങളുണ്ടെങ്കില്‍ അവരും നിങ്ങള്‍ ചെയ്‌തതുപോലെയാണ്‌ ചെയ്യുന്നതെങ്കില്‍, നാലുപേരും കൂടി രാവിലെ 32 ഗ്ലാസ്‌ ജലം പാഴാക്കി. ഇത്‌ ദിവസം അഞ്ചുതവണ ആവര്‍ത്തിക്കുന്നെങ്കില്‍ അറിഞ്ഞോ അറിയാതെയോ 160 ഗ്ലാസിലധികം ജലം പാഴാക്കുകയാണ്‌. ഈ കണക്കിനോട്‌ യോജിക്കുന്നില്ലെങ്കില്‍ എത്രമാത്രം വെള്ളം ദുരുപയോഗം ചെയ്യുന്നെന്നു സ്വയം വിലയിരുത്തൂ. ഏറ്റവുമധികം ജലം പാഴാക്കുന്നത്‌ പല്ലുതേക്കുമ്പോഴും കുളിക്കുമ്പോഴും ടോയിലറ്റിലെ ഫ്‌ളഷ്‌ ഉപയോഗിക്കുമ്പോഴുമാണ്‌. അതിന്റെ കണക്കുകൂടി ഇവിടെ വിശദീകരിക്കുന്നില്ല.

വലതുകൈക്കുമ്പിളില്‍ വെള്ളമെടുക്കുമ്പോള്‍ ഇടതുകൈകൊണ്ട്‌ ടാപ്പ്‌ നിയന്ത്രിച്ച്‌ ആവശ്യത്തിനുമാത്രം വെള്ളമെടുക്കുന്ന ശീലം ബോധപൂര്‍വം തന്നെ ഉണ്ടാക്കണം. അങ്ങനെചെയ്‌താല്‍ അതായിരിക്കും വരും തലമുറയ്‌ക്കായിചെയ്യുന്ന ഏറ്റവുംവലിയ നന്മ.

വേനല്‍ കടുക്കുമ്പോള്‍ ജലത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ചിന്തിക്കും ചര്‍ച്ചചെയ്യും. മഴവെള്ളം സംരക്ഷിക്കണമെന്നു വീറോടെ വാദിക്കും. അതിനായി പദ്ധതിതയാറാക്കും. മൂന്നുനാള്‍ മഴ തുടര്‍ച്ചയായി കിട്ടിയാല്‍ എല്ലാം മറക്കും. മഴവെള്ളം റോഡിലേക്കോ അയല്‍ക്കാരന്റെ മുറ്റത്തേക്കോ ഒഴുക്കും. പിന്നെ വേനല്‍ കനക്കുമ്പോള്‍ സര്‍ക്കാരിനേയും ഗ്രാമപഞ്ചായത്തംഗത്തെയും പഴിപറയും...
കേരളീയരെ അടച്ചാക്ഷേപിക്കുകയാണെന്ന്‌ ധരിക്കരുത്‌. നാം നമ്മിലേക്കുതന്നെ ചൂണ്ടുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ സ്വയം തിരുത്താനുള്ളതാണ്‌. പഴിപറയാനോ കുറ്റപ്പെടുത്താനോ വേണ്ടിയുള്ളതല്ല.

എല്ലാ സത്‌കര്‍മങ്ങള്‍ക്കും ജലത്തെ ഉപയോഗിക്കുന്നവരും സാക്ഷിനിര്‍ത്തുന്നവരുമാണ്‌ ഭാരതീയര്‍. ശുശ്രൂക്ഷിക്കുന്നതും ശപിക്കുന്നതും ജലംകൊണ്ടാണ്‌. ജലം ഉണ്ടെങ്കിലേ ജീവനുള്ളൂ. ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നതാണ്‌ ജലമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്‌. ശരിയാണ്‌. എന്നാല്‍ ഹൈഡ്രജനേയും ഓക്‌സിജനേയും ചേര്‍ത്താല്‍ നമുക്കാവശ്യമായ ജലം ഉണ്ടാകുന്നില്ല. അതു പ്രകൃതിതന്നെ വിചാരിക്കണം. ശാസ്‌ത്രമേറെ വളര്‍ന്നു നമ്മള്‍ ചന്ദ്രനിലും ചൊവ്വയിലും എത്തി. അവിടെ മനുഷ്യന്‍ ആദ്യമന്വേഷിച്ചത്‌ ജലത്തിന്റെ കണികയെങ്കിലും ഉണ്ടോ എന്നാണ്‌. ജലമുണ്ടെങ്കില്‍ അവിടെ ജീവനുണ്ടെന്ന്‌ ഉറപ്പിക്കാം. ഭാരതത്തിന്റെ ഇതിഹാസങ്ങളും വേദങ്ങളുമെല്ലാം ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പറയുന്നു.

21-ാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭ വസ്‌തു ജലമായിരിക്കുമെന്ന ആശങ്കയിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. കുടിനീരിനായി ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസുകളെ കണ്ടെത്തുകയും അവയുടെ ഉപയോഗം പുറത്തുകൊണ്ടുവരികയുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുനസ്‌കോയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയും ആരംഭിച്ച കര്‍മപരിപാടി അവസാന ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. മുമ്പുനമുക്ക്‌ ജലത്തിനുവേണ്ടി ഇത്രയൊന്നും പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യേണ്ടിവന്നിട്ടില്ല. പഴമക്കാര്‍ക്കു ജലം സംസ്‌കാരത്തിന്റെയും ജീവിതത്തിന്റെയും അവിഭാജ്യഘടകമായിരുന്നു.

പ്രകൃതിയുടെ അടിസ്‌ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളിലൊന്നാണല്ലോ ജലം. ജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ അത്യാവശ്യമുള്ളതും. ഒരു മനുഷ്യന്റെ ശരീരത്തില്‍ 70% ജലാംശം അടങ്ങിയിരിക്കുന്നു എന്നാണ്‌ ശാസ്‌ത്രം. ഈ പ്രാധാന്യം ഉള്‍ക്കൊണ്ടാണ്‌ ലോകജലദിനമാചരിക്കുന്നത്‌.
ജലത്തിന്റെ ദുരുപയോഗം പോലെ മഴകുറയുന്നതും വനസംരക്ഷണമില്ലാത്തതും ജലദൗര്‍ലഭ്യത്തിന്‌ കാരണങ്ങളാണ്‌. നിലവിലുള്ള പുഴകളും കുളങ്ങളും വേണ്ടപോലെ സംരക്ഷിക്കേണ്ടതാണ്‌. മഴവെള്ളം ഒഴുകിപ്പോകാതെ തടയണകളിലൂടെ സംരക്ഷിക്കണം. പ്രകൃതിയുടെ നിലനില്‍പ്പിന്‌ അത്യവശ്യമായ ജലം സംരക്ഷിക്കേണ്ടത്‌ ഓരോ പൗരന്റേയും കടമയാണ്‌. ഇതിനായി വീട്ടിലും നാട്ടിലും പൊതുവിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ജലസംരക്ഷണ സംരംഭം എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നവജ്യോതിശ്രീ കരുണാകരഗുരു ആവിഷ്‌കരിച്ചു നടപ്പിലാക്കി. 1980 മുതലുള്ള കാലഘട്ടത്തില്‍ ആശ്രമസമുച്ചയത്തിന്റെ പല ഭാഗത്തുമായി വലിയ കുഴികള്‍ എടുക്കണമെന്ന്‌ ഗുരു നിര്‍ദേശം നല്‍കി. അതനുസരിച്ച്‌ ഗുരുവിശ്വാസികളായ ചെറുപ്പക്കാര്‍ വന്നുചേര്‍ന്ന്‌ അവരുടെ സേവനകര്‍മമായി കുഴികളുണ്ടാക്കി. പറമ്പിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലും വീഴുന്ന ജലം പൈപ്പുകള്‍വഴിയും അല്ലാതെയും ഈ കുഴികളില്‍ വന്നുനിറയുന്നു.

ഈ ജലം ഭൂമിയിലേക്കിറങ്ങുന്നു. കുഴിയുടെ ഉപരിതലത്തില്‍ സ്ലാബിട്ടു മൂടിയിരിക്കും. തുടര്‍ച്ചയായി മഴ പെയ്‌തു കഴിയുമ്പോള്‍ കുഴി കരകവിെഞ്ഞാഴുകാതിരിക്കാന്‍ ഓവര്‍ ഫ്‌ളോ ആകുന്ന ജലം പൈപ്പുകള്‍ മുഖേന കോമ്പൗണ്ടിനു വെളിയില്‍ സ്‌ഥിതി ചെയ്യുന്ന വിസ്‌തൃതമായ രണ്ടു പാറക്കുഴികളിലേക്കെത്തിക്കുന്നു. ഈ ജലം ശുദ്ധീകരിച്ച്‌ ആശ്രമത്തിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്യാം. ഈ പദ്ധതിക്ക്‌ ഗുരു നല്‍കിയിരിക്കുന്ന പേര്‌ കരുണ ശുദ്ധജലം എന്നാണ്‌. പറമ്പിലോ മേല്‍ക്കൂരകളിലോ വീഴുന്ന ഒരു തുള്ളി വെള്ളംപോലും പാഴാക്കാതെ അവയെല്ലാം ഇന്നും പ്രയോജനപ്പെടുന്നു.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 28 Mar 2018 12.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW