ആചാരരീതികള്‍ കൊണ്ട് തന്നെ സുപരിചിതമായ ക്ഷേത്രമാണ് കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രം. അഭിഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര് വ്രതം നോറ്റ് പെണ് വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്‍വ്വ ഉത്സവങ്ങളില്‍ ഒന്നാണ് കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക്. ഇനി രണ്ടു നാള് ക്ഷേത്രപരിസരം മുഴുവന്‍ വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് നിറയും.
പാവാടയും ബ്ലൗസും, സെറ്റുമുണ്ട്,സാരി,ചുരിദാര്‍,വേഷങളില്‍ കുഞ്ഞുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര് വരെ വിളക്കെടുക്കാനെത്തിയിരുന്നു. കേരളത്തിന് പുറമെ ഇതര സമസ്ഥാന സ്വദേശികളായ ട്രാന്‍സ്ജെന്റേഴ്സും ദേവീ പ്രീതിക്കായി പുരഷാങ്കനമാരായി ചമയ വിളകെടുക്കാറുണ്ട്. സ്ത്രീകള്‍ പോലും മോഹിച്ചു പോകുന്ന സൗന്ദര്യമായിരുന്നു പുരുഷാംഗനമാരുടേത്. കൊറ്റന്‍കുളങ്ങര ദേവിക്കുമുന്നില്‍ ചമഞ്ഞു വിളക്കെടുത്താല്‍ മനസിലുള്ള ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദിവ്യ ശിലയ്ക്ക് ചുറ്റും കുരുത്തോല കെട്ടി ഗോപാല ബാലന്മാര് നാണം കുണുങ്ങികളെപ്പോലെ വെള്ളക്ക മോടില്‍ വിളക്ക് വെച്ചതിന്റെ ഐതീഹൃ പെരുമയാണ് പുരുഷാംഗനമാരുടെ ചമയ വിളക്കിന്റെ ചരിത്രം .