Tuesday, July 16, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Mar 2018 03.38 PM

ഹോം മെയ്ഡ് ലിവ് ബാം

uploads/news/2018/03/204154/BeautyPlus270318a.jpg

ചുണ്ടുകളുടെ ഭംഗി എല്ലാവര്‍ക്കും പ്രാധാന്യമുള്ള കാര്യംതന്നെയാണ്. വരണ്ട ചുണ്ടുള്ളവര്‍ക്കും, ചുണ്ടിന് നിറമില്ലാത്തവര്‍ക്കും ഇനി അതോര്‍ത്ത് ടെന്‍ഷനേ വേണ്ട. വീട്ടില്‍ നിങ്ങള്‍ക്കുതന്നെ തയാറാക്കാന്‍ കഴിയുന്ന ഒരു സ്പെഷ്യല്‍ ലിപ്ബാം കോണ്ട് ആ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. വളരെ എളുപ്പത്തില്‍ ഇത് തയാറാക്കാവുന്നതാണ്. ഇതിന് ആവശ്യമുള്ള സാധനങ്ങള്‍ എെന്തല്ലാമാണെന്നറിയേണ്ടേ...

ബീറ്റ്‌റൂട്ട് ജ്യൂസ്, വെളിച്ചെണ്ണ, വൈറ്റമന്‍ ഇ ക്യാപ്സ്യൂള്‍, വാസിലിന്‍ ഇത്രയും സാധനങ്ങള്‍മതി ലിപ്ബാം തയാറാക്കിയെടുക്കാന്‍.

തയാറാക്കുന്നത് എങ്ങനെ ?


ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് ഒരു കോട്ടണ്‍തുണിയില്‍ കെട്ടി പിഴിഞ്ഞെടുക്കുക. ഇത് ഒരു ടേബിള്‍ സ്പൂണ്‍ മതിയാകും. ഇതിന്റെ ജ്യൂസിലേക്ക് അര ടീസ്പൂണ്‍ വെളിച്ചെണ്ണയും അരടീസ്പൂണ്‍ വാസിലിനും, ഒരു വലിയ വൈറ്റമിന്‍ ഇ ക്യാപ്‌സ്യൂള്‍ പൊട്ടിച്ചെടുത്തതും ചേര്‍ത്ത് മിക്സ് ചെയ്തെടുക്കാം.

ഫ്രിഡ്ജില്‍ വച്ച് ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിക്കാം. കുറച്ചുദിവസം ഉപയോഗിക്കുമ്പോള്‍ത്തന്നെ ചുണ്ടിന്റെ കറുപ്പ് മാറി നല്ല നിറം വന്നു തുടങ്ങും. വരണ്ട ചുണ്ടുള്ളവര്‍ക്കും ഇത് ഗുണപ്രദമാണ്. ലിപ്സ്റ്റിക്ക് ഉപയോഗിക്കേണ്ടതായും വരില്ല.

എണ്ണമയത്തിനും പരിഹാരം


മുഖത്തെ എണ്ണമയം കാരണം മേക്കപ്പിട്ടിട്ടും പ്രയോജനമില്ല, സ്‌കിന്‍ എപ്പോഴും ഡള്‍ ആയിരിക്കും... ഇങ്ങനെ പരാതിപ്പെടുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ക്കിടയില്‍ ധാരാളം ഉണ്ടാവും. അങ്ങനെ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്കും എപ്പോഴും മുഖം ഭംഗിയായിരിക്കാന്‍ മാര്‍ഗ്ഗമുണ്ട്.

ഇരുണ്ട നിറമുള്ളവര്‍ക്കായിരിക്കും കൂടുതലായും ഓയിലി സ്‌കിന്‍ ഉളളത്. ഇങ്ങനെയുള്ളവര്‍ മേക്കപ്പിട്ട് വെളിയിലിറങ്ങിയാലും അല്‍പ്പം വെയിലടിക്കുമ്പോഴേ ചര്‍മ്മം ഡള്‍ ആവുകയും എണ്ണമയം നിറയുകയും ചെയ്യും. ഇതിനൊരു പരിഹാരമാര്‍ഗ്ഗമുണ്ട്. പുറത്തുപോകുന്നതിനു മുന്‍പ് 20 മിനിട്ട് മാറ്റിവയ്ക്കാനുണ്ടോ.

എങ്കില്‍ ഇതൊന്നു പരീക്ഷിക്കാം...


ആദ്യം മുഖം നന്നായി കഴുകി വെള്ളം ഒപ്പിക്കളയുക. കുറച്ച് മുള്‍ട്ടാണിമിള്‍ട്ടി എടുത്ത് അതിലേക്ക് റോസ് വാട്ടറോ സാധാരണ പച്ചവെള്ളമോ ഒഴിച്ച് മിക്സ് ചെയ്തുവയ്ക്കുക. 20 മിനിട്ട് കഴിഞ്ഞശേഷം നന്നായി കഴുകി കളയുക.

അതിനുശേഷം കുറച്ച് ആസ്റ്റിജന്‍ ലിക്വിഡ് ഒരു പഞ്ഞിയില്‍ മുക്കിയെടുത്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖത്തുള്ള അധിക എണ്ണമയം വലിച്ചെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ആസ്റ്റിജന്‍ ലിക്വിഡ്. ഇനി നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ മേക്കപ്പ് ചെയ്ത് സുന്ദരിയായി പുറത്തുപോകാം.

സബിത സാവരിയ
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ്
കൊച്ചി

Ads by Google
Tuesday 27 Mar 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW