Tuesday, January 08, 2019 Last Updated 51 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 07.08 PM

കൂട്ട കൊലപാതകം, ഭീഷണി, പിറവിയെടുത്ത നാട്ടില്‍ നിന്നു ക്രിസ്തുമതം ഇല്ലാതാകുന്നു,

uploads/news/2018/03/203871/14.jpg

ബാഗ്ദാദ് : ക്രിസ്തുമതം പിറവിയെടുത്ത നാട്ടില്‍ ക്രിസ്തുമതം നാശത്തിന്റെ വക്കില്‍. ഇറാഖിലെ ക്രിസ്തുമത വിശ്വാസികള്‍ക്ക് അടിയന്തിരമായി സഹായവും സംരക്ഷണവും ലഭിച്ചില്ലെങ്കില്‍ ഇവിടെ നിന്നും വിശ്വാസികള്‍ പൂര്‍ണമായും ഇല്ലാതാവുമെന്ന് മുന്‍ നിര കത്തോലിക്കാ ചാരിറ്റിയായ ക്രിസ്റ്റിയാനിറ്റി മുന്നറിയിപ്പേകുന്നു. ഐസിസ്അടക്കമുള്ള ഇസ്ലാമിക് ഭീകരര്‍ പതിനായിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് രാജ്യത്തു നിന്നും ഭീഷണിപ്പെടുത്തി ഓടിച്ചത്. ഇവിടുത്തെ നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ ജന്മഭൂമിയായ ഇറാഖില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അഭയാര്‍ത്ഥികളായി കഴിയേണ്ട ഗതികേടാണുണ്ടായിരിക്കുന്നതെന്നാണു പുനര്‍നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന ചര്‍ച്ചസ് നിനെവെഹ് റീ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നയാള്‍ കൂടിയായ ഇവിടുത്തെ പുരോഹിനായ ഫാദര്‍ സലാര്‍ കാജോ പറയുന്നത്.

uploads/news/2018/03/203871/13.jpg

എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് പോലുള്ള സംഘടനകളുടെ സഹായത്താലാണ് ക്രിസ്ത്യാനികള്‍ നിലവില്‍ തങ്ങളുടെ തകര്‍ന്ന വീടുകളിലേക്കെത്തിയതെന്നും തങ്ങള്‍ക്ക് ഗവണ്‍മെന്റുകളില്‍ നിന്നും യാതൊരു വിധത്തിലുമുള്ള സഹായവും ലഭിക്കുന്നില്ലെന്നും അദ്ദേഹം പരിതപിക്കുന്നു. ഗവണ്‍മെന്റ് യാതൊരു വിധത്തിലുമുള്ള സഹായവും ഇവര്‍ക്ക് നല്‍കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇവര്‍ ജന്മനാട് വിട്ട് പോകേണ്ട അവസ്ഥയും വര്‍ധിച്ച് വരുകയാണ്. ഇവിടെ ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ നാട് വിട്ട് പോയാല്‍ ഈ മതവും നാട് നീങ്ങുമെന്നുറപ്പാണ്.

നിരവധി പേരെ അരുംകൊലകള്‍ക്ക് ഇരകളാക്കുകയും ചെയ്തിരുന്നു. ഐസിസ് ക്രിസ്ത്യാനികളുടെ നിരവധി വീടുകളും ചര്‍ച്ചുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഐസിസിനെ രാജ്യത്ത് നിന്നും തുടച്ച് നീക്കിയതിനാല്‍ നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി വരാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജിഹാദികള്‍ തച്ച് തകര്‍ത്തിട്ടിരിക്കുന്ന തങ്ങളുടെ വീടുകളും ചര്‍ച്ചുകളും കണ്ട് അവര്‍ പകച്ച് നില്‍ക്കേണ്ടുന്ന ദുരവസ്ഥയാണുള്ളത്. ഇറാഖില്‍ വ്യാപകമായി തകര്‍ക്കപ്പെട്ട ഒമ്പത് ക്രിസ്ത്യന്‍ പട്ടണങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെങ്കില്‍ വിശ്വാസികള്‍ ഇറാഖ് വിട്ട് പോകുമെന്നാണ് ഫാദര്‍ മുന്നറിയിപ്പേകുന്നത്.

Ads by Google
Monday 26 Mar 2018 07.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW