Thursday, September 13, 2018 Last Updated 13 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 07.01 PM

വെഞ്ചിരിച്ച കുരുത്തോലകള്‍ എന്തു ചെയ്യും?

uploads/news/2018/03/203870/12.jpg

ഓശാന ഞായറിന്റെ പുണ്യം ഏവരും അനുഭവിച്ചു കഴിഞ്ഞു. ഈശോയുടെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ അനുസ്മരണമായ ഓശാന ഞായറാഴ്ച ദേവാലയങ്ങളില്‍ നിന്ന് നമ്മുക്ക് കുരുത്തോലകള്‍ ലഭിക്കും. എന്നാല്‍ ഈ കുരുത്തോലകളെ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല. വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികന്‍ കുരുത്തോല വെഞ്ചരിച്ചു കഴിയുമ്പോള്‍ അത് വിശുദ്ധ വസ്തുവായി മാറുന്നു. അതിനാല്‍ നമ്മുടെ ഭവനത്തിലെ മറ്റു സാധാരണ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതുപോലെ വെഞ്ചരിച്ച കുരുത്തോലകള്‍ കൈകാര്യം ചെയ്യരുത്.

കാനോന്‍ നിയമപ്രകാരം പൂജിത വസ്തുക്കള്‍ ഒരിക്കലും വഴിയില്‍ ഉപേക്ഷിക്കാനോ മാലിന്യത്തില്‍ നിക്ഷേപിക്കാനോ പാടില്ല (cf. #1171). അതായത് വിശുദ്ധ വസ്തുക്കള്‍ക്കുതകുന്ന വിധത്തിലുള്ള ബഹുമാനത്തോടെ വേണം കുരുത്തോലകള്‍ കൈകാര്യം ചെയ്യുവാന്‍. പ്രാര്‍ത്ഥനാമുറിയിലെ തിരുസ്വരൂപങ്ങളുടെ കൂടെ വേണം കുരുത്തോലകള്‍ പ്രതിഷ്ഠിക്കാന്‍. അങ്ങനെ വെഞ്ചരിച്ച കുരുത്തോലകള്‍ വീടിന് സംരക്ഷണവും ഒരു അലങ്കാരമായി തീരുന്നു. അതുപോലെ തന്നെ വിശുദ്ധവാരത്തിന്റെ അനുസ്മരണം, വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുന്ന ഉപാധിയായും കുരുത്തോലകള്‍ മാറുന്നു.

അതേ സമയം മുന്‍വര്‍ഷങ്ങളിലെ കുരുത്തോലകളുടെ കാര്യവും നാം പരിഗണിക്കേണ്ടതുണ്ട്. ഭൂമിയില്‍ അലക്ഷ്യമായി വലിച്ചിടാതെ ഏറ്റവും ശ്രദ്ധയോടെ വേണം ഇവ കൈകാര്യം ചെയ്യുവാന്‍. ഒന്നെങ്കില്‍ ഏറെ വിശുദ്ധമായ സ്ഥലത്തു അത് സൂക്ഷിക്കുക, അല്ലെങ്കില്‍ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. ഇതിനും തയാറല്ലെങ്കില്‍ കുരുത്തോലകള്‍ ഇടവക വൈദികനെ തിരിച്ചേല്പിക്കുക. തുടര്‍ന്നു വരുന്ന വര്‍ഷം, വിഭൂതി തിരുനാളിനോടനുബന്ധിച്ച് ചാരം തയ്യാറാക്കാന്‍ അവ ഉപയോഗിച്ചേക്കാം.

Ads by Google
Monday 26 Mar 2018 07.01 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW