Thursday, July 11, 2019 Last Updated 6 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 03.24 PM

കങ്കണ രണ്ടു ഭര്‍ത്താക്കന്മാരോടൊപ്പമോ?

uploads/news/2018/03/203838/CiniINWKanganaRanaut260318a.jpg

ഹിന്ദി സിനിമാലോകത്ത് ഗ്ലാമര്‍ കൊടുങ്കാറ്റെന്ന് വിശേഷിപ്പിക്കുന്ന കങ്കണാ റണാവത്ത് ഓരോ ദിവസവും ഉറക്കമുണരുന്നത് ഓരോ വിവാദങ്ങളുമായിട്ടാണ്.

ഈ വിവാദങ്ങള്‍ പിന്നീട് ചര്‍ച്ചാവിഷയങ്ങളാകുകയും അത് പലര്‍ക്കും കുറിക്കുകൊള്ളുന്ന പ്രഹരമായിത്തീരുകയും ചെയ്യുകയാണ് പതിവ്. എന്തും വെട്ടിത്തുറന്നു പറയുക ഇവരുടെ ശീലമാണ്.

അത് വമ്പന്‍ നടന്മാരായാലും കങ്കണയ്ക്ക് പ്രശ്‌നമല്ല. കൂടാതെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു ഫലിപ്പിക്കാനും മിടുക്കിയാണ്. തല്‍സമയം ജാന്‍സി റാണിയുടെ ജീവചരിത്രം പശ്ചാത്തലമാക്കിയുള്ള ഒരു പടത്തില്‍ ഇവര്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

ഷൂട്ടിംഗില്‍ തീപാറുന്ന സ്റ്റണ്ട് രംഗത്ത് അഭിനയിച്ചപ്പോള്‍ ഗുരുതരമായ പരുക്കേറ്റ് ഇവര്‍ കുറെനാള്‍ വിശ്രമത്തിലായിരുന്നു. തന്റെ ജാന്‍സി റാണി എന്ന കഥാപാത്രത്തെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് കങ്കണ.

? നിങ്ങള്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള കാരണം


ഠ ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകരെ മടുപ്പിക്കും. മുഷിപ്പ് അനുഭവപ്പെടുത്തും. അഭിനയിക്കുന്നവര്‍ക്കുപോലും ഇതേ അനുഭവമാണ് ഉളവാക്കുക. ഇതില്‍ മറ്റൊരു രസകരമായ വസ്തുത കൂടിയുണ്ട്.

വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടുന്ന കഥാപാത്രമാണെങ്കില്‍ സംവിധായകര്‍ക്ക് എന്നെയാണ് ഓര്‍മ്മ വരുക. എനിക്കും അതാണ് താല്പര്യം. എന്റെ ഇമേജ് ഇങ്ങനെയങ്ങ് തുടരട്ടെ.

? ഹിന്ദി സിനിമാലോകം പഠിപ്പിച്ചുതന്ന ജീവിതപാഠം എന്താണ്.


ഠ ബോളിവുഡ് ജീവിതം രസകരമാണ്. വിവാഹംചെയ്ത് അനുസരിച്ച് പോകുന്നതുപോലെ.. ഏതുനിമിഷവും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എപ്പോഴും ഒരു മത്സരബുദ്ധി ഓരോരുത്തരിലും സ്ഥിതി ചെയ്തുകൊണ്ടേയിരിക്കും.

അത് ഇരുചെവി അറിയില്ല. പിന്നെ മറ്റൊരു അവസ്ഥകൂടിയുണ്ട്. ഇവിടെ ഒരു ജീവിയെപ്പോലും വിശ്വസിക്കാന്‍ പറ്റില്ല. ഏവര്‍ക്കും കപടമായ മുഖങ്ങള്‍. സുനാമിക്കു മധ്യേ വള്ളം തുഴയുന്നതുപോലെ എന്തും ഉത്കണ്ഠയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

? മുന്‍നിരയില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് ശരിക്കും അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ.


ഠ 90 ശതമാനവും കയ്‌പേറിയ അനുഭവങ്ങളാണ്.
uploads/news/2018/03/203838/CiniINWKanganaRanaut260318.jpg

? നിങ്ങള്‍ ഇടയ്ക്കിടെ വിവാദങ്ങളില്‍ പെട്ട് പോകുന്നല്ലോ. അതെന്തുകൊണ്ടാണ്.


ഠ വിവാദങ്ങള്‍ ഞാന്‍ മനഃപൂര്‍വം സൃഷ്ടിക്കുന്നതല്ല. അങ്ങനെ ഒരാഗ്രഹവും എനിക്കില്ല. ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത സന്ദര്‍ഭങ്ങളില്‍ എനിക്ക് ചുറ്റിനും എന്തൊക്കെയോ സംഭവിക്കുന്നു. അതില്‍ എന്റെ അവകാശങ്ങള്‍ക്കായി എനിക്ക് പോരാടേണ്ടതായിട്ടുണ്ട്.

തന്മൂലം ചീത്തപ്പേരും സമ്പാദിക്കേണ്ടതായിട്ടുണ്ട്. ചില സമയങ്ങളില്‍ ഒരു നടിയെന്ന നിലയില്‍ ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് എന്റെ തലവിധിയാണെന്ന് മാത്രം കരുതി സമാധാനിക്കാറുണ്ട്.

? സിമ്രാന്‍ പടത്തിലെ കഥാപാത്രം എങ്ങനെ...


ഠ എനിക്കിഷ്ടപ്പെട്ട വേഷമായിരുന്നു അത്. സന്ദീപ് കൗര്‍ എന്ന പെണ്ണിന്റെ സംഭ്രമജനകമായ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കഥ. അവള്‍ വമ്പിച്ച കടബാധ്യതയില്‍ മുങ്ങിയപ്പോള്‍ മടക്കിനല്‍കാന്‍ ഗത്യന്തരമില്ലാതെ അമേരിക്കയിലുള്ള ഒരു ബാങ്കില്‍ കയറി വിദഗ്ദ്ധമായി കൊള്ളയടിച്ച് പോലീസിന്റെ പിടിയിലാകുന്നു.

ഈ സംഭവം ആസ്പദമാക്കി വീട്ടുജോലി ചെയ്യുന്ന ഒരു സാധരണ പെണ്ണ്, പണത്തിന്റെ അത്യാഗ്രഹം മൂലം ബാങ്ക് കൊള്ളക്കാരുമായി കൂട്ടുപിടിച്ച് നടത്തുന്ന കുറ്റകൃത്യമാണ് ഈ കഥ. പണത്തിന്റെ ആവശ്യകതയും പണത്തോടുള്ള അത്യാഗ്രഹവും വളരെ മോശമായ ഒരു സാഹചര്യത്തില്‍ നമ്മെ എത്തിക്കും എന്നതാണ് കഥയുടെ സാരാംശം.

? നിങ്ങള്‍ ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചത്


ഠ ഞാന്‍ എന്റേതായ ഒരു ഇമേജ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ആല്‍മരത്തിന്റെ ചുവട്ടില്‍ ചെടികള്‍ വളരില്ല. പക്ഷേ ഞാന്‍ വളരാന്‍ ആഗ്രഹിക്കുന്നു.

? നിങ്ങള്‍ക്ക് പെരുമ തോന്നുന്ന ഒരു വിഷയം....


ഠ ഇന്ത്യന്‍ പെണ്ണായി ജീവിക്കുന്നതുതന്നെ പെരുമയ്ക്ക് അര്‍ഹമായ വിഷയമാണ്. നമ്മുടെ രാജ്യത്തെ വീരവനിതകളുടെ ചരിത്രകഥകളില്‍ അഭിനയിക്കുന്നതും എനിക്ക് അഭിമാനമാണ്.

? 'മണികര്‍ണ്ണിക' ചിത്രീകരണസമയത്ത് നിങ്ങള്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായല്ലോ. അതെങ്ങനെ സംഭവിച്ചു.


ഠ ഏതവസരവും ഉപേക്ഷിക്കാന്‍ പാടില്ല. നമ്മള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളും സജീവമായിരിക്കണമെന്ന്. വിചാരിച്ചാല്‍ റിസ്‌ക്കെടുത്തു ജോലി ചെയ്യുന്നത് വലിയ വിഷയമായി തോന്നുകയില്ല.

ആ പടത്തില്‍ ഒരു രംഗത്ത് വാള്‍പയറ്റ് ചിത്രീകരിക്കേണ്ടുണ്ടായിരുന്നു. ആ രംഗം അഭിനയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു നെറ്റിയില്‍ മുറിവേറ്റത്. 15 സ്റ്റിച്ച് വേണ്ടിവന്നു. ഇങ്ങനെ പലവിധത്തിലുള്ള സംഭവങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടതായി വരുന്നു.

? ചിത്രീകരണസമയത്ത് മുറിറ്റേപ്പോള്‍ നിങ്ങളെന്ത് വിചാരിച്ചു.


ഠ സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഇത്രയധികം പരുക്കേറ്റു. യഥാര്‍ത്ഥ ജീവിതത്തില്‍ ജാന്‍സി റാണി എത്രതവണ മുറിപ്പെട്ട് രക്തം ചിന്തിയിട്ടുണ്ടാകുമെന്ന് ഞാന്‍ ചിന്തിക്കുകയുണ്ടായി.

ഞാനിപ്പോള്‍ അവരുടെ കഥാപാത്രത്തില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുന്നു. അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു.

-സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW