Sunday, July 01, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 02.11 PM

വിവാഹിതകള്‍ക്കുപോലും സെക്‌സ് ശരിക്കറിയില്ല; സെക്‌സ് പഠിപ്പിച്ചാലേ കേരളം നന്നാവൂ; കനി കുസൃതി

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്.
Kani Kusruthi

''കുട്ടികള്‍ക്ക് സെക്‌സ് എന്താണെന്നറിയില്ല. എന്തിന് വിവാഹിതകള്‍ക്കു പോലും സെക്‌സ് ശരിക്കറിയില്ല. സെക്‌സിനെക്കുറിച്ചുള്ള ശരിയായ ഇന്‍ഫോര്‍മേഷന്‍ കൃത്യമായി ലഭ്യമല്ലെന്നതാണ് പ്രശ്‌നം.
മുതിര്‍ന്നവരോടു സെക്‌സിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കില്ല. അതുകൊണ്ടവര്‍ സംശയങ്ങള്‍ മനസ്സിലടക്കും. ''അരുത്'' എന്നു വിലക്കുന്ന എന്തും ചെയ്യാന്‍ കുട്ടികള്‍ക്ക് സ്വാഭാവിക ജിജ്ഞാസയുണ്ടാകും. അതിനു പകരം ഇന്നതാണ് സെക്‌സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്നു പറയുക.''

സെക്‌സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? എനിക്ക് തീരെ ഉറപ്പില്ല. സ്‌കൂളില്‍ നടക്കേണ്ടതാണത്. കുട്ടികളോട് ചോദിച്ചാല്‍ അതിനുത്തരം കിട്ടും. ചെറുപ്രായത്തില്‍ സെക്‌സ് എജ്യൂക്കേഷന്‍ കൊടുക്കണം.

മാ എന്ന ഹ്രസ്വചിത്രത്തിലെ ശക്തയായ അമ്മ വേഷമവതരിപ്പിച്ച നടി കനി, കനി കൂസൃതി പറയുന്നു. കേരളത്തിലെ ആദ്യ കോ ഹാബിറ്റേഷന്‍ ദമ്പതികളായ മൈത്രേയന്റെയും ഡോ.ജയശ്രീയുടെയും മകള്‍.

മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു പെണ്ണ് തന്റെ ആദ്യ ലൈംഗികാനുഭവം മുതല്‍ തുറന്നു പറയുന്ന വേഷത്തിലൂടെ യൂട്യൂബിനെ ആളിക്കത്തിച്ച കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും ഓരോ ബോംബാണ്. ഒരു മലയാളി പെണ്‍കുട്ടിക്ക് സ്വപ്നം കാണാനാവാത്ത സ്വാതന്ത്ര്യത്തിലാണ് കനി വളര്‍ന്നത്. അതുകൊണ്ടു തന്നെ ബോള്‍ഡായ അഭിപ്രായങ്ങളും തീരുമാനങ്ങളും പെരുമാറ്റവുമൊക്കെയാണ് കനിയുടേത്. കേരള കഫേയിലെ സേബയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെ പോലീസ് കമ്മീഷണറും ഈശ്വരന്‍ സാക്ഷിയായി സീരിയലിലെ വക്കീല്‍ വേഷവുമൊക്കെ കനിയെ പ്രേക്ഷകര്‍ ഓര്‍ത്തു വയ്ക്കുന്ന കഥാപാത്രങ്ങളില്‍ ചിലതു മാത്രം. അച്ഛനെ പേരും അമ്മയെ ചേച്ചിയെന്നും വിളിക്കാന്‍ ശീലിച്ച, പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ സ്വന്തം ജീവിതം സ്വന്തമിഷ്ടപ്രകാരം ജീവിക്കുന്ന കനിയുടെ നിലപാടുകളും അഭിപ്രായങ്ങളും.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ഈ ലക്കം കന്യകയില്‍ വായിക്കുക

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW