Friday, April 19, 2019 Last Updated 48 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 26 Mar 2018 01.49 AM

ഒലിവ്‌ മരച്ചില്ലകളുമായി ഓശാന പ്രദക്ഷിണം വേറിട്ട അനുഭവമായി

uploads/news/2018/03/203774/re4.jpg

കൊച്ചി: ഒലിവ്‌ മരത്തിന്റെ ചില്ലകളേന്തിയുള്ള ഓശാന പ്രദക്ഷിണം വിശ്വാസികള്‍ക്കു വേറിട്ട അനുഭവമായി. കിഴക്കമ്പലം ചെറുതോട്ടുകുന്നേല്‍ സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഓശാന ശുശ്രൂഷയ്‌ക്കും കുരുത്തോല പ്രദക്ഷിണത്തിനുമാണ്‌ ഒലിവ്‌ ചില്ലകള്‍ ഉപയോഗിച്ചത്‌. യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പ്രധാന കാര്‍മികത്വംവഹിച്ചു. വികാരി ഫാ. എല്‍ദോ പോള്‍ തുരുത്തുമ്മേല്‍, ഫാ. ഷാനു പൗലോസ്‌, ഡീക്കന്‍ അരുണ്‍ വര്‍ഗീസ്‌ തുടങ്ങിയവര്‍ ശുശ്രൂഷയില്‍ പങ്കെടുത്തു.
വിശുദ്ധ നാടുകളില്‍ ഓശാന ആഘോഷത്തിനു പ്രധാനമായും ഒലിവ്‌ മരത്തിന്റെ ചില്ലകളാണ്‌ ഉപയോഗിക്കുന്നത്‌. ക്രിസ്‌തുദേവന്‍ കഴുതപ്പുറത്തു കയറി ജറുസലേമിലേക്ക്‌ എഴുന്നള്ളിയപ്പോള്‍ ഒലിവ്‌ മരത്തിന്റെ ചില്ലകള്‍ െകയിലേന്തിയായിരുന്നു വിശ്വാസികള്‍ വരവേറ്റത്‌. ഇതിന്റെ ഓര്‍മ്മയാണ്‌ ഓശാന പെരുന്നാള്‍.

Ads by Google
Monday 26 Mar 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW