Wednesday, September 26, 2018 Last Updated 9 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 25 Mar 2018 08.47 PM

സത്യേട്ടന്‍ പലവട്ടം ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്, മദ്യത്തിന് അടിമയായിരുന്ന സമയത്ത് സത്യേട്ടനു മദ്യകുപ്പി വാങ്ങാന്‍ കൂടെ ഞാന്‍ പോയിട്ടുണ്ട്: വിഷമഘട്ടങ്ങളെക്കുറിച്ച് അനിത സത്യന്‍

uploads/news/2018/03/203608/14.jpg

ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ മാനസികാവസ്ഥയെക്കുറിച്ചു തുറന്നു പറഞ്ഞു ഭാര്യ അനിത സത്യന്‍. ഒരു ചാനല്‍ പരിപാടിക്കിടയിലാണ് അനിത സത്യന്റെ ഡിപ്രഷന്‍ കാലഘട്ടത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തുടക്ക കാലത്തു സത്യേട്ടനു ഡിപ്രഷനായിരുന്നു എന്നു തനിക്കു മനസിലായിരുന്നില്ല എന്ന് അനിത പറയുന്നു. അനിതയുടെ വാക്കുകള്‍ ഇങ്ങനെ.

സത്യേട്ടന് ഡിപ്രഷനാണെന്ന് എനിക്ക് മനസിലായില്ലായിരുന്നു. അദ്ദേഹത്തിന് ആത്മഹത്യപ്രവണതയുണ്ടായിരുന്നു. പലവട്ടം അതിന് ശ്രമിച്ചിട്ടുണ്ട്. പക്ഷെ സ്വയം പിന്തിരിഞ്ഞിട്ട് എന്നോട് വന്നുപറയാറുണ്ടായിരുന്നു. ആദ്യമൊക്കെ മാറ്റം സ്വഭാവത്തിന്റെയാണെന്നാണ് കരുതിയത്. സത്യേട്ടന് മദ്യം കഴിക്കാത്ത ആളായിരുന്നു. പക്ഷെ പതിയെ മദ്യത്തിന് അടിമയായി. പ്രാണനുതുല്യം കരുതിയ ഫുട്ബോൾ കളിയോട് പോലും താൽപര്യമില്ലാതെയായി. വിശ്രമിക്കാനായി ടീമിന് ഒന്നോ രണ്ടോ ദിവസം അനുവദിക്കാറുണ്ടായിരുന്നു. ആക്ടീവ് റെസ്റ്റ് എന്നായിരുന്നു അദ്ദേഹമതിനെ വിളിച്ചിരുന്നത്. എന്നാൽ വിഷാദരോഗം പിടിമുറുക്കിയതോടെ ഈ വിശ്രമദിവസങ്ങളുടെ ദൈർഘ്യം കൂടി. രണ്ടുദിവസമെന്നുള്ളത് നാലും അഞ്ചും ദിവസമായി മാറിയിട്ടുണ്ട്.

മദ്യത്തിന് അടിമയായ സമയത്ത് സത്യേട്ടൻ മദ്യകുപ്പി വാങ്ങാൻ കൂടെ ഞാൻ പോയിട്ടുണ്ട്. പലരും എന്നോട് എന്തിനാണ് ഒപ്പം താമസിക്കുന്നത്, കളഞ്ഞിട്ട് പൊയ്ക്കൂടെ എന്ന് പോലും ചോദിച്ചിട്ടുണ്ട്. സുഹൃത്തുക്കളെല്ലാം പതിയെ അകന്നിരുന്നു. അവസാനം ഞങ്ങൾ മാത്രമായിട്ടുണ്ട്. എനിക്കായി സത്യേട്ടന് കുറിപ്പുകൾ എഴുതുമായിരുന്നു. എനിക്ക് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകരുതെന്ന് പറയുന്നതായിരുന്നു ആ കത്തുകൾ. സത്യേട്ടന് ആത്മഹത്യാപ്രവണതയുണ്ടായിരുന്നു. മൂന്നാലുകത്തുകൾ എഴുതിയിട്ടുണ്ട്. ആ തോന്നൽ ഉണ്ടാകുമ്പോഴായിരുന്നു കത്ത് എഴുതുന്നത്. എഴുതികഴിയുമ്പോൾ മൂഡ് മാറുന്നതും പതിവായിരുന്നു. സിനിമയിൽ സത്യേട്ടന്റെ ആത്മഹത്യാകുറിപ്പ് കിട്ടുന്നതായി കാണിക്കുന്നുണ്ടെങ്കിലും എനിക്ക് ജീവിതത്തിൽ കുറച്ചുകഴിഞ്ഞാണത് ലഭിക്കുന്നത്. കരയുക അല്ലാതെ എന്തുചെയ്യാൻ പറ്റും. മരിക്കുന്നസമയത്ത് ആ കത്ത് പോക്കറ്റിലുണ്ടായിരുന്നു.

സത്യേട്ടന്റെ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പരക്കുന്നുണ്ടായിരുന്നു. സാമ്പത്തികപ്രയാസം കൊണ്ടാണ് മരിച്ചതെന്നും എന്നെക്കുറിച്ചുമൊക്കെ ഒരുപാട് കഥകൾ പറഞ്ഞിരുന്നു. സത്യേട്ടന് ആത്മഹത്യചെയ്യാൻ സാധിക്കില്ല. സത്യേട്ടന് ആ പ്രവണതയുണ്ടെങ്കിൽപ്പോലും എന്നെ വിട്ട് പോകാൻ സാധിക്കില്ല. സത്യേട്ടന് സാമ്പത്തികപ്രശ്നം മൂലം മരിച്ചു എന്നൊക്കെയുള്ള വാർത്തകൾ എന്നെ വേദനിപ്പിച്ചിരുന്നു. മരണം സംഭവിക്കുന്നത് പകൽ പതിനൊന്നുമണിക്കാണ്. ആത്മഹത്യചെയ്യണമെന്നുള്ളയാൾ പകൽ സ്റ്റേഷനിൽ പോയി ട്രെയിനിന്റെ മുന്നിലേക്ക് ചാടുമെന്ന് വിശ്വസിക്കാനാവില്ല. ട്രെയിൻ പതുകയെ വരൂ, ആത്മഹത്യചെയ്യണമെന്ന് വിചാരിച്ച് ചാടിയാലും മരിക്കില്ല എന്നു അനിത പറഞ്ഞു.

Ads by Google
Sunday 25 Mar 2018 08.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW