Wednesday, January 02, 2019 Last Updated 6 Min 28 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 25 Mar 2018 06.40 AM

ഉള്ളും പുറവും നുറുങ്ങുന്ന വേദനയില്‍ ഷേബുവെത്തി പ്രിയതമയെ യാത്രയാക്കാന്‍

uploads/news/2018/03/203538/shebu.jpg

ആലപ്പുഴ: െബെക്കില്‍ സഞ്ചരിക്കുമ്പോഴുണ്ടായ യാത്രയില്‍ പൊലിഞ്ഞ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ സ്‌ട്രെക്ചറിലെത്തിക്കുമ്പോള്‍ ഷേബുവിന്റെ ശരീരവും ഉള്ളും വേദനയാല്‍ നുറുങ്ങുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ പുത്തക്കര വീട്ടില്‍ ഇന്നലെ െവെകിട്ട് നാലിനാണ് ഭാര്യ സുമിയുടെ മൃതദേഹം എത്തിച്ചത്.

അപകടത്തില്‍ പരുക്കേറ്റ മക്കളെയും മറ്റൊരുവാഹനത്തിലും കൊണ്ടുവന്നു. നിലവിളിക്കുന്ന മക്കളെയും വിതുമ്പന്ന പിതാവിനെയും ആശ്വസിപ്പക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും.

വാഹനാപകടത്തില്‍ നട്ടെല്ലു തകര്‍ന്നതോടെ എഴുന്നേറ്റ് നടക്കാന്‍ കഴിയാതായ ഷേബു 13 ദിവസമായി കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിക്ക് സമീപമുളള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുറിയില്‍ പരിചരണത്തിലായിരുന്നു. ഭാര്യ സുമിയാകട്ടെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും. പരുക്കേറ്റ മക്കളായ ഹര്‍ഷ (10)യും ശ്രീലക്ഷ്മി (മൂന്ന്)യും ചികിത്സയിലാണ്.

കഴിഞ്ഞ 11 ന് പുലര്‍ച്ചെ ദേശീയപാതയില്‍ കഞ്ഞിക്കുഴിക്ക് വടക്ക് എ.എസ് കനാല്‍ തീരത്ത് െബെക്കിനു കുറുകെ വാഹനമിട്ട് പോലീസ് നടത്തിയ പരിശോധനയില്‍ തകര്‍ത്തത് ഒരു സാധു കുടുംബത്തെയാണ്. ചെത്തുതൊഴിലാളിയായിരുന്നു ഷേബു.

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി കുടുംബസമേതം മടങ്ങിവരുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന െബെക്ക് ചേര്‍ത്തല എസ്.എന്‍ കോളജിന് മുന്നില്‍ െഹെവേ പോലീസ് െകെകാണിച്ചെങ്കിലും ശ്രദ്ധിക്കാതെ പോയതിനാല്‍ പിന്തുടര്‍ന്നെത്തി ജീപ്പിട്ടു തടയുകയായിരുന്നു. പിന്നാലെ എത്തിയ മറ്റൊരു െബെക്ക് ഷേബുവിന്റെ െബെക്കിലിടിച്ചുണ്ടായ അപകടത്തില്‍ പാതിരപ്പള്ളി സ്വദേശി വിച്ചു (26) തല്‍ക്ഷണം മരിച്ചിരുന്നു. സുമി ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാരിയെല്ലുകള്‍ പൊട്ടി ശ്വാസകോശത്തില്‍ തുളഞ്ഞുകയറി. മൂന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഫലമുണ്ടായില്ല. രാത്രി ഏഴോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സുമിയുടെ മൃതദേഹം സംസ്‌കരിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW