Saturday, May 19, 2018 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 24 Mar 2018 08.29 PM

ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കളെന്ന് മന്ദിര ബേദി

mandira bedi,

സ്വന്തമായ അഭിപ്രായ പ്രകടനങ്ങള്‍ തുറന്നു പറഞ്ഞും ബോള്‍ഡ് ഇമേജ് കാത്തുസൂക്ഷിക്കുന്നതുമായ നടിയും അവതാരകയുമായ മന്ദിര ബേദി. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന സ്ലാട്ട് ഷെയ്മിങ്ങിനും ബോഡി ഷെയ്മിങ്ങിനും മന്ദിരയും ഇരയായിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊന്നും തന്നെ മന്ദിരയെ കുലുക്കിയിട്ടില്ലെന്നുവേണം പറയാന്‍.

ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മന്ദിര. ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും ട്രോളുന്നത് ഒരു തരം ആക്രമണമാണെന്നും ഇന്ത്യന്‍ പുരുഷന്മാര്‍ ഭീരുക്കളാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മന്ദിര പ്രതികരിച്ചു.

തങ്ങളുടെ അതിര്‍ത്തിയില്‍ കടന്നു കയറിയതിന് എന്നെ പുരുഷന്മാര്‍ വിചാരണ ചെയ്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അതില്‍ കൂടുതലും മുഖാമുഖമായിരുന്നെന്നും അതുകൊണ്ടുതന്നെ അതിനെല്ലാം തിരിച്ച് മറുപടി പറയാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ദിര പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW