Saturday, December 15, 2018 Last Updated 13 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 24 Mar 2018 06.26 PM

വ്രണമായ മുറിവുകള്‍ കറുത്ത പെയിന്റടിച്ചു മറച്ചു, ആനപ്പുറത്തു നിന്ന് പാപ്പാന്‍ ഇറങ്ങിയത് ആ മുറിവുകളില്‍ ചവിട്ടി: ഗുരുതര പരിക്കുള്ള ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് അരുംക്രൂരത

Elephant abuse,  Kochi

കൊച്ചി: വ്രണമായ മുറിവുകളുള്ള അവശയായ ആനയെ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിച്ച് അരുംക്രൂരത. വനംവകുപ്പിന്റെ വിലക്ക് മറികടന്നാണ് ഗുരുതരമായി പരിക്കേറ്റ ആനയെ എഴുന്നെള്ളിപ്പിനിറക്കിയത്. എറണാകുളം കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനെത്തിച്ചാണ് മിണ്ടാപ്രാണിയോട് അരുംക്രൂരത കാട്ടിയത്.

വ്രണമായ മുറിവുകള്‍ പുറത്ത് കാണാതിരിക്കാന്‍ കറുത്ത പെയിന്റ് അടിച്ച് മറച്ചിരിക്കുന്ന നിലയിലാണ്. ആനപ്പുറത്തിരുന്ന ആള്‍ ഇറങ്ങിയത് ആ മുറിവുകളില്‍ ചവിട്ടിയാണ്. മുറിവുകളില്‍ അടുത്തുകൂടുന്ന ഈച്ചയെ അകറ്റാന്‍ ആന വാലിട്ടടിച്ചും, കാല്‍ പൊക്കിയും ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. തൃശ്ശൂരില്‍ നിന്ന് എത്തിച്ച മഹാദേവന്‍ എന്ന ആനയുടെ പിന്‍കാലകളിലാണ് ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയത്. മുറിവു കാരണം കാലുകള്‍ നിലത്തുറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

ആനയെ പരിശോധിച്ച സോഷ്യല്‍ ഫോറസ്ട്രി, സെന്‍ട്രല്‍ വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ, എസ്പിസിഐ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് മഹാദേവനെ എഴുന്നെള്ളിപ്പിന് എത്തിച്ചത്. എന്നാല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആനയാണിതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ കടമ്പകളില്ലാത്തത് ഭാരവാഹികള്‍ മുതലെടുത്തുവെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW