Friday, March 08, 2019 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 24 Mar 2018 03.53 PM

പുതു ജീവന്റെ നാമ്പുകള്‍...

സങ്കടക്കടലിന്റെ നിലയില്ലാക്കയത്തില്‍പ്പെട്ടുപോയ പെണ്‍മനസുകള്‍... ജീവിതത്തില്‍ ഉറ്റവരും ഉടയവരുമില്ലാതെ ഒറ്റപ്പെട്ട തുരുത്തില്‍ തനിച്ചായിപ്പോയവര്‍... വിശപ്പും, വേദനയും കണ്ണുനീരും കടിച്ചമര്‍ത്തിയ ദിനരാത്രങ്ങളെണ്ണിയ പെണ്‍മനസുകള്‍... അഗതിമന്ദിരങ്ങളിലെ ഇടനാഴികളില്‍ നിന്നെടുത്ത ചില സ്ത്രീ ജീവിതങ്ങളിലൂടെ.....
uploads/news/2018/03/203311/columnkanal240318.jpg

കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ എല്ലാമെല്ലാമായ പി. യു തോമസ് ഉറ്റവരും ഉടയവരുമില്ലാത്ത ധാരാളം ആളുകളുടെ കൂടപ്പിറപ്പാണ്, മകനാണ്...ആ വലിയ മനുഷ്യന്റെ കാരുണ്യംകൊണ്ട് പുതുജീവിതം ലഭിച്ച ഒരു അമ്മയുടേയും രണ്ട് മക്കളുടേയും കഥ.....

നവജീവന്റെ തണലില്‍ ഇന്ന് ലില്ലി (സ്വകാര്യത മാനിച്ച് പേരുകള്‍ മാറ്റിയിരിക്കുന്നു) യുടെ ജീവിതം സുരക്ഷിത മാണ്. 2001ലെ ക്രിസ്മസ് കാലത്ത് നവ ജീവന്റെ പടികയറി വരുമ്പോള്‍ വറ്റിവര ണ്ട തരിശുഭൂമിപോലെ പ്രതീക്ഷയറ്റതാ യിരുന്നു അവളുടെ അമ്മമനസ്. ദൈവ ത്തിനുപോലും വേണ്ടാത്ത ജന്മമെന്ന് അവള്‍ നിരന്തരം ശപിച്ചുകൊണ്ടിരുന്നു.

പക്ഷേ പി.യു തോമസെന്ന തോമസ് ചേട്ട നിലൂടെ ദൈവം അവളുടെമേല്‍ കാരുണ്യം ചൊരിഞ്ഞു. ജീവിതത്തിന്റെ പകുതിയി ലധികം ഭാഗവും ദു:ഖവും ദുരിതവും പേറിയെങ്കിലും ദൈവം ലില്ലിയുടെ ജീവി ത്തില്‍ പ്രതീക്ഷയുടെ തണല്‍ വിരിക്കുക യാണ്...

പുതുജീവിതത്തിന്റെ തണലില്‍....


ബിഹാറില്‍ നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയായി രുന്നു ലില്ലി. രണ്ട് സഹോദരന്‍മാരുടെ ഒരേയൊരു ഓമനപ്പെങ്ങള്‍. യൗവ്വനത്തി ന്റെ വര്‍ണ്ണച്ചിറകുകളില്‍ പാറിപ്പറന്നു നട ന്ന പൂമ്പാറ്റയെപ്പോലൊരു പെണ്‍കുട്ടി. അവളുടെയുള്ളിലേക്ക് പ്രണയത്തിന്റെ വ സന്തം പൂവിട്ടത് അപ്രതീക്ഷിതമായിട്ടാ യിരുന്നു.

നഴ്‌സിങ്ങ് പഠനകാലത്ത് ബിഹാറിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന അലക്‌സുമായി അവള്‍ പ്ര ണയത്തിലായി. വീട്ടുകാര്‍ക്കും ബന്ധത്തിന് സമ്മതം. വിവാഹശേഷം ലില്ലിക്കും അലക്‌സിനും മുംബൈയില്‍ ജോലികിട്ടി. സന്തോഷമുള്ള നാളുകള്‍.

അല്ലലില്ലാതെ ജീവിതം മുന്നോട്ടുപോ കവേ ചില ശാരീരിക അസ്വസ്ഥതകളുടെ രൂപത്തില്‍ അവര്‍ക്കായി കാത്തുവച്ച വിധി എത്തിക്കഴിഞ്ഞിരുന്നു. ചുമയ്ക്കു മ്പോഴും തുമ്മുമ്പോഴുംപോലും ലില്ലിയു ടെ ശരീരത്തിന് വല്ലാത്ത വേദന. പക്ഷേ അവളാ വേദനയെ അവഗണിച്ചു.

1980 ഫെബ്രുവരിയില്‍ അലക്‌സ് സൗദിയില്‍ ജോലിക്കുപോയി. അവള്‍ അപ്പോള്‍ ഗര്‍ ഭിണിയുമായിരുന്നു. ഗര്‍ഭിണിയുടെ ശാരീ രിക അസ്വസ്ഥതയോടൊപ്പം ശരീരം കാ ര്‍ന്നുതിന്നുന്ന വേദനയായിരുന്നു ലില്ലിക്ക് സഹിക്കേണ്ടിവന്നിരുന്നത്. പ്രസവ സമയ മൊക്കെ മരണതുല്യമായിരുന്നുവെന്ന് ലില്ലി ഓര്‍ക്കുന്നു.

കാരുണ്യമുള്ള ഒരുകൂട്ടം ഡോക്ടര്‍ മാരുടെ സഹായംകൊണ്ട് അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ തിരിച്ചുകിട്ടി. അ വള്‍ക്കൊരു മകന്‍ പിറന്നു ജോജൂ...

സന്തോഷത്തിന്റെ അവസാനം


മകന് ഒന്‍പത് മാസമായപ്പോള്‍ അലക്‌സ് നാട്ടിലെത്തി. ലില്ലിക്കും കൂടിയുള്ള വിസ യുമായിട്ടാണ് അലക്‌സ് എത്തിയത്. അ തിനിടെ ലില്ലി അലക്‌സിനേയും കൂട്ടി മുംബെയില്‍ ഒരു ന്യൂറോ സര്‍ജനെ കണ്ടു. സ്‌കാന്‍ ചെയ്തപ്പോള്‍ സ്‌പൈനല്‍ കോഡില്‍ എന്തോ ബ്ലോക്ക് കാണുന്നു ണ്ട്. അത് ഓപ്പറേഷന്‍ ചെയ്തുനീക്കി യാല്‍ ശരീരം തളര്‍ന്നുപോകുമെന്ന് ഡോ ക്ടര്‍മാര്‍ വിധിയെഴുതി.

ഒരുപാട് ആഗ്രഹിച്ച് ഭര്‍ത്താവിന്റെ കൂ ടെ പോകാനിരുന്നതുകൊണ്ട് സര്‍ജറി ചെയ്യേണ്ടന്നായിരുന്നു ലില്ലിയുടെ തീരുമാനം. ഡോക്ടര്‍ പറഞ്ഞ പ്രശ്‌നങ്ങളൊ ക്കെ ലില്ലി മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. വേദന കടിച്ചമര്‍ത്തി. അലക്‌സിന്റെയൊ പ്പം കുറച്ചു കാലമെങ്കിലും സന്തോഷ ത്തോടെ ജീവിക്കുകയായിരുന്നു ലില്ലിയു ടെ ആഗ്രഹം. അതിനിടെ അവര്‍ക്കൊരു ആണ്‍കുഞ്ഞു കൂടി പിറന്നു, ജീവന്‍.

കുറച്ചുനാളുകള്‍ക്ക് ശേഷം ലില്ലി നാ ട്ടിലേക്ക് തിരിച്ചുപോന്നു. നാട്ടിലെ പ്രശ സ്തമായ ആശുപത്രിയില്‍ ഓപ്പറേഷന്‍ കഴിഞ്ഞു. ഡോക്ടര്‍മാര്‍ പറഞ്ഞതുപോ ലെ നെഞ്ചിനുതാഴേക്ക് മരച്ചുപോയ ശരീ രമായിത്തീര്‍ന്നു അവളുടേത്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥകൊണ്ട് മെ നിഞ്‌ജൈറ്റീസും പിടിപെട്ടു. തുടര്‍ച്ചയാ യ കിടപ്പുകൊണ്ട് ശരീരം മുഴുവന്‍ പൊ ട്ടിയൊഴുകാനും തുടങ്ങി.

പണംമാത്രം വാങ്ങാനറിയാവുന്ന, മനുഷ്യത്വം ഒട്ടുമേയില്ലാത്ത ആശുപത്രി ജീ വനക്കാരുടെ പിഴവുകൊണ്ട് മാത്രം പിടി പെട്ട രോഗം. വ്രണങ്ങളൊക്കെ ഉണങ്ങി യപ്പോള്‍ തിരിച്ച് ഭര്‍ത്താവിന്റെ അടുത്തേ ക്കെത്തണമെന്നായിരുന്നു ലില്ലിയുടെ ആ ഗ്രഹം. വീല്‍ചെയറിന്റെ ആശ്രയത്തിലാ യി പിന്നീടങ്ങോട്ടുള്ള ജീവിതം. സൗന്ദര്യ മെല്ലാം അസ്തമിച്ച് വികൃതമായിത്തീ ര്‍ന്ന രൂപം.

സൗദിയില്‍ ഭര്‍ത്താവിന്റെ അടുത്തെ ത്തിയെങ്കിലും മക്കള്‍ക്കുപോലും അവ ളുടെ കോലംകെട്ട രൂപംകണ്ട് ഭയമായി. മക്കളുടെ ജീവിതം നാട്ടില്‍ അലക്‌സിന്റെ ബന്ധുക്കളുടെയടുത്തും സൗദിയിലു മായി കഴിഞ്ഞു. അലക്‌സിന് അവധി കിട്ടിയപ്പോള്‍ അവര്‍ നാട്ടിലേക്ക് വന്നു. പിന്നീട് അലക്‌സിന് അമേരിക്കയില്‍ ജോ ലിയായി. ലില്ലി മക്കളുമായി നാട്ടിലും.

വീല്‍ചെയറിലിരുന്ന് അവള്‍ വീട്ടിലെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ലില്ലിയുടെ അമ്മയും സഹോദരങ്ങളും അവളെ എപ്പോഴും അന്വേഷിച്ചു കൊണ്ടിരുന്നു. അലക്സ് വല്ലപ്പോഴും നാട്ടിലേക്ക് വരും. മക്കള്‍ മുതിര്‍ന്നു. രണ്ടുപേരും നല്ല വിദ്യാഭ്യാസം നേടി. മൂത്തമകന്‍ എം.ബി.എയും ഇളയമകന്‍ ബയോ കെമസ്ട്രിയും പഠിച്ചു. ബംഗുളൂരുവിലായിരുന്നു അവളുടെ വിദ്യാഭ്യാസം. അല്‍പ്പം ആശ്വാസത്തോടെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി ലില്ലിയും നാളുകള്‍ നീക്കി.

മനസുതകര്‍ത്ത മറ്റൊരു വിധി...


വീണ്ടും അടുത്ത ദുരന്തം. അമേരിക്കയില്‍ നിന്നെത്തിയ അലക്‌സ് സ്ഥലക്കച്ചവട ത്തിനായി ബാംഗ്ലൂരില്‍ പോയപ്പോള്‍ വാ ഹനാപകടത്തില്‍പ്പെട്ടു. മൃതദേഹമാണ് പിന്നീട് ലില്ലിയും മക്കളും കാണുന്നത്. ലില്ലിയുടെ എല്ലാ പ്രതീക്ഷയും ആശ്രയ വും നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും തന്നെ മാറ്റിനിര്‍ത്താതെ നെഞ്ചോടു ചേര്‍ ത്തുപിടിച്ച അലക്‌സിന്റെ മരണം ലില്ലിയെ മാനസികമായി തളര്‍ത്തിക്കളഞ്ഞു.

തല്ലിക്കൊഴിച്ച പൂക്കള്‍....


ചെറുപ്പകാലത്തേ ചില വൈകല്യങ്ങളു ണ്ടായിരുന്നെങ്കിലും മക്കളുടെ സ്വഭാവ ത്തിലെ ചില വൈകൃതങ്ങള്‍ ലില്ലിയെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. മൂത്തമകന്‍ ജോജുവിന്റെ മദ്യപാനവും ഇളയമകന്‍ ജീവന്റെ മൂകതയും മറ്റും. പ്രായമാകുംതോറും അവരുടെ സ്വഭാവ വും കലുഷിതമായി മാറിക്കൊണ്ടിരുന്നു.

ഞെട്ടലോടെയാണ് അവള്‍ അക്കാര്യം അറിഞ്ഞത്. വിദേശത്തായിരുന്ന സമയ ത്ത് മൂത്തമകനെ താനറിയാതെ ഒരാള്‍ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കുകയും മദ്യവും മയക്കുമരുന്നും ന ല്‍കി അവന്റെ ജീവിതം നശിപ്പിക്കുകയും ചെയ്തു.

നിസാഹായയായി നില്‍ക്കാന്‍ മാത്രമേ ലില്ലിക്ക് കഴിഞ്ഞിട്ടുള്ളൂ. ചിലപ്പോള്‍ എവിടെയെങ്കിലും ജോലിക്കുപോയി ലഭിക്കുന്ന പണം അതുമല്ലെങ്കില്‍ വീട്ടിലെ എന്തെങ്കിലും സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണം ഇതൊ ക്കെയായി അവന്‍ കൂട്ടുകാരോടൊപ്പം കുടിച്ചും മറ്റുള്ളവരോട് വഴക്കുണ്ടാക്കിയും നാടിനും വീടിനും കൊള്ളാത്തവനായി നടക്കുന്നു. ഇളയ മകനെയോര്‍ത്തും ആ അമ്മയ്ക്ക് പിടച്ചില്‍ മാത്രമേയുള്ളൂ.

കാരണം അവനും മാനസികമായി അത്ര ആരോഗ്യവാനല്ല. ഒപ്പം നില്‍ക്കുന്ന അവനെ പെട്ടെന്ന് കാണാതാവും ചിലപ്പോള്‍ ദിവസങ്ങളും മാസങ്ങളും കഴിഞ്ഞാവും തിരികെയെത്തുക, ക്ഷീണിച്ച് അല്‍പ്പപ്രാണനായി. ഒരമ്മയ്ക്കും താങ്ങാനാവുന്നതിനുമപ്പുറമാണത്.

പ്രതീക്ഷയുടെ നവജീവന്‍....


അതിനിടയില്‍ ലില്ലിയെ സഹോദരന്‍ വ ന്ന് പാലക്കാടുള്ള തന്റെ വീട്ടിലേക്ക് കൂട്ടി ക്കൊണ്ടുപോയി. മക്കള്‍ വന്ന് ശല്യംചെയ്യാതിരിക്കാന്‍ ആരെയും അറിയിക്കാതെയാണ് സഹോദരന്റെ വീടിന്റെ മുകളിലെ നിലയില്‍ ലില്ലിയെ താമസിപ്പിച്ചത്.

ചില അഭ്യുദയകാംക്ഷികളുടെ സഹാ യത്തോടെ മക്കളെ രണ്ടുപേരെയും നവജീവനില്‍ കൊണ്ടുവന്നാക്കുകയും ചെയ്തു. തോമസ് ചേട്ടന്റെ നിയന്ത്രണത്തില്‍ എന്തെങ്കിലും ജോലിചെയ്ത് അവിടുത്തെ അന്തരീക്ഷത്തില്‍ സുരക്ഷിതമായി നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ കുറച്ചുദിവസം നന്നായി നില്‍ക്കുമെങ്കിലും അവരുടെ സ്വഭാവം മാറ്റമില്ലാതെ തുടര്‍ന്നു.

പക്ഷേ ഇളയമകന്‍ ലില്ലിയെ തിരക്കി അമ്മയുടെ സഹോദരന്റെ വീട്ടിലെത്തി. മകനെ കണ്ടപ്പോള്‍ അതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങളെല്ലാം വിട്ട് പൊട്ടിക്കരഞ്ഞു, ലില്ലി. അമ്മ എന്റെ കൂടെ നവജീവനില്‍ വന്ന് താമസിക്കുകയാണെങ്കില്‍ ഞാന്‍ എങ്ങും പോവില്ല. നമുക്കവിടെ താമസിക്കാം. ജീവന്‍ പറഞ്ഞു.

അങ്ങനെയാണ് 2011ല്‍ ലില്ലിയും നവ ജീവനിലെത്തുന്നത്. ഇപ്പോള്‍ വര്‍ഷങ്ങ ളായി ഈ അമ്മയും മക്കളും തോമസ് ചേട്ടന്റെ മക്കളായി കഴിയുകയാണ്. ഇതിനിടയില്‍ രണ്ട് മക്കള്‍ക്കും നല്ല ചികിത്സയും കൊടുക്കാന്‍ കഴിഞ്ഞു. രണ്ട് പേര്‍ക്കും നല്ല മാറ്റങ്ങളുണ്ടെന്ന് ലില്ലി സന്തോഷത്തോടെ പറയുന്നു.

നവജീവനിലെ അന്തേവാസികളെ പരി ചരിച്ചും അവിടുത്തെ മറ്റ് ജോലികള്‍ ചെ യ്തും ഈ ചെറുപ്പക്കാര്‍ കഴിയുന്നു. ഒപ്പം സന്തോഷം നിറഞ്ഞ ദിവസങ്ങള്‍ കിട്ടിയ അനുഗ്രഹത്തില്‍ അവരുടെ അമ്മയും. സന്തോഷം നിറഞ്ഞ നല്ലനാളെകള്‍ ഇവരുടെ ബാക്കി ജീവിതത്തില്‍ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം.

ഷെറിങ് പവിത്രന്‍

Ads by Google
Saturday 24 Mar 2018 03.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW