Saturday, May 19, 2018 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 24 Mar 2018 01.52 PM

പെണ്‍കുട്ടിയല്ലേ തൊടാമോ? മടിച്ചു നിന്ന് എവണ്‍ ഒടുവില്‍ പെങ്ങളുടെ കൈപിടിച്ചു: പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വികാര നിര്‍ഭരമായ ആ ഒത്തുചേരല്‍ ഇങ്ങനെ

Heartwarming meeting,  Brother,  Sister

തൃശ്ശൂര്‍: പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ കുഞ്ഞനിയത്തിയെ നേരില്‍ കണ്ടപ്പോള്‍ എവണിന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു നിമിഷം ഒന്നും മനസിലേക്ക് വരാത്തതുപോലെ, തൊട്ടടുത്ത ചോദ്യം ഇങ്ങനെ ഇതു പെണ്‍കുട്ടിയല്ലേ, തൊടാമോ? എന്നായിരുന്നു.

ആശങ്കകള്‍ മറന്ന് എവണ്‍ ഒടുവില്‍ പെങ്ങളുടെ കൈപിടിച്ചു. എങ്കുലിനെ ചേര്‍ത്തു പിടിച്ച് ഉമ്മ വെച്ചു. ചോറു വാരിക്കൊടുത്തും, വിശേഷങ്ങള്‍ പങ്കുവെച്ചും തീരാതെയാണ് എവണ്‍ മടങ്ങിയത്.

ഗുരുവായൂര്‍ സന്ദീപനി ബാലഭവനിലെ അന്തേവാസിയായ പതിനഞ്ചുകാരനായ എവണിനു അഞ്ചു വയസുള്ളപ്പോഴാണ് അമ്മയേയും പെങ്ങളേയും നഷ്ടമായത്. ഇവരുടെ മാതാപിതാക്കളായ പ്രദീപും ബീനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ മക്കളെയുമായി ബീന വീട്ടില്‍ നിന്നും പടിയിറങ്ങി. അഞ്ചു വയസുള്ള എവണിനെ തിരുവല്വാമയിലെ അനാഥാലയത്തിലാക്കിയതിനു ശേഷം ബീന മകളുമായി പോയതാണ്.

തുടര്‍ന്ന് പ്രദീപിന്റെ സഹോദരി ഭര്‍ത്താവ് എവണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോള്‍ പിതാവ് പ്രദീപ് നാടുവിടുയും ചെയ്തു. ഇതോടെ പല അസൗകര്യങ്ങളും കാരണം ആ കുടുംബം എവണിനെ ഗുരുവായൂരിലെ അനാഥാലയത്തില്‍ ആക്കുകയായിരുന്നു. ഇവിടെ താമസിക്കുന്ന എവണ്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. ഇതിനിടയില്‍ ഇരിങ്ങാലക്കുടയില്‍ നടന്ന ഒരു കൗണ്‍സിലിങ്ങിനിടെയാണ് എവണ്‍ തന്റെ സങ്കടം വെളിപ്പെടുത്തിയത്.

ഇതോടെ ജില്ലാ സാമൂഹിക നീതി അധികൃതര്‍ എങ്കുലിനായി അന്വേഷണം ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി എട്ടിന് എങ്കുല്‍ എന്ന പേരുള്ള പെണ്‍കുട്ടി ഫോര്‍ട്ട് കൊച്ചിയില്‍ ഉള്ളതായി അറിഞ്ഞു. രേഖകള്‍ ഒത്തുനോക്കിയപ്പോള്‍ തനിക്കു നഷ്ടമായി എന്നു കരുതലിയ തന്റെ കുഞ്ഞനിയത്തി. ഇതോടെ ദസഹോദരങ്ങള്‍ക്ക് കണ്ടുമുട്ടാന്‍ അവസരമൊരുക്കുകയായിരുന്നു. തനിക്കു പഠിക്കണം, അനിയത്തിയെ പഠിപ്പിക്കണം അവളുടെ വിവാഹം നടത്തണം എവണ്‍ ഉത്തരവാദിത്തമുള്ള ആങ്ങളായായാണ് തിരികെ പോന്നത്.

Ads by Google
Saturday 24 Mar 2018 01.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW