Thursday, November 15, 2018 Last Updated 1 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 24 Mar 2018 02.02 AM

അതിവേഗ സിനിമ: "വിശ്വഗുരു"ഗിന്നസ്‌ ബുക്കില്‍

കോട്ടയം: അതിവേഗം സ്‌ക്രീനിലെത്തിയ സിനിമ എന്ന റെക്കോഡുമായി "വിശ്വഗുരു" ഗിന്നസ്‌ ബുക്കില്‍ ഇടംനേടി. എ.വി. അനൂപാണ്‌ ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മിച്ച സിനിമയുടെ നിര്‍മ്മാതാവ്‌. സംവിധാനം വിജേഷ്‌ മണി.
കഴിഞ്ഞ ഡിസംബര്‍ 27-നു രാത്രി തിരക്കഥ എഴുതിത്തുടങ്ങിയ സിനിമ ചിത്രീകരണവും എഡിറ്റിങ്ങും മിക്‌സിങ്ങും സെന്‍സറിങ്ങുമെല്ലാം പൂര്‍ത്തിയാക്കി 29-നു രാത്രി 11.30 ന്‌ സ്‌ക്രീനിലെത്തി. തിരുവനന്തപുരം നിള തിയറ്ററിലായിരുന്നു പ്രദര്‍ശനം.
ആകെ വേണ്ടിവന്നത്‌ 51 മണിക്കൂര്‍ മൂന്നു മിനിറ്റ്‌! 71 മണിക്കൂര്‍ പത്തു മിനിറ്റ്‌ കൊണ്ടു പൂര്‍ത്തിയായ ഒരു ശ്രീലങ്കന്‍ സിനിമയുടെ റെക്കോഡാണ്‌ "വിശ്വഗുരു" തിരുത്തിയത്‌. പുരുഷോത്തമന്‍ കൈനക്കര, ഗാന്ധിയന്‍, ചാച്ചാ ശിവരാമന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്‌ണന്‍, കെ.പി.എ.സി. ലീലാകൃഷ്‌ണന്‍, റോജി പി. കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്‌റ്റര്‍ ശരണ്‍ എന്നിവരാണ്‌ അഭിനേതാക്കള്‍. മേക്കപ്പ്‌ - പട്ടണം റഷീദ്‌. വസ്‌ത്രാലങ്കാരം ഇന്ദ്രന്‍സ്‌ ജയനും കല അര്‍ക്കനും പശ്‌ചാത്തല സംഗീതം കിളിമാനൂര്‍ രാമവര്‍മ്മയും നിര്‍വഹിച്ചു. ഡോ. ഷാഹുല്‍ ഹമീദാണു പ്ര?ഡക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍.

Ads by Google
Saturday 24 Mar 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW