Monday, September 10, 2018 Last Updated 33 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 04.47 PM

കാണികള്‍ നോക്കി നില്‍ക്കേ അഭ്യാസ പ്രകടനത്തിനിടയില്‍ പാമ്പാട്ടി കുഴഞ്ഞു വീണു, അഭ്യാസമാണെന്നു കരുതി ആളുകള്‍ നോക്കി നിന്നു: പെരുമ്പാമ്പ് കഴുത്തില്‍ മുറുകി യുവാവിനു ദാരുണാന്ത്യം

uploads/news/2018/03/203024/3.jpg

മൗനാഥ്: ഉത്തര്‍പ്രദേശിലെ മൗനാഥ് ഭഞ്ജിനില്‍ കാണികള്‍ നോക്കി നില്‍ക്കേ യുവാവിനെ പാമ്പു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പെരുമ്പാമ്പിനെ കഴുത്തില്‍ ചുറ്റിയുള്ള അഭ്യാസ പ്രകടനമാണു യുവാവിനു വിനയായത്. കഴുത്തില്‍ പിടിമുറുക്കി പാമ്പു പാമ്പാട്ടിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇത് അഭ്യാസത്തിന്റെ ഭാഗമാണ് എന്നായിരുന്നു കാണികള്‍ കരുതിയത്.

എഴുന്നേറ്റു നിന്നു കൊണ്ട് ഇയാള്‍ പാമ്പിനെ കഴുത്തില്‍ ചുറ്റി പതുക്കെ നിലത്തേയ്ക്ക് ഇരുന്നു. തുടര്‍ന്നു സെക്കന്റുകള്‍ക്കുള്ളില്‍ നിലത്തു വീണു. അപ്പോഴും കാണികള്‍ ഇതു അഭ്യാസത്തിന്റെ ഭാഗമായാണു കരുതിയത്. ഇയാള്‍ ശ്വാസം മുട്ടി മരണത്തിന്റെ വക്കില്‍ എത്തിപ്പോഴേയ്ക്കും മൂന്നു പേര്‍ ഓടിയെത്തി. തുടര്‍ന്നു പാമ്പിനെ വലിച്ചു മാറ്റി ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇയാള്‍ മരണത്തിനു കീഴടങ്ങിരുന്നു.

പാമ്പിനെ കഴുത്തില്‍ ചുറ്റി സ്ഥിരമായി അഭ്യാസം കാണിക്കുന്നയാളായിരുന്നു യുവാവ്. അതു കൊണ്ടായിരുന്നു കാണികള്‍ ആദ്യം ഇടപെടാതിരുന്നത്. എഴുന്നേറ്റു നിന്നപ്പോള്‍ തന്നെ പാമ്പ് ഇയാളുടെ കഴുത്തില്‍ മുറുകാന്‍ തുടങ്ങിരുന്നു. ശ്വാസം മുട്ടുന്നതനുസരിച്ചാണു യുവാവ് നിലത്ത് ഇരുന്നതും പിന്നീട് മുന്നോട്ടു വീണതും. അപ്പോഴേയ്ക്കും പാമ്പ് അതിന്റെ പിടുത്തം മുറുക്കിരുന്നു.


Ads by Google
Friday 23 Mar 2018 04.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW