Wednesday, November 21, 2018 Last Updated 48 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 04.58 PM

ഒരു കുപ്രസിദ്ധ പയ്യന്‍ ചിത്രീകരണം വൈക്കത്ത് തുടങ്ങി

uploads/news/2018/03/203022/CiniLOcTkuprasidhapayyan.jpg

വൈക്കത്തെ പല വലിയ വീടുകളിലും നിരവധി ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായും ഒരു ചിത്രം ഇവിടെ ചിത്രീകരിക്കുന്നതും ഈ ചിത്രമാണ്.
വലിയ താരനിരയുടെ അകമ്പടിയോടെയാണ് ഈ ചിത്രം എത്തുന്നത്.

യുവനിരയിലെ ശ്രദ്ധേയരായ ടൊവിനോ തോമസ്, അനുസിത്താര, നിമിഷാ സജയന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ മുന്‍നിരയിലുണ്ട്. ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലാണ് വി.പി. സത്യന്റെ കഥ പറയുന്ന ക്യാപ്റ്റന്‍ റിലീസായത്.

മികച്ച റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ സഹതാരങ്ങളും സംവിധായകനുമെല്ലാം അനുവിനെ അഭിനന്ദിച്ചുകൊണ്ടിരുന്നു. അതിനു പ്രതികരണമായി അനുവിന്റെ വക, കേക്കും സെറ്റില്‍ വിളമ്പി ഈ സന്തോഷമുഹൂര്‍ത്തത്തില്‍ പങ്കുകൊണ്ടു. കാഞ്ഞിരമറ്റത്തെ ബ്രൈറ്റ് ഹോട്ടലിലായിരുന്നു ഈ ചടങ്ങ് നടന്നത്. കഥാനായകനായ ടൊവിനോയും അനു സിത്താരയും ജോലിചെയ്യുന്ന ഹോട്ടല്‍.

ഹോട്ടലുടമ അഷറഫിനെ അമല്‍രാജും അനുജന്‍ അന്‍വറിനെ ഫോര്‍ ദി പീപ്പിള്‍ ഫെയിം അരുണും അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമെ ബാലുവര്‍ഗീസ്, ജയിംസ് ഏല്യാ തുടങ്ങിയവരും ഇവിടെ അഭിനയിക്കുകയും ഈ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.

സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തെ അതരിപ്പിക്കുന്നത്. നാട്ടിലുണ്ടാകുന്ന ഒരു മരണത്തിന്റെ ഇതളുകള്‍ നിവര്‍ത്ത്ുകയാണ് ഈ ചിത്രം.

ഏതു നിമിഷവും ആരെ വേണമെങ്കിലും പ്രതിചേര്‍ക്കപ്പെടാം എന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. മരിച്ചുപോയ ഒരു മനുഷ്യനുമായി ഒരടുപ്പമുണ്ട് എന്ന ഒറ്റക്കാരണം മതി ഒരു പക്ഷേ ഒരാള്‍ പ്രതിചേര്‍ക്കപ്പെടാന്‍. ഇവിടെ ഇങ്ങനെ പ്രതി ചേര്‍ക്കപ്പെടുന്നത് വെറും സാധാരണക്കാരനായ അജയന്‍ എന്ന യുവാവാണ്. ഒരു സാധാരണ ഹോട്ടലിലെ ജീവനക്കാരന്‍.

uploads/news/2018/03/203022/CiniLOcTkuprasidhapayyan1.jpg

ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളൊക്കെയുള്ള ഒരു ചെറുപ്പക്കാരന്‍. പ്രണയമുണ്ട്. അതും കൂടെ ജോലി ചെയ്യുന്ന ജലജ എന്ന പെണ്‍കുട്ടിയുമായി. ഇങ്ങനെയൊക്കെയുള്ള ഒരു യുവാവാണ് ഇന്ന് പോലീസിന്റെ മുന്നില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്.

ഉന്നതങ്ങളില്‍ പിടിപാടോ, ബന്ധുബലമോ, സാമ്പത്തിക അടിത്തറയോ ഇല്ലാത്ത ചെറുപ്പക്കാരന്‍. പിന്നീടുള്ള അവന്റെ ജീവിതം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള അവതരണമാണീ ചിത്രത്തിന്റേത്. പൂര്‍ണമായും ഒരു മര്‍ഡര്‍ മിസ്റ്ററി.

നിമിഷാ സജയന്‍ ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രമായ അഡ്വ. ഹെന്ന എലിസബത്തിനെ അവതരിപ്പിക്കുന്നു. സിദ്ദിഖ്, നെടുമുടി വേണു. സൈജു കുറുപ്പ്, നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, സുധീര്‍ കരമന, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, ബാലു വര്‍ഗീസ്, സുജിത് ശങ്കര്‍, പ്രകാശ് മേനോന്‍, സിബി തോമസ്, വി.കെ. ബൈു, ശ്വേതാമേനോന്‍, ഉണ്ണിമായ, വത്സലാമേനോന്‍, ബിന്നി, കെ.ടി.എസ്. പടന്നയില്‍, മഞ്ജുവാണി, ദേവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മുന്‍ നായിക ശരണ്യാ പൊന്‍വര്‍ണന്‍ ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജീവന്‍ജോസ് തോമസിന്റേതാണ് തിരക്കഥ. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു. നൗഷാദ് ഷെറീഫ് ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം രാജീവ് കോവിലകം.

മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റിയൂം ഡിസൈന്‍- സിബി തോമസ് നോബല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ആര്‍. ഉണ്ണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എ.ഡി. ശ്രീകുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്- ജയശീലന്‍, എന്‍. കണ്ണന്‍. ഈ ചിത്രത്തിന്റെ ചിത്രീകരണം വൈക്കം, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.

പി.ആര്‍.ഒ. വാഴൂര്‍ ജോസ്

Ads by Google
Ads by Google
Loading...
TRENDING NOW