Monday, November 05, 2018 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 04.18 PM

വളര്‍ത്തുമൃഗങ്ങളോട് അടുക്കുമ്പോള്‍

uploads/news/2018/03/203015/Weeklykids230318.jpg

അനുമോന് എന്നും രാവിലെ തുമ്മലും ജലദോഷവുമാണ്. സ്‌കൂളില്‍ പോകാനുളള മടികൊണ്ട് വെറുതെ അഭിനയിക്കുകയാണെന്നാണ് മാതാപിതാക്കള്‍ കരുതിയത്. വഴക്കുപറഞ്ഞ് അവര്‍ അവനെ സ്‌കൂളില്‍ വിട്ടുകൊണ്ടിരുന്നു.

ഒരുദിവസം സ്‌കൂളില്‍വച്ച് അനുമോന് അസ്വസ്ഥത അനുഭവപ്പെട്ടു. അദ്ധ്യാപകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ ചെന്ന് അവനെ ആശുപത്രിയില്‍ കൊണ്ടുപോയി. വിശദമായി പരിശോധിച്ചശേഷം ഡോക്ടര്‍ ചോദിച്ചു:

''വളര്‍ത്തുമൃഗങ്ങളില്‍ നിന്നുളള അലര്‍ജിയാണല്ലോ കുട്ടിക്ക്. വീട്ടില്‍ പട്ടിയോ പൂച്ചയോ മറ്റോ ഉണ്ടോ?''

''ഒരു പട്ടിയുണ്ട് ഡോക്ടറേ... ഇവന്‍ അതിന്റെയടുത്തുനിന്ന് മാറുകയേയില്ല.'' അനുമോന്റെ അമ്മ അറിയിച്ചു.

''ങാ... വളര്‍ത്തുമൃഗങ്ങളോട് അടുത്തിടപഴകുകയും അവയെ ഓമനിക്കുകയുമൊക്കെ ചെയ്യുന്നതു സൂക്ഷിച്ചുവേണം. അവയില്‍നിന്നുള്ള അലര്‍ജി, ശരീരംചൊറിഞ്ഞുപൊന്താനും ചുവന്നു തടിക്കാനുംതുമ്മലിനുമെല്ലാം കാരണമാകും.

ഇവ പിന്നീട് ആസ്ത്മയായി മാറാം. ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതിടയാക്കും. വളര്‍ത്തുപക്ഷികളുടെ തൂവലും മൃഗങ്ങളുടെ രോമവുമാണ് കുട്ടികളില്‍ അലര്‍ജി ഉണ്ടാക്കുന്നത്.''

മാതാപിതാക്കള്‍ ശ്രദ്ധയോടെ കേട്ടിരുന്നപ്പോള്‍ ഡോക്ടര്‍ തുടര്‍ന്നു:
''ആസ്ത്മയോ അലര്‍ജിരോഗങ്ങളോ കുട്ടിക്കുണ്ടെങ്കില്‍ പട്ടിയുമായുള്ള സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്കണം. വളര്‍ത്തുമൃഗങ്ങളെ വീട്ടിനുള്ളില്‍ കയറ്റാതിരിക്കാന്‍ കഴിയുന്നത്ര നോക്കുക. അവയെ കുളിപ്പിച്ച് വൃത്തിയാക്കുകയും വേണം. ആഴ്ചയിലൊന്നു വീതമെങ്കിലും ഇങ്ങനെ ചെയ്യണം.

മൃഗങ്ങളെ കുളിപ്പിക്കുന്നവര്‍ ആ സമയത്തു ധരിക്കുന്ന വസ്ത്രം മാറിയിട്ടേ കുട്ടിയെ സമീപിക്കാവൂ. ഏതായാലും അലര്‍ജിക്കുളള മരുന്ന് ഞാനിപ്പോള്‍ തരാം. അതു കൊടുത്തശേഷം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധയോടെ പാലിക്കണം.''

Ads by Google
Ads by Google
Loading...
TRENDING NOW