Tuesday, March 19, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 04.10 PM

സ്വപ്‌നത്തിലേക്കുള്ള ദൂരം...

''ഐ.പി.എല്‍ ക്രിക്കറ്റിലേക്ക് സെലക്ഷന്‍ കിട്ടിയ എറണാകുളം കാഞ്ഞിരമറ്റംകാരനായ നിധീഷിന്റെ വിശേഷങ്ങളിലേക്ക്...''
uploads/news/2018/03/203014/nidhiseeshINSW230318.jpg

എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ്ണ മനസോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അവന്റെ സഹായത്തിനെത്തും...

പൗലോ കൊയ്‌ലോയുടെ ഈ വാക്കുകള്‍ സത്യമാണെന്ന് പലരുടേയും ജീവിതത്തില്‍നിന്ന് തെളിഞ്ഞിട്ടുമുണ്ട്. അ തിലൊരാളാണ് എം. ഡി. നിധീഷ്. ചെറിയ ഒരു നേട്ടമല്ല നിധീഷ് സ്വന്തമാക്കിയിരിക്കുന്നത്.

കാഞ്ഞിരമറ്റം സ്വദേശിയായ ഈ ഇരുപത്തിയാറുകാരന്‍ പേസ് ബൗളറെ അംബാനിയുടെ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സ് വിലയ്‌ക്കെടുത്തത് 20 ലക്ഷം രൂപയ്ക്കാണ്.

ഐ.പി.എല്‍ 11-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സി നൊപ്പം ഗ്രൗണ്ടിലിറങ്ങാനുള്ള തയാറെടുപ്പിലാണ് കാഞ്ഞിരമറ്റം തൊണ്ടിലങ്ങാടിയില്‍ ദിനേശിന്റെയും ഷീലയുടേയും മകന്‍ നിധീഷ്. തന്റെ സ്വപ്‌നത്തിലേക്കുണ്ടായിരുന്ന ദൂരംതാണ്ടിയ വഴികളെക്കുറിച്ച് നിധീഷ്...

സ്വപ്‌നത്തിലേക്കുള്ള ദൂരം...


കൂട്ടുകാരോടൊപ്പം അവധിക്കാലങ്ങള്‍ ചെലവഴിക്കാനുള്ള സന്തോഷത്തിനിടയിലാണ് ക്രിക്കറ്റിനോട് ഇഷ്ടം തോന്നുന്നത്. മടലുകൊണ്ട് ബാറ്റുണ്ടാക്കി കളിച്ചിരുന്ന കുട്ടിക്കാലമായിരുന്നു എന്റേത്.

നാട്ടിലെ ഗ്രൗണ്ടുകളെല്ലാം കുട്ടികളായ ഞങ്ങള്‍ കൈയേറിയിരുന്നു. സ്‌കൂള്‍ കാലം അങ്ങനെ കടന്നുപോയി. സ്വകാര്യ കോളജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് തൃപ്പൂണിത്തുറയിലെ ക്രിക്കറ്റ് ഗ്രൗണ്ടും പൂജ ക്രിക്കറ്റ് ക്ലബും ഒക്കെ ശ്രദ്ധയില്‍പ്പെടുന്നത്. അവിടെയൊക്കെപ്പോയി പരിശീലനത്തെക്കുറിച്ചൊക്കെ അന്വേഷിച്ച് ഇവിടങ്ങളിലൊക്കെ പരിശീലനം നേടാനും കഴിഞ്ഞു.

ഒരുപാട് പണം മുടക്കി എന്നെ പരിശീലനങ്ങള്‍ക്കൊന്നും വിടാനുള്ള സാമ്പത്തികസ്ഥിതി വീട്ടുകാര്‍ക്കില്ലായിരുന്നു. എങ്കിലും പ്രാക്ടീസ് മുടക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.

2012 ല്‍ ചെെന്നെ എം. ആര്‍. എഫ് പേസ് ഫൗണ്ടേഷനിലാണ് പരിശീലനം ആരംഭിക്കുന്നത്. ഒരു വര്‍ഷം അവിടെ കളികളൊന്നും ഇല്ലാതിരുന്നതുകൊണ്ട് തിരിച്ചുപോരേണ്ടിവന്നു. 2012ല്‍ രഞ്ജി ക്രിക്കറ്റിന്റെ നെറ്റ്‌സില്‍ ഇറങ്ങാനുള്ള അവസരം ലഭിച്ചു.

uploads/news/2018/03/203014/nidhiseeshINSW230318b.jpg

2013ല്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെ. എം. സി. എ യുടെ ക്യാമ്പില്‍ പങ്കെടുത്തതാണ് എന്റെ ജീവിതത്തിന് വഴിത്തിരിവായത്. അവിടെവച്ച് എന്റെ കളികണ്ട് ഇഷ്ടപ്പെട്ട കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റാണ് അണ്ടര്‍ 25 ക്യാമ്പില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്. പിന്നീട് രഞ്ജിയിലേക്ക്.

പരിക്കും കുറേ പ്രതീക്ഷകളും


ജീവിതത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമാറി വരും. മുംബൈയുടെ ട്രയല്‍സില്‍ രണ്ടാമത്തെ ഓവറിനിറങ്ങിയപ്പോള്‍ മുട്ടിടിച്ച് വീണു. നടക്കാനും ഓടാനും ഒന്നും കഴിയാത്ത അവസ്ഥ.

ലിഗ്‌മെന്റ് ഇഞ്ചുറി എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കുറച്ചുകാലം റസ്‌റ്റെടുത്ത ശേഷമാണ് അത് മാറിയത്. പരിക്കൊക്കെയായി കുറേ നാള്‍ വീട്ടിലിരുന്നപ്പോള്‍ പ്രതീക്ഷകളൊക്കെ മ ങ്ങി. കളിക്കാന്‍ പറ്റാത്ത വിഷമമായിരുന്നു മനസില്‍.

അങ്ങനെയിരിക്കുമ്പോഴാണ് ഐ. പി. എല്‍ ലേക്കുളള താര ലേലം നടന്നത്. കുറേ നേരം ടി.വിക്ക് മുന്നിലിരുന്ന് അത് കണ്ടു. പിന്നെ ടി.വി ഓഫ് ചെയ്ത് ഇരിക്കുമ്പോഴാണ് ടിനു യോഹന്നാന്‍ വിളിക്കുന്നത്.

പരിക്കൊക്കെ ഭേദമായോ?? എന്ന് അന്വേഷിക്കാനാണ് വിളിച്ചത്. പക്ഷേ ആ വിളിയില്‍ എനിക്കൊരു പ്രതീക്ഷ തോന്നി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഒരു മാധ്യമ സുഹൃത്താണ് ഐ.പി.എല്‍ ലേക്ക് സെലക്ട് ചെയ്തു എന്ന് വിളിച്ചുപറയുന്നത്.

uploads/news/2018/03/203014/nidhiseeshINSW230318a.jpg

ഒരു സാധാരണക്കാരന്റെ മോഹം


ക്രിക്കറ്റ് താരമാകണമെന്ന് മോഹം തുടങ്ങിയ കാലംമുതല്‍ വീട്ടുകാര്‍ എല്ലാ പ്രോത്സാഹനവും നല്‍കി കൂടെയുണ്ടായിരുന്നു. പക്ഷേ ഇതിന്റെ പിറകെ പോയി ജീവിതം നശിപ്പിച്ചുകളയുമോ എന്ന ചിന്ത സാധാരണക്കാരായ ഏതൊരു മാതാപിതാക്കളേയും പോലെ എന്റെ അച്ഛനമ്മമാര്‍ക്കും ഉണ്ടായിരുന്നു. എന്റെ അച്ഛന്‍ ദിനേശന് കക്ക വാരാന്‍ പോകുന്ന ജോലിയാണ്.

പരിശീലനത്തിന് പോകാന്‍ പണമില്ലാതെ വരുന്ന സാഹചര്യത്തില്‍ ഓണഫണ്ടില്‍നിന്ന് വായ്പ്പയെടുത്താണ് അമ്മ ഫീസ് തന്നിട്ടുള്ളത്. എത്ര കഷ്ടപ്പാടുണ്ടെങ്കിലും ഒരു മകന്റെ സ്വപ്‌നം സഫലമാക്കാന്‍ അവരെക്കൊണ്ടാവുംപോലെ അവര്‍ കൂടെ നിന്നിട്ടുണ്ട്.

ശ്രീശാന്ത് തന്ന ധൈര്യം...


2010 ല്‍ കാസര്‍കോട് ഒരു ക്രിക്കറ്റ് ക്യാമ്പില്‍ വച്ചാണ് ശ്രീശാന്തിനെ ആദ്യമായി കാണുന്നത്. അന്നത്തെ എന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ശ്രീശാന്തേട്ടന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചപ്പോള്‍ ഉപയോഗിച്ച ജാക്കറ്റാണ് എനിക്ക് സമ്മാനമായി നല്‍കിയത്. ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടേ അത് ഉപയോഗിക്കാവൂ.. എന്ന് ഉപദേശവും നല്‍കി.

ചേട്ടന്‍ കേരളത്തിലുള്ളപ്പോഴൊക്കെ ഞാനും സച്ചിന്‍ ബേബിയും അദ്ദേഹത്തിന്റെ വീട്ടിലെ നെറ്റ്‌സിലാണ് പരിശീലനത്തിന് പോകാറ്.

അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോള്‍ ശ്രദ്ധിച്ചിരുന്ന ടെക്‌നിക്കുകളും പഠിച്ച കാര്യങ്ങളുമെല്ലാം ഞങ്ങള്‍ക്കു പറഞ്ഞുതന്നിട്ടുണ്ട്. നമ്മള്‍ നമ്മുടെ കഴിവില്‍ വിശ്വസിക്കുക. ബാക്കിയെല്ലാം തനിയെ നടക്കും അങ്ങനെയാണ് ശ്രീശാന്തേട്ടന്‍പറയുന്നത്.

uploads/news/2018/03/203014/nidhiseeshINSW230318c.jpg

കൂട്ടുകാരും പെയിന്റിംഗ് പണിയും....


ചില സമയങ്ങളിലൊക്കെ തീര്‍ത്തും നിസഹായമായ അവസ്ഥയായിരുന്നു. അന്നൊക്കെ ധാരാളം സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. കൂട്ടുകാരോടൊപ്പം പറ്റുന്ന ജോലികള്‍ക്കെല്ലാം പോയിട്ടുണ്ട്. ഒരു തവണ പെയിന്റിംഗ് ജോലിക്ക് പോയാല്‍ ഒരു ക്യാമ്പില്‍ പങ്കെടുക്കാനുള്ള പണം കിട്ടുമായിരുന്നു. വലിയ ധൈര്യം തന്നിരുന്ന ഒരുകൂട്ടം സുഹൃത്തുക്കളായിരുന്നു എന്നും എന്റെ ശക്തി...

സ്വപ്നങ്ങള്‍ക്കൊപ്പം....


പ്രതീക്ഷിക്കാതെ കിട്ടിയ നേട്ടത്തിന്റെ സന്തോഷമുണ്ട്. ഒപ്പംതന്നെ കിട്ടിയ അവസരം ഏറ്റവും നന്നായി ഉപയോഗിക്കാന്‍ ഈശ്വരന്‍ സഹായിക്കട്ടെ എന്ന പ്രാര്‍ഥനയും. മികച്ച ബൗളറാവുക, ഇന്ത്യന്‍ ജേഴ്‌സിയണിയുക ഈ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.
ഇന്ത്യയുടെ യശസുയര്‍ത്താന്‍ എം.ഡി നിധീഷിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Friday 23 Mar 2018 04.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW