Friday, March 15, 2019 Last Updated 4 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 02.08 PM

15 ാം വയസ്സില്‍ മാറിടത്തിലെ പാഡ് വലിച്ചെറിഞ്ഞ് അയാള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുത്തു; ബോളിവുഡിലെ കാസ്റ്റിംഗ് ക്രൗച്ചിനെ കുറിച്ച് ഫര്‍ഹാന്‍ അക്തറിന്റെ ആന്റി ഡെയ്‌സി ഇറാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...!!

uploads/news/2018/03/203003/daisy-irani.jpg

ബാലനടിയായിരിക്കുമ്പോള്‍ 60 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറിന്റെയും സംവിധായിക ഫറാഖാന്റെയും ആന്റിയായ ഡെയ്‌സി ഇറാനി ആറു വയസ്സുള്ളപ്പോള്‍ ബാലതാരമായി ബോളിവുഡില്‍ അരങ്ങേറിയ കാലത്താണ് ആദ്യമായി പീഡനത്തിന് ഇരയായതെന്നാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി വെളിപ്പെടുത്തിയിരിക്കുന്നത്. ഞെട്ടിപ്പിക്കുന്നതാണ് ഡെയ്‌സി ഇറാനി പുറത്തു വിട്ട വിവരം.

1950 ല്‍ സിനിമാ സെറ്റില്‍ ഒപ്പം പോന്നിരുന്ന അമ്മാവനില്‍ നിന്നുമായിരുന്നു ഡെയ്‌സിക്ക് ഞെട്ടിപ്പിക്കുന്ന അനുഭവം നേരിടേണ്ടി വന്നിരുന്നതെന്ന് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. 1957 ല്‍ പുറത്തുവന്ന ഹം പഞ്ചി ഏക് ദാല്‍ കേ എന്ന സിനിമയുടെ ഷൂട്ടിംഗിനായി മദ്രാസിലെ ഔട്ട്‌ഡോര്‍ സെറ്റില്‍ വെച്ചായിരുന്നു പീഡനം. ഒരു രാത്രിയില്‍ ഹോട്ടല്‍ റൂമില്‍ വെച്ചായിരുന്നു ബലാത്സംഗം നേരിടേണ്ടി വന്നത്. അതിന് ശേഷം അയാള്‍ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രശസ്ത പാട്ടുകാരി സൊഹ്രാബായ് അംബാലേവാലിയുമായി ബന്ധപ്പെടുത്തി പേര് ചര്‍ച്ച ചെയ്യപ്പെട്ട നാസര്‍ ആയിരുന്നു പീഡകന്‍. മക്കളെ സിനിമാനടിയാക്കണമെന്ന് അതിയായ മോഹിച്ച അമ്മയാണ് നാലാം വയസ്സുമുതല്‍ സിനിമയിലേക്ക് നിര്‍ബ്ബന്ധം പിടിച്ചത്. താനും സഹോദരി ഹണിയും മേനകയും സിനിമയിലേക്ക് കടന്നുവരാന്‍ കാരണമായതും ഈ നിര്‍ബ്ബന്ധം തന്നെ. സിനിമയും താരങ്ങളുമായി നാസറിന് നല്ല ബന്ധമുണ്ടായിരുന്നു. മറാത്തി സിനിമ ബേബിയിലൂടെ സിനിമയില്‍ ചുവടു വെയ്ക്കുമ്പോള്‍ മുതല്‍ കൂട്ടത്തില്‍ വന്നിരുന്നത് നാസറായിരുന്നു. ഇതെ തുടര്‍ന്നാണ് മദ്രാസിലും അയാള്‍ എത്തിയത്. ഇക്കാര്യത്തില്‍ ചെറിയ ഓര്‍മ്മയേയുള്ളൂ. എന്നാലും അത് കൊല്ലുന്ന വേദനയുണ്ടാക്കുന്ന ഓര്‍മ്മതന്നെയാണ്. പീഡനം ഏറ്റതിന്റെ പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ സ്റ്റുഡിയോയില്‍ വരികയും ചെയ്തു. വര്‍ഷങ്ങളോളം ഈ സംഭവം അമ്മയോട് പറയാന്‍ പേടി തന്നെയായിരുന്നു.

uploads/news/2018/03/203003/daisy-irani-1.jpg

വളര്‍ന്നപ്പോള്‍ താന്‍ തന്നെ പുരുഷന്മാരുമായി ശൃംഗരിക്കാനും പുരുഷന്മാരെ കളിയാക്കാനും ശല്യം ചെയ്യാനും തുടങ്ങി. എന്താണ് അക്കാലത്ത് ചെയ്തിരുന്നതെന്നു പോലും അറിയില്ലായിരുന്നു. പിന്നീട് മദിരാശി സംഭവം മാതാവ് അറിഞ്ഞെങ്കിലൂം എന്തു ചെയ്യാനാണ് ? 15 വയസ്സുകാരിയായപ്പോള്‍ മാതാവ് തന്നെ സാരി ധരിപ്പിക്കുമായിരുന്നു. മാറിടത്ത് പാഡ് ഒക്കെ വെച്ച് നിര്‍മ്മാതാവായ മല്ലിക്ചന്ദ് കൊച്ചാറിനെ പോലെയുള്ളവരുടെ മുറിയിലേക്ക് തനിച്ചു വിടുമായിരുന്നു. അദ്ദേഹം അന്ന് മേരേ ഹുസൂര്‍ പോലെയുള്ള സിനിമ പ്‌ളാന്‍ ചെയ്യുന്ന സമയമായിരുന്നു.

അദ്ദേഹത്തിന്റെ ഓഫീസ് മറാത്താ മന്ദിര്‍ സിനിമയിലോ മറ്റോ ആയിരുന്നു. അവിടെ അദ്ദേഹം തനിക്കൊപ്പം സോഫയില്‍ വന്നിരുന്നു. ശരീരത്ത് സ്പര്‍ശിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ശരിക്കറിയാവുന്ന ഞാന്‍ പാഡ് എടുത്തു മാറ്റി അദ്ദേഹത്തിന്റെ കരമെടുത്ത് വേണ്ടിടത്ത് വെച്ച ശേഷം അദ്ദേഹത്തിന് ശരിക്കും കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇരുന്നുകൊടുത്തു. അദ്ദേഹം ശരിക്കും വീണുപോയി.

എന്നാല്‍ ഹണി സിനിമയില്‍ വന്നപ്പോള്‍ സഹോദരിയുടെ കാര്യത്തില്‍ അതുകൊണ്ടു കരുതലെടുക്കാനായി. കഴിയുന്നതും വേഗത്തില്‍ വിവാഹം കഴിച്ച് സിനിമ വിടാനായിരുന്നു രണ്ടുപേരുടേയും പൊതുവായ വീക്ഷണം. തന്റെ പിതാവ് വളരെ സ്‌നേഹ സമ്പന്നനായ വ്യക്തിയായിരുന്നു. അമ്മയേയും തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നെന്നും ഡെയ്‌സി ഇറാനി വ്യക്തമാക്കി. ഇപ്പോഴത്തെ കാലത്ത് ടെലവിഷനിലും സിനിമയിലും അനേകം ബാലതാരങ്ങള്‍ എത്തുന്നുണ്ട്. അവരുടെ കാര്യം കൂടുതല്‍ ദുരിതമാണ്. വളരെ കുറച്ചു പേര്‍ക്ക് മാത്രമേ കാര്യങ്ങള്‍ എളുപ്പത്തിലാകൂ. മിക്കവര്‍ക്കും കാര്യങ്ങള്‍ കടുപ്പം തന്നെയായിരിക്കുമെന്നും അവര്‍ പറഞ്ഞു.

Ads by Google
Friday 23 Mar 2018 02.08 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW