Wednesday, January 30, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 23 Mar 2018 10.02 AM

മേല്‍വിലാസത്തിനും അപ്പോത്തിക്കിരിക്കും ശേഷം ഇളയരാജയുമായി മാധവ് രാമദാസ്; നായകനെ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

uploads/news/2018/03/202958/ilayaraja.jpg

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മാധവ് രാമദാസന്റെ ഏറ്റവും പുതിയ ചിത്രത്തിലെ നായകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമ പ്രേമികള്‍. കാരണം ഗിന്നസ് പക്രുവിനെ ഇതുവരെ കാണാത്ത ഒരു ലുക്കിലാണ് ഇളയരാജ എന്ന ചിത്രത്തില്‍ എത്തുന്നത്.

ഗിന്നസ് പക്രുവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്ന സൂചനായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തരുന്നത്.

'ഊതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ' - 'ഇളയരാജ'' എന്ന ക്യാപ്ഷനോട് കൂടിയാണ് സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നാടകത്തെ അടിസ്ഥാനമാക്കി ഒരു കോടതി മുറിയില്‍ നടക്കുന്ന വിചാരണയുടെ കഥ പറയുന്ന മേല്‍വിലാസവും ആരോഗ്യമേഖലയിലെ ദുഷ്പ്രവണതകള്‍ ചൂണ്ടിക്കാട്ടുന്ന അപ്പോത്തിക്കിരിയും മാധവ് രാംദാസിന്റെ മികവ് വിളിച്ചോതിയ ചിത്രങ്ങളാണ്.

ഇളയരാജയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. മറ്റു താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും ഉടന്‍ പ്രഖ്യാപിക്കും.

Ads by Google
Loading...
LATEST NEWS
TRENDING NOW