Friday, July 20, 2018 Last Updated 15 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 22 Mar 2018 07.23 AM

നേഹാ ഹസേബ ഒരു മാസത്തേക്ക് വൂപ്ലറിന് സിഇഒ ; വെറും 30 ദിവസത്തേക്ക് എംകോം വിദ്യാര്‍ത്ഥിനിയുടെ ശമ്പളം ഒരു ലക്ഷം...!!

uploads/news/2018/03/202616/wooplr.jpg

കേള്‍ക്കുമ്പോള്‍ ആരുമൊന്ന് ഞെട്ടുമെങ്കിലും വൂപ്‌ളറിന്റെ പുതിയ സിഇഒ നേഹാ ഹസേബേയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. എംകോമിന് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് കമ്പനിയുടെ ഇടക്കാല സിഇഒ ആകാനാണ് നിയോഗം ലഭിച്ചിരിക്കുന്നത്. വെറും ഒരു മാസത്തേക്കേയുള്ളൂ പോസ്‌റ്റെങ്കിലും കിട്ടുന്ന സ്‌റ്റൈപെന്റ് തുക ഒരു ലക്ഷമാണ്. ബല്‍ഗാം കാരിയായ നേഹ വൂപ്‌ളര്‍ സംഘടിപ്പിച്ച 'ഡോണ്‍ട് ഗെറ്റ് എ ജോബ്, ബീ എ സിഇഒ' എന്ന മത്സരത്തിലെ വിജയിയാണ്.

2008 ഫെബ്രുവരി 3 നായിരുന്നു മത്സരം നടത്തിയത്. വിദ്യാര്‍ത്ഥികളിലെ നവ ആശയങ്ങളും നേതൃപാടവവും തിരിച്ചറിയുന്നതിനായി നടത്തിയ മത്സരത്തില്‍ ഇന്ത്യയില്‍ ഉടനീളം 50,000 കോളേജുകളില്‍ നിന്നും രണ്ടു ലക്ഷം കുട്ടികളാണ് പങ്കെടുത്തത്. നേഹയ്‌ക്കൊപ്പം വൂപ്‌ളറിന്റെ നഗര നേതാക്കളായി ജമ്മു കശ്മീരിലെ ശ്രീനഗര്‍, തമിഴ്‌നാട്ടിലെ കാഞ്ചീപുരം എന്നിവിടങ്ങളില്‍ നിന്നും 24 പേര്‍ കൂടി നഗര നേതാക്കളായി തെരഞ്ഞെടുത്തിരുന്നു. 2018 മാര്‍ച്ച് 11 ന് ഇവരില്‍ നിന്നും നടത്തിയ മത്സരത്തില്‍ നേഹ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഒരു മാസത്തേക്ക് വൂപ്‌ളറിന്റെ യഥാര്‍ത്ഥ സിഇഒ അര്‍ജുന്‍ സഖറിയയ്‌ക്കൊപ്പം പ്രവര്‍ത്തിക്കും. ഈ കാലഘട്ടത്തില്‍ ഈ വിദ്യാര്‍ത്ഥിനിക്ക് കിട്ടുന്നത് ഒരു ലക്ഷം രൂപയാണ്.

കഴിവ് തെളിയിക്കാന്‍ ആഗ്രഹമുള്ള ഉയര്‍ന്നു വരുന്ന യുവ വ്യവസായികളെ കണ്ടെത്താന്‍ വേണ്ടി നടത്തിയ മത്സരത്തില്‍ ജയിച്ചത് നേഹയ്ക്ക് പോലും വിശ്വസിക്കാനായിട്ടില്ല. എന്താണ് തന്നില്‍ ഉണ്ടായിരുന്നതെന്ന് തനിക്ക് പോലും അറിയില്ലെന്നും ഒരു മാസ സിഇഒ പദവി തനിക്ക് ഒരു മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നതെന്നും ഇതിലൂടെ വൂപ്‌ളറിന്റെ ഭാഗമാകുന്നത് അധിക സന്തോഷം നല്‍കുന്നെന്നുമായിരുന്നു നേഹയുടെ പ്രതികരണം. പൂനെയിലെ ബ്രിഹാന്‍ മഹാരാഷ്ട്രാ കോളേജ് ഓഫ് കൊമേഴ്‌സിലെ എംകോം വിദ്യാര്‍ത്ഥിനിയാണ് നേഹ. ഒരു സിഇഒ എന്ന നിലയില്‍ നേരിടേണ്ട വെല്ലുവിളി എന്തെല്ലാമാണെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് നേഹ.

Ads by Google
Thursday 22 Mar 2018 07.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW