Sunday, February 10, 2019 Last Updated 17 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Mar 2018 06.14 PM

മൂന്നു കാലുമായി ജനിച്ച് ലോകത്തെ ഞെട്ടിച്ച അത്ഭുത ശിശു: പക്ഷേ മൂന്നാമത്തെ കാല്‍ കുഞ്ഞിന്റെ സ്വന്തമല്ലെന്ന് ഡോക്ടര്‍മാര്‍

uploads/news/2018/03/202438/child.jpg

അത്യപൂര്‍വ്വമായി മൂന്നു കാലുമായി ജനിച്ച പെണ്‍കുഞ്ഞ് സ്വാഭാവിക ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നു. ചൈനയിലാണ് ലോകത്തെ ഞെട്ടിച്ച് പതിനൊന്ന് മാസങ്ങള്‍ക്ക് മുന്‍പ് കുട്ടി ജനിച്ചത്. കഴിഞ്ഞ 11 മാസവും മൂന്നു കാലുകളുമായണ് കുഞ്ഞ് ജീവിച്ചതും. ഒടുവില്‍ ശസ്ത്രക്രിയയിലൂടെ മൂന്നാമത്തെ കാല്‍ നീക്കം ചെയ്തു.

പത്ത് മണിക്കൂര്‍ നഏീണ്ട വിദഗ്ദ ശസ്ത്രക്രിയയിലൂടെയാണ് കാല്‍ മാറ്റിയത്. മൂന്നു കാലുമായിട്ടാണ് കുഞ്ഞ് ജനിച്ചതെങ്കിലും മൂന്നാമത്തെ കാല്‍ കുഞ്ഞിന്റെ സ്വന്തമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ ഇരട്ട സഹോദരങ്ങളുടെ കാലാണ് മൂന്നാമത്തെ കാലായി മാറിയത്. പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രമാണ് ഈ അവസ്ഥ വരാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

എന്തായാലും ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും. കുഞ്ഞ് ജനിച്ചപ്പം മുതല്‍ ഇവര്‍ നിരവധി ആശുപത്രികളില്‍ കുഞ്ഞിനെ കൊണ്ടുപോയി ഒടുവിലാണ് ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിയത്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയത്.

Ads by Google
Wednesday 21 Mar 2018 06.14 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW