Monday, April 22, 2019 Last Updated 25 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Mar 2018 04.21 PM

മോഹന്‍ലാലും നീരാളിയും

uploads/news/2018/03/202417/CiniLOcTNeerali2.jpg

കഠിനമായ വ്യായാമ മുറകളിലൂടെ ഒരുക്കിയെടുത്ത ശരീരവുമായി മോഹന്‍ലാല്‍ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത് മുംബൈയില്‍ ചിത്രീകരണം ആരംഭിച്ച നീരാളിയുടെ ലൊക്കേഷനിലേക്കാണ്.

'ഒടിയന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ് ഈ രൂപമാറ്റമെങ്കിലും പ്രകാശ്‌രാജിന്റെ ഡേറ്റിന്റെ ക്ലാഷ് മൂലം ഒടിയന്റെ ഡേറ്റ് നീളാന്‍ കാരണമായി. ഒടിയന്‍ കഴിഞ്ഞാലുടന്‍ ചിത്രീകരണം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന നീരാളി നേരത്തെ ചിത്രീകരിക്കുകയും ചെയ്തു.

മലയാളിയും ബോളിവുഡിലെ സംവിധായകനുമായ അജോയ് വര്‍മ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മുണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മുംബൈ, തായ്‌ലാന്റ്, മംഗോളിയ, ബാംഗ്ലൂര്‍, കേരളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നത്. സമീപകാലത്ത് മോഹന്‍ലാലിനെ ഏറെ ത്രില്ലടിപ്പിച്ച തിരക്കഥയായിരുന്നു നീരാളിയുടേത്. തിരക്കഥ വായിച്ച് പൂര്‍ത്തിയാക്കിയതോടെ എത്രയും പെട്ടെന്ന് തന്നെ ചെയ്യാമെന്ന് കമ്മിറ്റ് ചെയ്യുകയായിരുന്നു.

uploads/news/2018/03/202417/CiniLOcTNeeralia.jpg

പുതുവര്‍ഷ ദിനത്തിലായിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചത്. തുടര്‍ന്ന് മംഗോളിയ, തായ്‌ലാന്റ് എന്നിവിടങ്ങളിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു. വീണ്ടും ജനുവരി പകുതിയോടെയാണ് മുംബൈയിലെത്തുന്നത്.

ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം. ഇവിടെ ഒരു കുറ്റന്‍ മല കലാസംവിധായകന്‍ ഒരുക്കിയിരുന്നു. ഈ മല സാഹസികമായി കയറിവരണം മോഹന്‍ലാല്‍. മോഹന്‍ലാല്‍ സഞ്ചരിച്ച വാഹനം ഒരപകടത്തില്‍ പെടുന്നത് ഈ മലയടിവാരത്തിലാണ്.

അവിടെനിന്നും സാഹസികമായ വിധത്തിലാണ് രക്ഷപ്പെടേണ്ടത്. ഈ രംഗങ്ങളായിരുന്നു ഇവിടെ ചിത്രീകരിക്കുന്നത്.
മലയാളിയും ബോളിവുഡ്ഡിലെ പ്രശസ്ത ഛായാഗ്രഹകനുമായ സന്തോഷ് തുണ്ടിയിലാണ് ഛായാഗഹണം നിര്‍വഹിക്കുന്നത്.

ബോളിവുഡിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ചിത്രത്തിനു പന്നില്‍ അണിനിരക്കുന്നത്. അതിലൊരു പ്രധാനി ആക്്ഷന്‍ ഡയറക്ടറാണ്. സുനില്‍ റോട്രിബുള്‍ ആണിത്. കോസ്റ്റിയൂം ഡിസൈനര്‍, ഹിവന്‍ ശ്രീ നിജാവ് എന്നിവരാണ്. സറീന ടെക്‌സിരിയാണ് മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഉയര്‍ന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ഈ ചിത്രം കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിന് (സി.ജി.) ഏറെ പ്രാധാന്യം നല്‍കുന്നു. ചിത്രത്തിന്റെ ഒരു മണിക്കൂര്‍ നാല്പതു മിനിറ്റോളം വരുന്ന ഭാഗങ്ങളിലും സി.ജി.ക്ക് ഏറെ പ്രാധാന്യമുണ്ട്.

uploads/news/2018/03/202417/CiniLOcTNeeralia1.jpg

ഫിലിം സിറ്റിയിലെത്തുമ്പോള്‍ മലയാളത്തിന്റെ പ്രിയ നായികയായിരുന്ന നദിയാ മൊയ്തുവിനെ കണ്ടു. നാദിയ ഇപ്പോള്‍ സെറ്റില്‍ ചെയ്തിരിക്കുന്നതു മുംബൈയിലാണല്ലോ.

ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷത്തില്‍ നദിയാ അഭിനയിക്കുന്നു. മോഹന്‍ലാലിന്റെ ഭാര്യ മോളിക്കുട്ടിയായിട്ടാണ് നാദിയാ അഭിനയിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും നാദിയായും ഒന്നിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് കോടിയേരി, പാര്‍വ്വതിനായര്‍ എന്നിവരും സെറ്റിലുണ്ടായിരുന്നു. വലിയ വിവാദങ്ങള്‍ നടക്കുന്നതിനിടയില്‍ ബിനീഷിന്റെ ഇവിടത്തെ സാന്നിധ്യവും ഏറെ കൗതുകമായി. ബിനീഷ് ശ്രദ്ധേയമായ വേഷമാണ് അഭിനയിക്കുന്നത്.

ഒരു ട്രാവല്‍ മൂഡിലാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ട്രാവല്‍ ത്രില്ലര്‍, അഡ്വഞ്ചര്‍ മൂവി എന്ന് വിശേഷിപ്പിക്കാം. ഇങ്ങനെയൊരു യാത്രയ്ക്കിടയില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തന്‍, പ്രശസ്ത തമിഴ് നടന്‍ നാസര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സാജു തോമസിന്റെതാണ് തിരക്കഥ.

uploads/news/2018/03/202417/CiniLOcTNeerali.jpg

സ്റ്റീഫന്‍ ദേവസ്സി വീണ്ടും


ഈ ചിത്രത്തിന്റെ സംഗീതസംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സിയാണ്. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ലാല്‍ നായകനായ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു വേണ്ടി സ്റ്റീഫന്‍ ദേവസ്സി സംഗീതം പകര്‍ന്നത്. ഇപ്പോള്‍ ഈ രംഗത്തേക്കു വീണ്ടും വരുമ്പോഴും മോഹന്‍ലാലാണ് നായകന്‍. ഉദയപ്രകാശാണ് കലാസംവിധായകന്‍. അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്ധീപ് നാരായണന്‍. മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ത്രൂ മാക്‌സ് ലാബ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

-വാഴൂര്‍ ജോസ്
ഫോട്ടോ: വിവി

Ads by Google
Ads by Google
Loading...
TRENDING NOW