Thursday, September 13, 2018 Last Updated 2 Min 38 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 21 Mar 2018 03.51 PM

യൗവനം നിലനിര്‍ത്താന്‍ പപ്പായ

uploads/news/2018/03/202408/Weeklybeutyspot210318.jpg

സുഗുണന്റെ പറമ്പില്‍ ധാരാളം പപ്പായയുണ്ട്. എന്നാല്‍ അതിലൊരെണ്ണം പോലും വീട്ടിലേക്ക് എടുക്കാറില്ല. ഉണ്ടാകുന്ന പപ്പായകള്‍ മുഴുവന്‍ താഴെവീണു പോവുകയോ പരിസരവാസികള്‍ എടുത്തുകൊണ്ടു പോവുകയോ ചെയ്യും.

ഒരിക്കല്‍ സുഗുണന്റെ സഹോദരി സുമ വന്നപ്പോള്‍ അയല്‍പക്കത്തെ രമണിച്ചേച്ചി പപ്പായ പറിച്ചുകൊണ്ടു പോകുന്നതു കണ്ടു.

''ഇതെന്താ നമ്മുടെ പറമ്പിലെ പപ്പായ മുഴുവന്‍ അവര് കൊണ്ടുപോകുന്നത്?''
സുമ നാത്തൂന്‍ സുജയോടു ചോദിച്ചു.

''എന്തു പറയാനാ സുമച്ചേച്ചീ, പപ്പായകൊണ്ട് എന്തുണ്ടാക്കിയാലും ഇവിടെയാര്‍ക്കും ഇഷ്ടപ്പെടില്ല.'' സുജ പറഞ്ഞു.

''എടീ... നമ്മള്‍ നിസാരമെന്നു കരുതുന്ന ഈ പപ്പായയ്ക്ക് വാതവും കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമൊക്കെ തടയാന്‍ കഴിവുണ്ട്. മാത്രമല്ല, സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിലും ഇത് മുന്‍പന്തിയിലാണ്.'' സുമ പറഞ്ഞുകൊടുത്തു.

''അതേയോ... പപ്പായ ഉപയോഗിച്ച് എങ്ങനെയാ ചേച്ചീ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്?'' സുജയ്ക്ക് താല്‍പ്പര്യമായി.
''പഴുത്ത പപ്പായ കട്ടിയായി മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞാല്‍ ചര്‍മ്മത്തിന് മൃദുലതയും ശോഭയും ലഭിക്കും.

ചിലരില്‍ പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിനു നിറഭേദമുണ്ടാകുമല്ലോ. അതൊഴിവാക്കാനും പപ്പായ ഉപയോഗിക്കാം. എങ്ങനെയെന്നല്ലേ... രണ്ടു ടീസ്പൂണ്‍ തേന്‍, അരക്കപ്പ് കലക്കിയ പപ്പായ എന്നിവ കൂട്ടിയോജിപ്പിച്ച് കട്ടിയില്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക.

കുറച്ചുകഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം. മുഖം ഉണങ്ങിക്കഴിയുമ്പോള്‍ അല്‍പ്പം മോയ്‌സ്ചറൈസര്‍ കൂടി തേക്കണം കേട്ടോ.''

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Wednesday 21 Mar 2018 03.51 PM
Ads by Google
Loading...
TRENDING NOW