Tuesday, December 11, 2018 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Friday 05 Aug 2016 03.10 PM

സീരിയലിലെ മമ്മൂട്ടി ഇനി സിനിമയില്‍

uploads/news/2016/08/20228/CinINWJayakrishnan.jpg

ജയകൃഷ്ണന്‍ മലയാളത്തില്‍ ചുവടുറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഈ വര്‍ഷം മലയാളത്തിലെ അറിയപ്പെടുന്ന സംവിധാ
യകരുടെ ചിത്രങ്ങളില്‍ ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജയകൃഷ്ണന്‍.

മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമൊക്കെ ജയകൃഷ്ണന്‍ സുപരിചിതനാണ്. വര്‍ഷങ്ങളോളം ടെലികാസ്റ്റ് ചെയ്ത സീരിയലുകളിലൂടെ ജയകൃഷ്ണന്‍ കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

ചങ്ങനാശേരി എന്‍.എസ്.എസ്. കോളജില്‍നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ജയകൃഷ്ണന്‍ തിരുവനന്തപുരത്ത് ബി.ബി.എ.യ്ക്ക് ചേര്‍ന്നതോടെ സുഹൃത്ത് സംവിധാനം ചെയ്ത ഡോക്യുമെന്ററിയുമായി സഹകരിച്ചു. ഇതിനിടയിലാണ് സൂര്യ ടി.വി.യില്‍ ടോപ്പ് ഫൈവ് മൂവീസ് എന്ന പ്രോഗ്രാമിന്റെ അവതാരകനായത്.

അവതാരകനായ ജയകൃഷ്ണന്റെ ശ്രദ്ധേയമായ പെര്‍ഫോമന്‍സ് സൂര്യ ടി.വി. യില്‍ സംപ്രേഷണം ചെയ്ത സൂര്യകാന്തി എന്ന സീരിയലിലേക്ക് അഭിനേതാവിന്റെ റോളിലെത്തിച്ചു.

അമ്മ, താലി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തതോടെ കലാധരന്‍ സംവിധാനം ചെയ്ത നഗരവധുവെന്ന ചിത്രത്തിലൂടെ ജയകൃഷ്ണന്‍ സിനിമയിലെത്തി. തുടര്‍ന്ന് നാട്ടുരാജാവ്, രൗദ്രം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പുകള്‍ക്കിടയിലാണ് തെലുങ്കില്‍നിന്നും സീരിയലില്‍ അഭിനയിക്കാനുള്ള ക്ഷണമുണ്ടായത്. 'ബ്രഹ്മഗുഡി'യെന്ന സീരിയലില്‍ നായകനായതോടെ ജയകൃഷ്ണന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.

ബ്രഹ്മഗുഡി വന്‍ ഹിറ്റായി മാറിയതോടെ തെലുങ്ക് നാട്ടിലെ കുടുംബ സദസ്സുകള്‍ക്ക് ജയകൃഷ്ണന്‍ പ്രിയങ്കരനായി മാറി. ബ്രഹ്മഗുഡിയുടെ വന്‍വിജയം ജയകൃഷ്ണനെ തമിഴ് സീരിയലുകളുടെ മുന്‍നിരയിലെത്തിച്ചു.

തമിഴില്‍ ജനകീയ വിജയം നേടിയ പ്രധാന സീരിയലുകളായ നമ്മ കുടുംബത്തില്‍ ഖുശ്ബുവിന്റെയും അഭിരാമിയില്‍ ഗൗതമിയുടെയും നായകനായാണ് ജയകൃഷ്ണന്‍ അഭിനയിച്ചത്.

ഈ രണ്ടു സീരിയലുകളുടെ വന്‍ വിജയം തമിഴ്മണ്ണിലെ എക്കാലത്തെയും മെഗാസീരിയല്‍ പരമ്പരകളിലൊന്നായ കസ്തൂരിയിലെ നായകനാക്കി ജയകൃഷ്ണനെ വളര്‍ത്തി.

യാഗം, അരയന്നം, ഇമൈ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും സീരിയലുകളിലൂടെ ലഭിച്ച ജനപ്രീതി ജയകൃഷ്ണനെ തമിഴ് സിനിമയില്‍നിന്നും അകറ്റുകയായിരുന്നു.

കിംങ് ആന്റ് കമ്മീഷണറില്‍ ജേര്‍ണലിസ്റ്റ് ശരത്ചന്ദ്രനായി അഭിനയിച്ചു. ചാലക്കുടിയില്‍ ചിത്രീകരണം നടന്ന ഡെഫേദാര്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ജയകൃഷ്ണനെ കണ്ടത്.

? കുടുംബസദസ്സുകളിലെ പ്രിയങ്കരരായ സീരിയല്‍ താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുകയെന്നത് അസാധ്യമാണ്..


ഠ ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഏതു ഭാഷയിലാണെങ്കിലും പ്രേക്ഷകര്‍ സീരിയല്‍ താരങ്ങളെയും ചലച്ചിത്ര താരങ്ങളെയും വ്യത്യസ്തമായി തന്നെയാണ് വിലയിരുത്തുന്നത്.

സീരിയലുകളിലെ താരങ്ങളെ കുടുംബസദസ്സുകളിലെ പ്രേക്ഷകര്‍ തങ്ങളുടെ കുടുംബത്തിലെ ഒരാളായാണ് കാണുന്നത്. കാരണം എല്ലാ ദിവസവും അവര്‍ തങ്ങളുടെ വീട്ടിലെ സ്വീകരണമുറിയിലെ മിനിസ്‌ക്രീനിലെത്തുന്നു.

സീരിയല്‍ താരങ്ങള്‍ സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാലും പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത് ആ നടന്റെ സീരിയലിലെ കഥാപാത്രം തന്നെയായിരിക്കും.

ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടാണ് ഏതു ഭാഷയിലെ സീരിയല്‍ താരങ്ങളാണെങ്കിലും സിനിമയില്‍ അവസരം ലഭിക്കാത്തത്.

Friday 05 Aug 2016 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW