Friday, November 16, 2018 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 04.53 PM

ലോകത്തിലെ ഏറ്റവും വിലയുള്ള ഭക്ഷണം, വില്‍ക്കുന്നതു സ്വര്‍ണ്ണ പാത്രങ്ങളില്‍: ആയിരവും പതിനായിരവും അല്ല വില കേട്ടാല്‍ ഞെട്ടും

uploads/news/2018/03/202155/10.jpg

ഭക്ഷണപ്രിയരാണോ നിങ്ങള്‍ ? എങ്കില്‍ ഭക്ഷണത്തിനായി നിങ്ങള്‍ എത്ര രൂപ മുടക്കും ? ചോദിക്കുന്നതിന് കാരണമുണ്ട്, 25 ലക്ഷം രൂപ മുടക്കി നിങ്ങള്‍ ഒരു ഭക്ഷണം കഴിക്കാന്‍ തയ്യാറാകുമോ ? ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. പേര് അല്‍മസ് കാവിയര്‍. ഇറാനാണ് ഈ അത്യപൂര്‍വ ഭക്ഷ്യ വിഭവത്തിന്റെ ജന്മദേശം.

uploads/news/2018/03/202155/9.jpg

ഒരു തരത്തിലുള്ള മീന്‍മുട്ടകയാണ് കാവിയര്‍ എന്നറിയപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രേഷ്ഠമായതാണ് അല്‍മസ് കാവിയര്‍. ഇത് കഴിക്കുന്നവരുടെ ആരോഗ്യം പുഷ്ടിപ്പെടുന്നതിന് സമാനതകളില്ലത്രെ. എന്നാല്‍ 25 ലക്ഷം രൂപ മുടക്കണമെന്നു മാത്രം. അത്യപൂര്‍വമായേ ഇത് ഭക്ഷ്യശാലകളില്‍ ലഭ്യമാകാറുള്ളൂ. ലണ്ടനിലെ പികാദെല്ലിയിലുള്ള ഒരു സ്റ്റോറില്‍ അല്‍മസ് കാവിയര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
uploads/news/2018/03/202155/8.jpg

പണ്ട് രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും തീന്‍മേശയില്‍ ഇതുണ്ടാകും. ആരോഗ്യവാന്മാരായി ഇരിക്കാന്‍ അത്യുത്തമമായതുകൊണ്ടുതന്നെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണമായിരുന്നു ഇത്. 24 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ടിന്നുകളില്‍ ഓരോ കിലോ വെച്ചാണ് ഈ അത്യപൂര്‍വ വിഭവം പാക്ക് ചെയ്ത് ലണ്ടനിലെ സ്റ്റോറില്‍ വില്‍ക്കുന്നത്.

Ads by Google
Tuesday 20 Mar 2018 04.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW