Thursday, September 13, 2018 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 04.06 PM

രണ്ടു ലക്ഷം പൗണ്ടിന്റെ ഫെരാരി സ്‌പൈഡര്‍ കാര്‍ യന്ത്രം ഉപയോഗിച്ചു ഇടിച്ചു തവിടു പൊടിയാക്കുന്നു, ചങ്കുതകര്‍ന്ന് ഉടമ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതായിരുന്നു

uploads/news/2018/03/202144/1.jpg

ലണ്ടന്‍ : ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ കാര്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്‌പൈഡര്‍ കാറാണ് തവിടു പൊടിയാക്കിയത്. ഈ സൂപ്പര്‍കാര്‍ നശിപ്പിക്കുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. തന്റെ കാറിന് ഇന്‍ഷുറന്‍സുണ്ടെന്നും താനാണ് ഇതിന്റെ ഉടമയെന്നും കാര്‍ നശിപ്പിക്കുന്ന വീഡിയൊക്കൊപ്പമിട്ട കുറിപ്പില്‍ ഖാന്‍ വാദിക്കുന്നുണ്ട്. പൊലീസ് പുറകില്‍ കൂടി പോയി കോടതി ഉത്തരവ് സമ്പാദിച്ച് കാര്‍ നശിപ്പിക്കുകയായിരുന്നുവെന്നും അത് തന്നെയോ തന്റെ ലീഗല്‍ ടീമിനെയോ അറിയിച്ചിരുന്നില്ലെന്നും ഖാന്‍ ആരോപിക്കുന്നു.

uploads/news/2018/03/202144/2.jpg

പൊലീസ് തന്റെ കാര്‍ തിരികെ തരാതെ നശിപ്പിച്ചിരിക്കുന്നതിനാല്‍ നീതി തേടി താന്‍ ഉടന്‍ കോടതിയില്‍ പോകുമെന്നും ഖാന്‍ പറയുന്നു. ഇത് വെറുമൊരു കാര്‍ മാത്രമല്ലെന്നും തനിക്കും കുടുംബത്തിനും ഇതിനോട് വല്ലാത്ത സെന്റിമെന്റ്‌സുകളുണ്ടെന്നും അതിനാല്‍ കാര്‍ നശിപ്പിച്ചത് കടുത്ത വേദനയാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്നും ഇദ്ദേഹം പരിതപിക്കുന്നു. ഖാന്‍ വലിയൊരു ഓക്ഷന്‍ കമ്പനിയില്‍ നിന്നാണീ കാര്‍ വാങ്ങിയത്. താന്‍ കാറില്‍ ഒഫീഷ്യല്‍ ഫെരാരി പാര്‍ട്‌സുകളാണ് ഘടപ്പിച്ചിരുന്നതെന്നും വാഹനമോ അതിലെ ഫിറ്റിംഗുകളോ നിയമവിരുദ്ധമായിട്ടല്ല നേടിയിരിക്കുന്നതെന്നും ഖാന്‍ വിശദീകരിക്കുന്നു.

പിടിച്ചെടുത്ത കാര്‍ സ്‌ക്രാപ് യാര്‍ഡില്‍ കൊണ്ടു പോയിട്ടായിരുന്നു തല്ലിപ്പൊളിച്ചത്. ബെര്‍മിങ്ഹാമിലൂടെ ഈ കാര്‍ ഓടിച്ച് പോകുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഖാനില്‍ നിന്നും ഈ കാര്‍ പിടിച്ചെടുത്തിരുന്നത്. പിടിച്ചെടുത്ത കാര്‍ തിരിച്ച് നേടുന്നതിനായി ഖാന്‍ ശ്രമം നടക്കുന്നതിനിടെയാണ് പൊലീസ് കാര്‍ തവിടു പൊടിയാക്കിയിരിക്കുന്നത്. ഇതിനായി പൊലീസ് കോടതിയില്‍ നിന്നും അനുവാദം നേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കാറിന് സാധുതയുള്ള ഇന്‍ഷുറന്‍സ് രേഖകളില്ലാത്തതിനാലാണ് ഇത് നശിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

uploads/news/2018/03/202144/3.jpg

ഇന്‍ഷുറന്‍സ് രേഖകള്‍ അടക്കം കാറിന് വേണ്ടുന്ന നിരവധി റെക്കോര്‍ഡുകള്‍ ഹാജരാക്കാന്‍ ഖാന് സാധിക്കാത്തതിനെ തുടര്‍ന്ന് ഇത് മോഷ്ടിച്ച് കൊണ്ടു വരുകയാണെന്ന് തങ്ങള്‍ സംശയിക്കുന്നുവെന്ന് ഖാനോട് പറഞ്ഞായിരുന്നു പൊലീസ് അയാളില്‍ നിന്നും കാര്‍ കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ തികച്ചും അനധികൃതമായാണ് പൊലീസ് കാര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരിക്കുന്നതെന്നും ഇതിന്റെ ഉടമസ്ഥതാവകാശം സ്ഥാപിക്കുന്നതിനായി കോടതിയില്‍ പോകുമെന്നും ഖാന്‍ പറയുന്നു. തുടര്‍ന്ന് ഇന്നലെയായിരുന്നു തന്റെ കാര്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.


Ads by Google
Tuesday 20 Mar 2018 04.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW