Tuesday, November 20, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Mar 2018 01.53 PM

എം നടരാജന്‍; തമിഴകത്തെ അമ്മാനമാടിയ മന്നാര്‍കുടി കുടുംബത്തിന്റെ ബുദ്ധികേന്ദ്രം

കരുണാനിധിയുടെ കുടുംബത്തോടൊപ്പം മന്നാര്‍കുടി കുടുംബത്തെ വളര്‍ത്തിയത് നടരാജനായിരുന്നു. ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ നടരാജന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി മോദി അനുശോചനമറിയിച്ച ചുരുക്കം ചിലരിലൊരാള്‍ നടരാജനായിരുന്നു.

VK Sasikala, M Natarajan

ശശികലയുടെ ഭര്‍ത്താവ് മറുതപ്പ നടരാജന്‍ എന്ന എം നടരാജന്റെ മരണത്തോടെ മന്നാര്‍കുടി കുടുംബത്തിന്റെ ബുദ്ധികേന്ദ്രമാണ് നഷ്ടമായത്. കരുണാനിധിയുടെ കുടുംബത്തോടൊപ്പം മന്നാര്‍കുടി കുടുംബത്തെ വളര്‍ത്തിയത് നടരാജനായിരുന്നു. ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ നടരാജന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി മോദി അനുശോചനമറിയിച്ച ചുരുക്കം ചിലരിലൊരാള്‍ നടരാജനായിരുന്നു. ജയലളിത ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ കിടന്നപ്പോഴും തമിഴകം നടരാജന്റെ സാമര്‍ത്ഥ്യം കണ്ടു. 2011 ല്‍ ശശികലയെ ജയലളിത പുറത്താക്കിയപ്പോള്‍ ജയലളിതയ്ക്ക് ബന്ധമുണ്ടായിരുന്ന പല കമ്പനികളിലും ശശികലയ്ക്ക് ഡയറക്ടര്‍ സ്ഥാനം നഷ്ടമായി. ഈ പദവിയിലേക്ക് അന്ന് ജയലളിത നിയോഗിച്ചത് ബിജെപിയുടെ സഹയാത്രികനായ ചോരാമസ്വാമിയെയായിരുന്നു. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ ശശികല ജയലളിതയുടെ ജീവിതത്തിലേക്കും എഐഎഡിഎംകെയിലേക്കും തിരിച്ചുവന്നു. ചോ പോയസ്ഗാര്‍ഡന്റെ പടിക്ക് പുറത്താവുകയും ചെയ്തു.

കടലൂര്‍ കലക്ടറായിരുന്ന ചന്ദ്രലേഖയുടെ ഓഫീസില്‍ പിആര്‍ഒ ആയിരുന്ന നടരാജനാണ് ഭാര്യ ശശികലയെ ചന്ദ്രലേഖയ്ക്ക് പരിചയപ്പെടുത്തിയത്. ചെറിയൊരു വീഡിയോ കടയുമായി കഴിഞ്ഞ ശശികലയെ തുടര്‍ന്ന് ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുത്തിയത് ചന്ദ്രലേഖയായിരുന്നു. അന്ന് എഐഎഡിഎംകെയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരുന്ന ജയലളിതയുടെ പാര്‍ട്ടി പരിപാടികളുടെ വീഡിയോ എടുക്കാന്‍ ശശികല നിയോഗിച്ചത് തന്റെ സഹോദരി വനിതാമണിയുടെ മകന്‍ ടി ടി വി ദിനകരന്‍ അടങ്ങുന്ന സംഘത്തെയാണ്. എം ജി ആറിന്റെ മരണശേഷം ഒറ്റപ്പെട്ട ജയലളിതയ്ക്ക് താങ്ങും തണലുമായത് മന്നാര്‍കുടി കുടുംബമായിരുന്നു. 1989 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതാ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ നടരാജന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. ഒപ്പം കൂടിയ നടരാജന്റെ നിയന്ത്രണം എന്നാല്‍ ജയലളിതയെ ചൊടിപ്പിച്ചു. എഐഎഡിഎംകെയില്‍ കാര്യങ്ങള്‍ താനാണ് നിശ്ചയിക്കുന്നതെന്ന നടരാജന്റെ അവകാശവാദങ്ങള്‍ പോയസ്ഗാര്‍ഡനിലെ വീട്ടില്‍ നിന്നും നടരാജന്‍ പുറത്താകുന്ന അവസ്ഥയിലെത്തി.

പോയസ്ഗാര്‍ഡനില്‍ നിന്നും പുറത്തായെങ്കിലും മണ്ണാര്‍കുടി കുടുംബത്തില്‍ നടരാജന്‍ തുടര്‍ന്നു. ശശികലയോടുള്ള ജയലളിതയുടെ വിശ്വാസത്തെയും നടരാജനും മന്നാര്‍കുടി കുടുംബവും മുതലെടുത്തു. 2011 ല്‍ ശശികലയെ ജയലളിത പുറത്താക്കിയപ്പോള്‍ ജയലളിതയ്ക്ക് ബന്ധമുണ്ടായിരുന്ന പല കമ്പനികളിലും ശശികലയ്ക്ക് ഡയറക്ടര്‍ സ്ഥാനം നഷ്ടമായി. ഈ പദവിയിലേക്ക് അന്ന് ജയലളിത നിയോഗിച്ചത് ബിജെപിയുടെ സഹയാത്രികനായ ചോരാമസ്വാമിയെയായിരുന്നു. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ ശശികല ജയലളിതയുടെ ജീവിതത്തിലേക്കും എഐഎഡിഎംകെയിലേക്കും തിരിച്ചുവന്നു. ചോ പോയസ്ഗാര്‍ഡന്റെ പടിക്ക് പുറത്താവുകയും ചെയ്തു.

ജയലളിതയുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന തിരിച്ചറിവില്‍ തമിഴകവും എഐഎഡിഎംകെയും പിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കി. തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത് ഈ ഘട്ടത്തിലാണ്. തമിഴ്‌നാടിന്റെ ചുമതലയുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ വിദ്യാഗസാഗര്‍റാവു ചെന്നൈയില്‍ എത്തി ജയലളിതയെ ആശുപതിയില്‍ വന്നു കണ്ടു. അടിയന്തരമായി ജയലളിതയുടെ വകുപ്പുകള്‍ ഒ പനീര്‍ശെല്‍വത്തിന് നല്‍കണമെന്നും റാവു നിര്‍ദ്ദേശിച്ചു. ജയലളിതയുടെ മരണശേഷം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ശശികലയ്ക്കനുകൂലമായ നിലപാടെടുത്തപ്പോള്‍ അതിനു പിന്നിലും നടരാജന്റെ ഇടപെടല്‍ കണ്ടവരുണ്ടായിരുന്നു.

നടരാജനെ പക്ഷേ, വിശ്വാസത്തിലെടുക്കാന്‍ ബിജെപി തയ്യാറായില്ല. നടരാജനും മന്നാര്‍കുടി കുടുംബവും തമിഴകത്തിന്റെ ഭാഗധേയം ഏറ്റെടുക്കുംമുമ്പ് എഐഎഡിഎംകെയെ കൈകാര്യം ചെയ്യാന്‍ ബിജെപി വളരെ പെട്ടെന്ന് കരുക്കള്‍ നീക്കി. ഒ പനീര്‍ശെല്‍വവും പിന്നീട് എടപ്പാടി പഴനിസാമിയും മുഖ്യമന്ത്രിയായത് ഈ അവസരത്തിലാണ്. അപ്പോഴേക്കും കരള്‍, വൃക്ക രോഗം നടരാജനെ അവശനാക്കി. ശശികലയുടെ മരുമകന്‍ ടി ടി വി ദിനകരനെ രംഗത്തിറക്കിയാണ് നടരാജന്‍ ആശുപത്രി കിടക്കയിലായത്. മന്നാര്‍കുടികുടംബത്തിന്റെ ഭാവി ദിനകരന്റെ കൈകളിലാക്കിയാണ് നടരാജന്‍ വിടപറഞ്ഞത്.

Ads by Google
Tuesday 20 Mar 2018 01.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW