Saturday, April 20, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Monday 19 Mar 2018 05.49 PM

ഉപജീവനത്തിനായി പെണ്‍കുട്ടികളെ വേശ്യവൃത്തിക്കു വിടും, ഭാര്യമാരെ മറ്റു പുരുഷന്മാര്‍ക്കു നല്‍കി പണം സമ്പാദിക്കും: ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ അവസ്ഥ ഇങ്ങനെ

uploads/news/2018/03/201848/7.jpg

കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ഉണ്ടായാല്‍ ആ ഗ്രാമത്തിലെ വീട്ടില്‍ വലിയ സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല എട്ടാം വയസു മുതല്‍ വീട്ടില്‍ ജനിക്കുന്ന പെണ്‍കുട്ടിയെ വേശ്യാ വൃത്തിക്കു വിട്ടാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. അവള്‍ ആണ് പിന്നെ വേശ്യാവൃത്തി നടത്തി കുടുംബത്തിനു വേണ്ടി പണം സംമ്പാദിക്കേണ്ടവള്‍. ആ പണം കൊണ്ടായിരിക്കും വീട്ടിലെ പുരുഷന്മാര്‍ ജീവിക്കുന്നത്.

മധ്യപ്രദേശിലെ നീമുച്, രത്‌ലം, മാന്‍സൗര്‍ എന്നി ജില്ലകളിലെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ബന്‍ചാഡ സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളാണു പാരമ്പരാഗതമായി വേശ്യാവൃത്തിയിലേയ്ക്കു പോകുന്നത്. ഇതു കൂടാതെ പണം സമ്പാദിക്കാനായി ഭാര്യയെ വേശ്യവൃത്തിക്കു പറഞ്ഞു വിടുന്ന പുരുഷന്മാരും ഈ നാട്ടില്‍ കുറവല്ല. ഇവരുടെ ഇടയില്‍ വേശ്യാ വൃത്തിക്കു സാമുഹിക അംഗീകാരം ഉണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് അത് ഒരു മോശം കാര്യമല്ല. പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊണ്ടു വരുന്നത് ഒരു നിക്ഷേപമായാണ് ഈ നാട്ടിലുള്ളവര്‍ കാണുന്നത്.

നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞിട്ടും ഇവര്‍ ഈ തൊഴില്‍ തുടരുന്നു എന്ന് ബന്‍ചാഡ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എ ന്‍ ജി ഒ പ്രവര്‍ത്തകന്‍ ആകാശ് ചൗഹാന്‍ പറയുന്നു. കറുപ്പു കൃഷിയുടെ പേരിലും കുറ്റകൃത്യങ്ങളുടെ പേരിലും ഈ നാട് കുപ്രസിദ്ധമാണ്. വേശ്യവൃത്തിക്കും മനുഷ്യക്കടത്തിനും വേണ്ടി മറ്റു കുടുംബങ്ങളില്‍ നിന്നു പെണ്‍കുട്ടികളെ വിലയ്ക്കു വാങ്ങിയും ഇവര്‍ വളര്‍ത്താറുണ്ട്.

Monday 19 Mar 2018 05.49 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW