Thursday, September 13, 2018 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 19 Mar 2018 02.02 AM

ദൈവത്തില്‍ അധിഷ്‌ഠിതമല്ലാത്ത കുടുംബജീവിതം താളംതെറ്റും: കാതോലിക്കാ ബാവ

uploads/news/2018/03/201745/re5.jpg

മാന്നാര്‍: അപരനെ കരുതുന്നത്‌ ഔദാര്യമല്ലെന്നും കടമയാണെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ വിവാഹസഹായ വിതരണസമ്മേളനം പരുമലയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപന സപ്‌തതിയുടെയും കാതോലിക്കാ ദിനാചരണത്തിന്റെയും ഭാഗമായി 56 ദമ്പതികള്‍ക്കാണ്‌ സഹായം വിതരണം ചെയ്‌തത്‌. ഈ സാമ്പത്തികവര്‍ഷം 106 പേര്‍ക്കു സഹായം നല്‍കി. ആര്‍ദ്രതയും അലിവുമുള്ള പിതാവായിരുന്നു പരിശുദ്ധ പരുമല തിരുമേനിയെന്നും സമൂഹത്തിന്റെ പ്രതിസന്ധി സ്വന്തം പ്രതിസന്ധിയായി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറായിരുന്നുവെന്നും ബാവ പറഞ്ഞു. ദൈവത്തില്‍ അധിഷ്‌ഠിതമല്ലാത്ത കുടുംബജീവിതം താളംതെറ്റുമെന്നും പ്രതിസന്ധികളും ദുഃഖങ്ങളും വരുമ്പോള്‍ ഈശ്വരനിലേക്കു കൂടുതലടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ അധ്യക്ഷത വഹിച്ചു.
ബിജു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. സെമിനാരി മാനേജര്‍ ഫാ.എം.സി. കുര്യാക്കോസ്‌, പരുമല ആശുപത്രി സി.ഇ.ഒ: ഫാ.എം.സി. പൗലോസ്‌, ഏബ്രഹാം മാത്യു വീരപ്പള്ളില്‍, ഫാ.ജോസഫ്‌ ശാമുവല്‍ ഏവൂര്‍, ജോ ഇലഞ്ഞിമൂട്ടില്‍, സജി കളീക്കല്‍, ഷാജന്‍ ഫിലിപ്‌, എ.കെ. ജോസഫ്‌, അജു ജോര്‍ജ്‌, ജോണ്‍ സി. ഡാനിയേല്‍, ഉമ്മന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Monday 19 Mar 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW